ദളപതിയുടെ പിൻഗാമിയാവുമോ ശിവകാർത്തികേയൻ? ആദ്യദിനം അമരൻ നേടിയത് 21 കോടി, 100 കോടി വൈകില്ല?
ബോക്‌സ് ഓഫീസ് കണക്കുകളിൽ മുൻനിരയിലേക്ക് കുതിച്ചുയരുകയാണ് തമിഴ് യുവതാരം ശിവകാർത്തികേയൻ. ഇന്നലെ ആഗോള തലത്തിൽ റിലീസ് ചെയ്‌ത ശിവകാർത്തികേയൻ ചിത്രമായ അമരൻ പല മുൻനിര ടയർ 2 താരങ്ങളുടെ കരിയർ ബെസ്‌റ്റ് കളക്ഷൻ വെട്ടിച്ചുകൊണ്ടാണ് ആദ്യദിനം പണം വാരിക്കൂട്ടിയത്. രണ്ട് തവണ ദേശീയ അവാർഡ് നേടിയ സൂപ്പർതാരം ധനുഷിന്റെ റെക്കോർഡാണ് ഇപ്പോൾ ശിവ കടത്തിവെട്ടിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചധികം കാലങ്ങളായി തന്റെ താരപദവി ഘട്ടം ഘട്ടമായി ഉയർത്തിക്കൊണ്ട് വരികയായിരുന്ന ശിവയ്ക്ക് ലഭിച്ച അന്യായ തുടക്കമായിരുന്നു ഇന്നലത്തേത്. ഇന്ത്യയൊട്ടാകെ വലിയ രീതിയിൽ വരവേൽപ്പ് ഏറ്റുവാങ്ങിക്കൊണ്ടാണ് അമരൻ തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം ചിത്രം ഇന്ത്യയൊട്ടാകെ നേടിയ കളക്ഷൻ 21.65 കോടി രൂപയോളമാണ് എന്നാണ് റിപ്പോർട്ടുകൾ.

ധനുഷ് നായകനായി താരം തന്നെ സംവിധാനം ചെയ്‌ത 'രായൻ' എന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ മറികടന്നുകൊണ്ടാണ് ശിവയുടെ ഗ്രാൻഡ് എൻട്രി. ഇതോടെ ടയർ രണ്ടിലേക്ക് ശിവ മുന്നേറിയിരിക്കുകയാണ്. ഈ വർഷം ആദ്യദിനം ഏറ്റവും കൂടുതൽ പണം നേടിയ ചിത്രങ്ങളിൽ നാലാം സ്ഥാനത്താണ് അമരൻ ഇപ്പോഴുള്ളത്.
ഇത് വലിയ നേട്ടമാണ് എന്ന വിലയിരുത്തലിലാണ് ശിവകാർത്തികേയൻ ആരാധകർ. പ്രധാനമായും ഉത്സവ സീസൺ ആയതിനാൽ തന്നെ രണ്ട്സുപ്രധാന ബോളിവുഡ് ചിത്രങ്ങളാണ് ശിവകാർത്തികേയന്റെ അമരന് വെല്ലുവിളിയായി ഉണ്ടായിരുന്നത്. കാർത്തിക് ആര്യന്റെ ഭൂൽ ബുലയ്യ 3ഉം അജയ് ദേവ്ഗണിന്റെ സിംഗം എഗെയ്‌നും ആയിരുന്നു ഈ ചിത്രങ്ങൾ.
എന്നാൽ തമിഴ്‌നാട്ടിൽ ചിത്രം ഒന്ന് തൊടാൻ പോലും ഈ ബിഗ് ബജറ്റുകൾ കഴിഞ്ഞില്ലെന്നതാണ് പ്രത്യേകത. തമിഴ്‌നാട് മാർക്കറ്റ് ശിവകാർത്തികേയൻ വിപുലീകരിക്കുന്നു എന്നതാണ് അമരൻ കളക്ഷൻ വ്യക്തമാക്കുന്നത്. കാരണം ചിത്രം ആദ്യദിനം തമിഴ്‌നാട്ടിൽ നിന്ന് നേടിയത് 17 കോടി രൂപയോളമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിന് പുറമേ 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ യഥാക്രമം ഹിന്ദി, കന്നഡ, തെലുഗു പതിപ്പുകളും സ്വന്തമാക്കി. ഈ നിലയ്ക്ക് ഉത്സവ സീസണിൽ ചിത്രം മുന്നോട്ട് പോവുകയാണെങ്കിൽ നൂറ് കോടി എന്ന സ്വപ്‌നനേട്ടം അധികം അകലെയല്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല ഇനി നവംബർ 14ന് സൂര്യ നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രമായ കങ്കുവ വരുന്നത് വരെ ചിത്രത്തിന് സോളോ റൺ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ശിവകാർത്തികേയൻ നായകനായ ഏറ്റവും പുതിയ ചിത്രമായ അമരൻ ഒരു യഥാർത്ഥ കഥയെ ആസ്‌പദമാക്കി ഒരുക്കിയതാണ്. വീരമൃതു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ സായ് പല്ലവിയാണ് നായികയായി അഭിനയിക്കുന്നത്. രാജ്‌കുമാർ പെരിയസാമിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അതേസമയം, ശിവകാർത്തികേയൻ ചിത്രം ആദ്യദിനം ഇത്രയുമധികം കളക്ഷൻ നേടിയതിന് പിന്നാലെ ആരാധകർ വലിയൊരു ചോദ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്. സൂപ്പർ സ്‌റ്റാർ ദളപതി വിജയ് അഭിനയജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ പകരക്കാരനായി ശിവകാർത്തികേയൻ എത്തുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ ആദ്യ സൂചനയാണ് അമരൻ എന്ന ചിത്രത്തിന്റെ മുന്നേറ്റമെന്നും അവർ വിശ്വസിക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications