ബാലയെ കുടുക്കിയതിന് കാരണം ഇത്, അദ്ദേഹം മാത്രമാണോ തെറ്റുകാരന്‍: അറസ്റ്റിന് പിന്നാലെ വീണ്ടും തുടങ്ങി
മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗുരുതരമായ വകുപ്പുകള്‍ ചേർത്താണ് താരത്തിനെതിരെ കടവന്ത്ര പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബാലയ്ക്ക് അദ്ദേഹത്തിന്റെ മാനേജർ രാജേഷും അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേരേയും പൊലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. അതിന് ശേഷം പ്രതികളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വിവാഹ മോചനം കഴിഞ്ഞിട്ട് പതിനാല് വർഷത്തോളം ആയെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഈ വിഷയം ചർച്ചാ വിഷയമായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ആരോപണ പ്രത്യാരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുകയും രണ്ടും പേരും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഭാഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു.

ഇതിനിടെ മകളും വീഡിയോയിലൂടെ ബാലയുടെ അവകാശവാദങ്ങള്‍ തള്ളിക്കൊണ്ട് രംഗത്ത് വന്നിരുന്നു. ഇതേതുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണം മകള്‍ക്കെതിരെ അടക്കം ഉയർന്നതോടെ തങ്ങളുടെ ഭാഗങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബാലയുടെ വീട്ടില്‍ വെച്ച് താന്‍ നേരിടേണ്ടി വന്ന ശാരീരികമായ ആക്രമണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയും പ്രമുഖ ഗായികയായ മുന്‍ ഭാര്യ രംഗത്ത് വന്നിരുന്നു.
ഇരുവരും തമ്മിലുള്ള വിഷയത്തില്‍ തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ബാലക്ക് ലഭിച്ചിരുന്നു എന്നതാണ് സത്യം. മറുവശത്ത് സൈബർ ആക്രമണവും കൂടുതല്‍ ശക്തമായി. അവർ ഇടക്ക് മറ്റൊരു വിവാഹം കഴിച്ചതും അത് പിന്നീട് വേർപിരിഞ്ഞതും സൈബർ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ പുതിയ സംഭവവികാസങ്ങളില്‍ ബാലയേക്കാള്‍ കൂടുതല്‍ പിന്തുണ മുന്‍ഭാര്യക്ക് ലഭിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്ന കമന്റുകള്‍ വ്യക്തമാക്കുന്നത്.
ബാലയ്ക്കെതിരായ പരാതി നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നുവെന്നാണ് ബാലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത വന്ന പേജുകള്‍ക്ക് താഴെയായി കമന്റ് ചെയ്യുന്നത്. എല്ലാവർക്കും ഇതൊരു പാഠമാകണം. ബാല ആയാലും മുന്‍ ഭാര്യ ആയാലും വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
അതേസമയം പതിവുപോലെ ഒരു വിഭാഗം ആളുകള്‍ ബാലയെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. 'മുന്‍ ഭാര്യയും മകളും ബാലക്ക് എതിരെ വീഡിയോ ഇട്ടിരുന്നു. അപ്പോ ബാലയും കേസ് കൊടുക്കണ്ടേ? അയാൾ അച്ഛൻ ആണെന്ന് പറയാൻ പോലും ഇഷ്ടമില്ല എന്ന് മകൾ വ്യക്തമായി വീഡിയോയിൽ പറയുന്നു, എന്നിട്ടു ഇപ്പോൾ മകളെ നന്നായി നോക്കിയില്ല എന്ന പരാതിയും കൊടുത്തേക്കുന്നു, എന്തൊക്കെയാണ്' എന്നാണ് ചിഞ്ചു സുനിമോള്‍ കമന്റായി രേഖപ്പെടുത്തിയത്.
പുരുഷൻമാരുടെ സംഘടന ബാലയുടെ അറസ്റ്റിനെതിരെ രംഗത്ത് വരണം എന്നാണ് ഐബി സജി എന്നയാളുടെ പ്രതികരണം. 'പുരുഷൻമാരുടെ സംഘടന ഇതിനെതിരേ രംഗത്ത് വരണം, വേണ്ട സപ്പോർട്ടും കൊടുക്കണം. അപമാനിക്കപ്പെട്ടു എന്നഭാഷ സ്ത്രീകളുടെ മാത്രം കുത്തകയാണോ? പുരുഷൻ മാർക്കെന്താണ് നാണോം മാനോം, മാനസിക പ്രയാസങ്ങളും എന്നിങ്ങനെ ഒന്നുമില്ലേ? ഞാൻ രണ്ടു ആൺമക്കളുടെ അമ്മയാണ്. കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ട്. എപ്പോഴും പരാതികൾ മാത്രമായാൽ ജീവിതം തന്നെ ഒരു നോക്കുകുത്തിയായി മാറും. രണ്ടു വ്യക്തികൾ തമ്മിലുള്ള ജീവിതത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ കാണും. വാശിക്ക് കളിച്ച്, അവസാനം ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ, ഞാൻ ഭയങ്കര പാവോം മറ്റൊരാൾ കൊടും ക്രൂരനുമായാകുന്നത് വിരോധാഭാസമാണ്.' എന്നും അവർ കൂട്ടിച്ചേർത്തു.
രണ്ടാമത് കല്യാണം കഴിച്ചയാളുടെ കയ്യില്‍ നിന്നും ആവശ്യത്തിന് പണം കിട്ടിയില്ല, അതുകൊണ്ടാണ് ബാലയെ കുടുക്കിയതെന്നാണ് ബിനു ജോസ് എന്നയാളുടെ പ്രതികരണം. അതേസമയം ബാല മാത്രമാണോ ഈ വിഷയത്തില്‍ തെറ്റുകാരി, മുന്‍ ഭാര്യയും ബാലയ്ക്കെതിരെ വീഡിയോ ചെയ്തിട്ടില്ലേയെന്ന് ചോദിക്കുന്ന വേറേയും ആളുകളുമുണ്ട്.












Click it and Unblock the Notifications