Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപി അങ്കിൾ വിളിച്ചു,അവസാനം വരെ എന്നെ സ്പോൺസർ ചെയ്തു'; തുറന്നുപറഞ്ഞ് അമൃത സുരേഷ്

കൊച്ചി: ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് മലയാളികളുടെ മനസിൽ ഇടം നേടിയത്.ഷോയ്ക്ക് ശേഷം നിരവധി അവസരങ്ങൾ പിന്നീട് അമൃതയെ തേടിയെത്തി. ഇപ്പോൾ സ്വന്തം ബാന്റുമൊക്കെയായി സംഗീത രംഗത്ത് തിളങ്ങുകയാണ് അമൃത.

എന്നാൽ ഇപ്പോഴിതാ ഐഡിയ സ്റ്റാർ സിങ്ങർ സമയത്ത് താൻ നേരിട്ട ബുദ്ധിമുട്ടികളെ കുറിച്ചും ആ സമയത്ത് നടൻ സുരേഷ് ഗോപി തന്നെ എങ്ങനെ സഹായിച്ചുവെന്നതിനെ കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് അമൃത. 'മൈൽസ്റ്റോൺ മേക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

amrithasuresh2-

'ഷോയിൽ മൗനമേ എന്ന് പാട്ട് ഞാൻ പാടിയപ്പോൾ അതിന് എനിക്ക് നല്ല മാർക്ക്
കിട്ടിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിന് ഭയങ്കര മാർക്ക് കുറവായിരുന്നു. ഒരു സമയത്ത് ഓരോ ഷെഡ്യൂളിലും നാലും അഞ്ചും പെർഫോമൻസ് വെച്ച് പോകുകയാണ്. ഒരു പോയിന്റ് കഴിയുമ്പോൾ നമ്മുക്ക് താങ്ങാൻ പറ്റാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അത്രയും ഇംപോർട്ടന്റ് ആണ് ഔട്ട്ഫിറ്റും കാര്യങ്ങളുമൊക്കെ. അന്ന് അങ്കിള്‍ എന്നേയും അച്ഛനേയും അമ്മയേയും വീട്ടിലേക്ക് വിളിച്ചു. എന്നിട്ട് അങ്കിള്‍ പറഞ്ഞു നിനക്ക് ഔട്ട്ഫിറ്റിന്റെ പേരിൽ നിനക്കിനി മാർക്ക് കുറയാൻ പാടില്ല മൊത്തം അങ്കിള്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. അവിടെന്ന് അവസാനം വരെ അങ്കിള്‍ ആയിരുന്നു എന്റെ സ്പോൺസർ ആയിരുന്നത്. ‌

'പട്ടിണി കിടന്നിട്ടുണ്ട്, 16ാം വയസിൽ ജോലിക്ക് പോയി, അന്ന് കിട്ടിയത് 4000 രൂപ'; ജീവിതം പറഞ്ഞ് അഞ്ജിത നായർ

അതിനേക്കാളുപരി അങ്കിള്‍ എന്ന് പറയുന്നത് എനിക്ക് ഒരു അച്ഛൻ സ്ഥാനം ആണ്. അങ്കിള്‍ ഒരിക്കലും സ്വന്തം അല്ല എന്ന രീതിയിൽ തോന്നുന്നത് പോലെയല്ല പെരുമാറിയത് അതായത്, സഹായിക്കുക എന്ന മനോഭാവത്തിൽ അല്ല മറിച്ച് എന്റെ എന്ന് പറഞ്ഞാണ് ചേർത്ത് നിർത്തിയത്. എന്നോട് മാത്രമല്ല എല്ലാവരോടും അദ്ദേഹം എന്റെ എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയിട്ടേ ഉള്ളൂ. അങ്ങനെയൊരു ഭാഗ്യവും സ്നേഹവും എനിക്ക് കിട്ടി. അങ്കിളിനെ എനിക്ക് ജീവനാണ്. എന്റെ അച്ഛനും അമ്മയും പെരുമാറുന്നത് പോലെയാണ് അങ്കിളും ആന്റിയും എന്നോട് പെരുമാറിയിട്ടുള്ളത്', അമൃത സുരേഷ് പറഞ്ഞു.

ജയലക്ഷ്മിയിൽ പോയിട്ടാണ് ഡ്രസ് എടുത്തിരുന്നത്. പാട്ട് പാടി കൊണ്ട് വരുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി, ഡ്രസ് ഒക്കെ എന്താണ് ഇങ്ങനെയെന്ന്. അങ്ങനെ ശരതിനെ വിളിച്ചാണ് ഞാൻ അമൃതയുടെ അച്ഛനെ വിളിച്ച് നമ്പർ എടുത്ത് ഇവരെ ബന്ധപ്പെടുന്നത്. അങ്ങനെ വീട്ടിൽ വന്നു. പിന്നെ ഞാൻ ഇല്ലാത്ത സമയത്ത് ഒക്കെ ഇവള് വരാറുണ്ട്', സുരേഷ് ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+