81ാം വയസ്സില്‍ 1000 കോടി ചിത്രം, ഷാരൂഖും സല്‍മാനും വീണു; ക്രോര്‍പതിക്ക് ബച്ചന്‍ വാങ്ങുന്നത് ഇത്ര
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ താരങ്ങള്‍ നിരവധിയുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ പോലുള്ള ഇതിഹാസ താരങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ആയിരം കോടി നേടിയ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മാത്രമായിരിക്കും. എന്നാല്‍ 81ാം വയസ്സില്‍ നില്‍ക്കുമ്പോള്‍ കരിയറില്‍ ആയിരം കോടി നേടിയ താരം ആരെന്നറിയുമോ?
അത് സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. കരിയറില്‍ വലിയ വിജയങ്ങള്‍ നേടി ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ സൂപ്പര്‍താരമായിരുന്നു ബച്ചന്‍. എന്നാല്‍ കുറച്ച് കാലമായി അദ്ദേഹത്തില്‍ നിന്ന് വലിയ ബ്ലോക്ബസ്റ്ററുകള്‍ വന്നിരുന്നില്ല. വലിയ ചിത്രങ്ങളില്‍ ബച്ചന്‍ അധികം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. എന്നാല്‍ കല്‍ക്കി 2898 എഡിയിലൂടെ അതെല്ലാം മാറിയിരിക്കുകയാണ്.

കല്‍ക്കി 2898 എഡി ബോക്‌സോഫീസില്‍ ആയിരം കോടി പിന്നിട്ടതോടെ ബച്ചന്‍ ആ വലിയ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. പ്രഭാസാണ് കല്‍ക്കിയിലെ നായകനെങ്കിലും അമിതാഭ് ബച്ചനാണ് സ്‌ക്രീനില്‍ നിറഞ്ഞുനിന്നത്. സിനിമാ റിവ്യൂകളും പ്രേക്ഷകപ്രതികരണവുമെല്ലാം ആ തരത്തിലായിരുന്നു. അശ്വത്ഥാമാവിന്റെ കഥാപാത്രത്തെയാണ് ബച്ചന്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത്.
ഇതിനെ ആരാധകരെ ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ 81ാം വയസ്സില്‍ ആയിരം കോടി കളക്ഷന്‍ നേടിയ താരമില്ലെന്ന് തന്നെ പറയാം. അപൂര്‍വ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കല്‍ക്കി. ആഗോള തലത്തിലാണ് ചിത്രം 1000 കോടി നേടിയത്.
ഈ പ്രായത്തിലും വമ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ ബച്ചന്‍ തിളങ്ങിയതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. ഷാരൂഖ് ഖാന്റെ അവസാന ചിത്രമായ ഡങ്കി, സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3, അക്ഷയ് കുമാറിന്റെ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, രണ്‍ബീര്‍ കപൂറിന്റെ ആനില്‍ എന്നിവയെല്ലാം ഇപ്പോള്‍ കല്‍ക്കിക്ക് പിന്നിലാണ്. രണ്‍ബീറിന്റെ ആനിമല്‍ 917 കോടിയാണ് ആഗോള തലത്തില്‍ കളക്ട് ചെയ്തത്.
അതേസമയം കൊവിഡിന് ശേഷമുള്ള ആദ്യ ആയിരം കോടി ചിത്രമല്ല കല്‍ക്കി. കൊവിഡിന് ശേഷം ആദ്യം വമ്പന്‍ കളക്ഷന്‍ നേടിയത് രാജമൗലിയുടെ ആര്‍ആര്‍ആര്‍, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണ്. പിന്നീട് ഷാരൂഖ് ഖാന്റെ പഠാനും ജവാനും ആയിരം കോടി കളക്ഷന്‍ ആഗോള തലത്തില്‍ സ്വന്തമാക്കിയിരുന്നു.
60 വയസ്സ് പിന്നിട്ട ശേഷം വലിയ ബ്ലോക്ബസ്റ്ററുകള്‍ സ്വന്തമാക്കിയ താരങ്ങളുണ്ട്. രജനീകാന്താണ് അതില്‍ മുന്‍നിരയിലുള്ളത്. 600 കോടിയില്‍ അധികമാണ് രജനിയുടെ ജയിലര്‍ സ്വന്തമാക്കിയത്. കമല്‍ഹാസന്റെ വിക്രം 400 കോടിയില്‍ അധികം നേടിയിരുന്നു.
മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും നൂറ് കോടി ചിത്രങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ നേടിയിട്ടുണ്ട്. അതേസമയം ഇവരേക്കാള്‍ എല്ലാം ബ്രാന്‍ഡ് മൂല്യത്തില്‍ അടക്കം അമിതാഭ് ബച്ചന്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കോന്‍ ബനേഗ ക്രോര്‍പതിയുടെ അവതാരകന്‍. 350 കോടിയാണ് ഒരു സീസണിനായി അദ്ദേഹം വാങ്ങുന്നത്.












Click it and Unblock the Notifications