ഐയിലെ സ്വപ്‌ന സുന്ദരി, എമി ജാക്‌സന്‍ ആസ്തിയിലും റാണി; ഒരു ചിത്രത്തിലെ പ്രതിഫലം എത്രയെന്നറിയുമോ?
നടി എമി ജാക്‌സണെ പ്രത്യേകം ആരും പരിചയപ്പെടുത്തേണ്ടതില്ല. ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മൂല്യമേറിയ നടിമാരില്‍ ഒരാളാണ് എമി ജാക്‌സണ്‍. വിജയിയുടെ തെരിയില്‍ അടക്കം നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് എമി ജാക്‌സന്റെ 32ാം പിറന്നാള്‍. പുതിയൊരു ജീവിതത്തിലേക്ക് എമി പ്രവേശിച്ചിരിക്കുകയാണ്.
ബോളിവുഡിലും തെലുങ്ക് സിനിമയിലുമാണ് എമി ഇപ്പോള്‍ കൂടുതലായി അഭിനയിക്കുന്നത്. തമിഴ് സിനിമയില്‍ കണ്ടിട്ടും കുറച്ച് കാലമായി. എന്നാല്‍ ഷങ്കറിന്റെ ഐ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ സ്വപ്‌ന സുന്ദരിയെ തമിഴ് സിനിമ മറന്നിട്ടില്ല. വലിയ ആസ്തിയും അതുപോലെ തന്നെ വലിയ പ്രതിഫലവും എമിക്കുണ്ട്. അതൊന്ന് പരിശോധിക്കാം.

എമി ജാക്‌സന്‍ ബ്രിട്ടനിലെ അറിയപ്പെടുന്ന നടി കൂടിയാണ്. ചെറു പ്രായത്തിലെ ഫാഷന്‍ ഷോകളിലൂടെ അടക്കം ഏറെ പ്രശസ്തയായിരുന്നു എമി ജാക്‌സണ്‍. ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തമാണ് എമിയുടെ പേര്. കണ്ണഞ്ചിപ്പിക്കുന്ന സമ്പാദ്യം നടിക്കുണ്ട്. പ്രധാനമായും ദക്ഷിണേന്ത്യന്‍ സിനിമകളായിരുന്നു നടിയുടെ വരുമാന മാര്‍ഗം.
അതുപോലെ പരസ്യ ചിത്രങ്ങളും, ഫാഷന്‍ ഷോകളുമെല്ലാം സമ്പാദ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 6 മില്യണ്‍ യുഎസ് ഡോളറാണ് എമിയുടെ ആസ്തി. 45 കോടിയോളം രൂപ വരും ഇത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഉയര്‍ന്ന ആസ്തിയുള്ള നടിയാണ് എമി. മദ്രാസ്പട്ടണം എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമയില്‍ നടി ജനശ്രദ്ധ നേടിയത്.
ആര്യക്കൊപ്പമുള്ള മദ്രാസ്പട്ടണം വലിയ വിജയമായതോടെ നടിക്ക് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുകയായിരുന്നു. നടിക്കും അപ്പുറത്ത് വേറെ പല മേഖലയിലും നടി തിളങ്ങിയിട്ടുണ്ട്. എമി ജാക്‌സന്‍ അറിയപ്പെടുന്നൊരു മോഡലും, ഫാഷന്‍ ഐക്കണും, ടെലിവിഷന്‍ അവതാരകയുമാണ്. ഒരു പരസ്യ ചിത്രത്തിനായി ഒന്നര കോടി രൂപയാണ് എമി വാങ്ങുന്നത്.
അതുപോലെ ഒരു ചിത്രത്തിനായി രണ്ട് കോടി വരെ നടി പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ മാത്രമല്ല ചെന്നൈയിലും കിടിലനൊരു വീടുണ്ട് എമിക്ക്. ബെസന്ത് നഗറില്‍ സമുദ്രത്തോട് ആമുഖമായി നില്‍ക്കുന്ന കൊട്ടാരസമാനമായ വീടാണിത്. നടിയുടെ ആഡംബര ജീവിതം വ്യക്തമാക്കുന്ന അപ്പാര്‍ട്ട്‌മെന്റാണിത്.
അതേസമയം എമിയുടെ ബെസന്ത് നഗറിലെ ആഡംബര വീടിന് ഏഴ് കോടിയാണ് വില. ഇത് മറ്റ് മുന്‍നിര നായികമാര്‍ വാങ്ങിയ വീടിന്റെ മൂല്യത്തിനൊപ്പം നില്‍ക്കുന്നതാണ്. എമിയുടെ ആസ്തിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 75 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നടിക്ക് ഒരു മാസം 50 ലക്ഷം രൂപ വരുമാനമായി ലഭിക്കുന്നുണ്ട്.
ആറ് കോടി രൂപയാണ് വാര്‍ഷിക വരുമാനം. എമിയുടെ കാര്‍ കളക്ഷന്‍ പക്ഷേ അത്ര വലുതല്ല. മികച്ച ആഡംബര കാറുകളില്‍ ചിലത് നടിയുടെ ഗ്യാരേജിലുണ്ട്. ഓഡിയും പോര്‍ഷേയും ഇതില്‍ വരും. രണ്ട് കോടിയുടെ കാറുകളാണ് നടിയുടെ ശേഖരത്തിലുള്ളത്. നേരത്തെ മിസ് ടീന്‍ ലിവര്‍പൂള്‍, മിസ് ടീന്‍ ഗ്രേറ്റ് ബ്രിട്ടന്‍, മിസ് ടീന്‍ വേള്‍ഡ് എന്നിവ പതിനാറാം വയസ്സില്‍ തന്നെ നേടിയിരുന്നു എമി ജാക്‌സന്‍.












Click it and Unblock the Notifications