അല്ലു അര്‍ജുന്‍ മാനിയ ബോളിവുഡില്‍, പുഷ്പ 2 ഇപ്പോഴേ കോടികള്‍ വാരി; പ്രഭാസിന് പോലുമില്ല ഈ റെക്കോര്‍ഡ്
അല്ലു അര്‍ജുന്‍ മാനിയ ബോളിവുഡിലാകെ ഇപ്പോള്‍ ബാധിച്ചിരിക്കുകയാണ്. പുഷ്പ 2 ഇറങ്ങാന്‍ ഇനിയും മാസങ്ങളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഹൈപ്പ് ഓരോ ദിനവും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ ആഗോള തലത്തില്‍ തന്നെ ട്രെന്‍ഡിംഗായിരിക്കുകയാണ്. ബോളിവുഡില്‍ ചിത്രത്തിന്റെ ഹൈപ്പ് വാനോളമാണ് ഉയര്‍ന്നിരിക്കുന്നത്.
പുഷ്പയുടെ ആദ്യ ഭാഗം ബോളിവുഡില്‍ നിന്ന് നൂറ് കോടിയിലേറെയാണ് നേടിയത്. അതും കൊവിഡ് കാലത്തായിരുന്നു ഈ നേട്ടം. രണ്ടാം ഭാഗം അതിനും മുകളില്‍ പോകാന്‍ സാധ്യത ഏറെയാണ്. സാരി ധരിച്ച് കൊണ്ടുള്ള അല്ലു അര്‍ജുന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു പുഷ്പ രണ്ടിന്റെ ടീസറില്‍ ഉണ്ടായിരുന്നത്.

ചിത്രത്തിന്റെ കാത്തിരിപ്പ് വലുതാണെന്ന് തിരിച്ചറിഞ്ഞ നിര്‍മാതാക്കള്‍ വമ്പന്‍ ബജറ്റിലാണ് ഒരുക്കുന്നത്. 500 കോടിയാണ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി നിര്‍മാതാക്കള്‍ മുടക്കുന്നത്. അല്ലു അര്‍ജുന്‍ ഈ ചിത്രത്തിനായി പ്രതിഫലമല്ല മറിച്ച് ലാഭ വിഹിതമാണ് കൈപറ്റുന്നത്. ഹിന്ദിയില്‍ നിന്നാണ് ചിത്രത്തിന് ഹൈപ്പ് ഏറെയുള്ളത്.
ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്കാണ് ഇപ്പോള്‍ വിറ്റുപോയിരിക്കുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗിനായി ലഭിച്ചിരിക്കുന്നത്. തെലുങ്ക് സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ റെക്കോര്‍ഡാണിത്. തെലുങ്ക് സിനിമയിലെ ഒരു താരത്തിനും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.
ഹിന്ദിയില്‍ തെലുങ്കില്‍ നിന്നുള്ള ഏറ്റവും വലിയ താരം പ്രഭാസാണ്. 250 കോടി വരെയാണ് പ്രഭാസ് ചിത്രങ്ങള്‍ക്കായി ലഭിക്കാറുള്ളത്. എന്നാല്‍ അതിനെയും മറികടന്നാണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ചിത്രം മുന്നേറിയിരിക്കുന്നത്. അത്രയ്ക്കധികമാണ് അദ്ദേഹത്തിന് ബോളിവുഡിലുള്ള ആരാധകര്‍. ഇതിന് പ്രധാന കാരണം അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി ഡബ്ബിംഗ് യുട്യൂബില്‍ ധാരാളമുണ്ട്.
ബണ്ണി, ഹാപ്പി, റേസ് ഗുരം, സരൈനോഡു, പോലുള്ള ചിത്രങ്ങള്‍ യുട്യൂബില്‍ ബംപര്‍ ഹിറ്റാണ്. ഇതിലൂടെ ജനപ്രിയനായ നായകനാണ് അല്ലു അര്‍ജുന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രം ഇറങ്ങാനായി ഹിന്ദി ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ പുഷ്പയാണ് ആദ്യമായി ഡബ്ബ് ചെയ്ത് ഇറക്കിയ ചിത്രം. ഇത് ബംപര്‍ ഹിറ്റാവുകയും ചെയ്തു.
അതേസമയം പുഷ്പ രണ്ടാം ഭാഗത്തിനായി നല്‍കിയ തുക ആദ്യ ഒരാഴ്ച്ചയ്ക്കുള്ളില്‍ തിരിച്ചുപിടിക്കാമെന്നാണ് വിതരണക്കാര്‍ കരുതുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ടിസീരീസിനാണ് ചിത്രത്തിന്റെ റൈറ്റ്‌സ് ലഭിച്ചിരിക്കുന്നത്. ഇതിനായി അറുപത് കോടിയാണ് അവര്‍ നല്‍കിയത്. നെറ്റ്ഫ്‌ളിക്‌സാണ് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്.
ഇതിനായി നൂറ് കോടി രൂപയാണ് അവര്‍ നല്‍കിയത്. തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങള്‍ സ്റ്റാര്‍ മായ്ക്കാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ തുക വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.












Click it and Unblock the Notifications