റിലീസിന് ഇനിയും മാസങ്ങള്‍; പ്രീ റിലീസിന് കോടികള്‍ വാരി പുഷ്പ 2, ഒടിടി റൈറ്റ്‌സിന് കിട്ടിയത് ഇത്ര
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനിയും മാസങ്ങളുണ്ട്. അണിയറപ്രവര്‍ത്തകര്‍ നേരത്തെ 2024 ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു റിലീസ് തിയതിയായി പ്രഖ്യാപിച്ചത്. ബോളിവുഡില്‍ അടക്കം ചിത്രം വലിയ തരംഗമാകുമെന്ന് ഉറപ്പാണ്. ആദ്യ ഭാഗം ഏറ്റവും കൂടുതല്‍ ഹിറ്റായതും ബോളിവുഡിലായിരുന്നു.
രോഹിത് ഷെട്ടിയുടെ സിംഗം എഗെയിനും ഇതേ ദിവസമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതോടെ വമ്പന്‍ ക്ലാഷും ബോക്‌സോഫീസില്‍ ഉറപ്പായിരിക്കുകയാണ്. അതേസമയം പുഷ്പയുടെ സീക്വല്‍ റിലീസാവുന്നതിന് മുമ്പ് കോടികള്‍ നിര്‍മാതാക്കളുടെ പോക്കറ്റിലെത്തിച്ചിരിക്കുകയാണ്. റിലീസിന് മുമ്പേ ചിത്രം ലാഭത്തിലേക്ക് വരെ നീങ്ങാനാണ് സാധ്യത.

പുഷ്പയുടെ ഒടിടി അവകാശങ്ങളാണ് ഇപ്പോള്‍ വിറ്റുപോയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ തന്നെ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സാണ് പുഷ്പ രണ്ടാം ഭാഗത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എല്ലാവരെയും അമ്പരപ്പിച്ച നീക്കമായിരുന്നു ഇത്.
ഇന്ത്യയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഭാഷകളിലും വമ്പന്‍ ചിത്രങ്ങളെല്ലാം സ്ട്രീമിംഗ് അവികാശം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് വാങ്ങികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പുഷ്പ സീക്വലിനായി വന്‍ തുകയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഓഫര്‍ ചെയ്തത്. ഇത് നിര്‍മാതാക്കള്‍ക്ക് തള്ളിക്കളയാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു.
ആമസോണ്‍ പ്രൈം വീഡിയോ ഓഫര്‍ ചെയ്തതിനേക്കാള്‍ മൂന്ന് ഇരട്ടി വലിയ തുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. പുഷ്പയുടെ ആദ്യ ഭാഗം പ്രൈം വീഡിയോ സ്വന്തമാക്കിയത് 30 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന് നെറ്റ്ഫ്‌ളിക്‌സ് നൂറ് കോടി രൂപയാണ് നല്‍കിയത്.
ഇതിനോട് സമ്മതം അറിയിക്കുകയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അതേസമയം ഔദ്യോഗിക സ്ഥിരീകരണം നിര്‍മാതാക്കളില്‍ നിന്നോ നെറ്റ്ഫളിക്‌സില്‍ നിന്നോ വന്നിട്ടില്ല. റിലീസ് സമയത്തായിരിക്കും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടുക. ചിത്രത്തിന്റെ മ്യൂസിക്, വിതരണം, തുടങ്ങിയ അവകാശങ്ങളും വിറ്റുപോകാനുണ്ട്. വന്‍ തുക തന്നെ ഇതിലൂടെ ലഭിക്കുമെന്ന് ഉറപ്പാണ്.
അതേസമയം ജവാനെയും രണ്‍ബീര്‍ കപൂറിന്റെ ആനിമലിനെയും അഡ്വാന്‍സില്‍ പുഷ്പ തകര്‍ക്കുമെന്നാണ് ബുക്കിംഗ് കമ്പനികള്‍ പറയുന്നത്. ജവാന്‍ ആദ്യ മണിക്കൂറില്‍ 80000 ടിക്കറ്റുകളും, ആനിമല്‍ 84000 ടിക്കറ്റുകളുമാണ് വിറ്റത്. എന്നാല്‍ പുഷ്പ ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോവുമെന്നാണ് ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള സൂചന.
ചിത്രത്തിന്റെ റിലീസും വളരെ വലുതായിരിക്കും. ഹിന്ദിയില്‍ ചിത്രത്തിനോട് സിംഗത്തിന്റെ ക്ലാഷ് ചിലപ്പോള്‍ മാറാനും സാധ്യതയുണ്ട്. മറ്റൊരു ദിവസത്തേക്ക് ചിത്രം മാറ്റാനാണ് സാധ്യത. രണ്ടും സീക്വല്‍ ചിത്രങ്ങളായതിനാല്‍ നഷ്ടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications