ഖനിയില്‍ ജോലി, കിടന്നത് എലികള്‍ക്കൊപ്പം, സൂപ്പര്‍ താരമായി; ഇന്ന് പ്രഭാസിനേക്കാളും ആസ്തി
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് കഷ്ടപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ ആയവര്‍ നിരവധിയുണ്ട്. ഷാരൂഖ് ഖാന് അതിനൊരു ഉദാഹരണമാണ്. വളരെ ബുദ്ധിമുട്ടിയാണ് ഷാരൂഖ് സിനിമയിലെത്തിയത്. അതിന് മുമ്പുള്ള ജീവിതം വലിയ ദാരിദ്ര്യത്തിലുമായിരുന്നു. എന്നാല്‍ പിന്നീട് വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ ഷാരൂഖ് രാജ്യം കണ്ട വലിയ സൂപ്പര്‍ സ്റ്റാറുകളിലൊന്നായി മാറി.
ഷാരൂഖിനും മുമ്പേ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായി മാറിയ മറ്റൊരു നടനും സമാനമായ കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടുണ്ട്. അതിന് ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്. മറ്റാരുമല്ല അമിതാഭ് ബച്ചനാണ് ആ താരം. 1970കളിലും 80കളിലും മഹാവിജയങ്ങള്‍ ബോക്സോഫീസിന് സമ്മാനിച്ച ബച്ചന്, നിരവധി തവണ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

അമിതാഭ് ബച്ചന് മുംബൈയിലേക്ക് അവസരം തേടി വരുമ്പോള്‍ ഉറങ്ങാനുള്ള സ്ഥലം പോലും സ്വന്തമായിട്ടില്ലായിരുന്നു. അമിതാഭ് ബച്ചന് സിനിമയില്‍ വരുന്നതിന് മുമ്പ് കല്‍ക്കരി ഖനിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ ശമ്പളം വെറും 50 രൂപയായിരുന്നു. ഇന്ന് അമിതാഭ് ബച്ചന് രാജ്യം ആരാധിക്കുന്ന സൂപ്പര്‍ താരമാണ്.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയിലെ അശ്വത്ഥമാവായിട്ടുള്ള പ്രകടനം വരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം അമിതാഭ് ബച്ചന് മികച്ച വിദ്യാഭ്യാസം നേടിയാണ് ബോളിവുഡിലേക്ക് എത്തിയത്. കിരോരി മാല് കോളേജില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്ത ശേഷം നാടകത്തില്‍ ഭാഗ്യം പരീക്ഷിക്കാനായിരുന്നു അമിതാഭ് ബച്ചന്റെ തീരുമാനം.
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. കൂട്ടിന് വലിയ എലികളായിരുന്നു ഉണ്ടായിരുന്നതെന്നും ബച്ചന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. താമസിക്കാന്‍ ഒരു സ്ഥലമില്ലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം നമുക്ക് സമയം ചെലവിടുന്നത് പരിധികളുണ്ടായിരുന്നു. കാരണം വളരെ കുറച്ച് സമയം മാത്രമേ അവിടെ ചെലവിടാനാവൂ. അതുകൊണ്ട് മറൈന്‍ ഡ്രൈവിലായിരുന്നു കുറച്ച് ദിവസം എന്റെ താമസം.
എന്റെ ജീവിതത്തില്‍ ഇത്രത്തോളം വലിയ എലികളെ ഞാന്‍ എവിടെയും കണ്ടിട്ടില്ലെന്നും ബച്ചന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടനാവാന്‍ ഞാന്‍ തീരുമാനിച്ചതിന് മുമ്പ് താനൊരു കല്‍ക്കരി ഖനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇതായിരുന്നു തന്റെ ആദ്യ ജോലി. ധന്‍ബാദിലും അസന്സോളിലുമെല്ലാം ജോലി ചെയ്തിരുന്നതായും അമിതാഭ് ബച്ചന് മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
സാത്ത് ഹിന്ദുസ്ഥാനിയായിരുന്നു അമിതാഭ് ബച്ചന്റെ ആദ്യചിത്രം. ദീവാര്‍, ഷോലെ, കഭി കഭി, ഹേര ഫേരി, അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍,തൃശൂല്‍ തുടങ്ങി മെഗാ ഹിറ്റുകള്‍ അമിതാഭ് ബച്ചന്റെ കരിയറില്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ താരമായിരുന്ന അമിതാഭ് ബച്ചന്റെ ആസ്തി ഇന്ത്യയിലെ ഇപ്പോഴത്തെ വമ്പന്‍ താരങ്ങളായ സല്മാന്, ഹൃതിക് റോഷന്, പ്രഭാസ് എന്നിവരേക്കാളുമെല്ലാം മുകളിലാണ്.
3300 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സല്മാന് ഖാന് 3000 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഹൃതിക് റോഷന് 3100 കോടിയുടെ ആസ്തിയും പ്രഭാസിന് 250 കോടിയുെ ആസ്തിയുമാണ് ഉള്ളത്. കല്‍ക്കിയില്‍ അദ്ദേഹത്തിന് പ്രതിഫലമായി 20 കോടിയും ലഭിച്ചിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications