Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് വീട്ടിൽ അനീഷ് ലോക കുരിശ്ശായി മാറി, അത് ഞാനാണ് ഇത് ഞാനാണ് എന്ന് ഒച്ച വയ്ക്കുകയാണ്'; രേവതി

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ആദ്യ ആഴ്‌ച പിന്നിട്ടപ്പോൾ ഒന്നാമത്തെ എവിക്ഷൻ ഉൾപ്പെടെ നടന്നിരിക്കുകയാണ്. ആദ്യത്തെ ആഴ്‌ച തന്നെ മുൻഷി രഞ്ജിത്താണ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയിരിക്കുന്നത്. മുൻ സീസണുകളിൽ നിന്ന് വളരെയധികം വേറിട്ട് നിൽക്കുന്ന മത്സര രീതിയാണ് ഈ വർഷത്തേത് എന്ന് തറപ്പിച്ചു പറയാം. അതിന് പല കാരണങ്ങൾ ഉണ്ട് താനും. ആദ്യ ആഴ്‌ച തന്നെ ബിഗ് ബോസ് സംഭവ ബഹുലമായത് അതിന് ഉദാഹരണമാണ്.

അതിനിടെ വമ്പൻ ട്വിസ്‌റ്റുമായി ബിഗ് ബോസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്ന ഒരു അന്നൗൻസ്മെന്റ് ആണ് പ്രമോയായി പങ്കുവച്ചിരിക്കുന്നത്. ഇന്ന് പുലർച്ചയ്ക്ക് പങ്കുവച്ച പ്രമോയിൽ പറയുന്നത് ഈ സീസൺ ബിഗ് ബോസ് നിർത്തിവയ്ക്കുകയാണ് എന്നാണ്. എന്താണ് കാരണമെന്നോ മറ്റോ അതിൽ പറഞ്ഞിരുന്നില്ല.

biggbossmalayalam7aneesh

എന്നാൽ ഇപ്പോഴത്തെ മത്സരാർത്ഥികളിൽ നിന്ന് എന്തെങ്കിലും കണ്ടന്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിഗ് ബോസ് പറയുന്നത്. ഇനി ഒരു തരത്തിലുള്ള ആശയവിനിമയവും ബിഗ് ബോസിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നാണ് പ്രമോയിൽ പറയുന്നത്. എന്താണ് ബിഗ് ബോസ് കാരണമെന്നൊക്കെ മത്സരാർത്ഥികൾ ചോദിക്കുന്നുണ്ട്.

എല്ലാവരും ലിവിംഗ് ഏരിയയിൽ ഇരിക്കുമ്പോഴാണ് ഈ അറിയിപ്പ് വന്നത്. എന്നാൽ ബിഗ് ബോസ് പാതിവഴിയിൽ നിർത്തില്ലെന്നും ഇത് ഒരു ഏഴിന്റെ പണിയാണെന്നുമൊക്കെയാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. അതിനിടെ റാങ്കിംഗ് ടാസ്‌കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി.

റാങ്കിംഗ് ടാസ്‌ക്, പണിപ്പുരയുമായി കൂട്ടി യോജിപ്പിച്ചത് തെറ്റായി പോയെന്നാണ് രേവതി പറയുന്നത്. മാത്രമല്ല റാങ്കിംഗ് ടാസ്‌ക് ഒക്കെ എട്ടോ ഏഴോ ആഴ്‌ച പിന്നിടുമ്പോഴാണ് നൽകേണ്ടത് എന്നും അല്ലാതെ ഇത്ര നേരത്തെ ആയിരുന്നില്ലെന്നും അവർ പറയുന്നു. അനീഷ് മത്സരാർത്ഥികളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും പറഞ്ഞത് തന്നെ വീണ്ടും പറയുന്നുവെന്നുമാണ് രേവതി ആരോപിക്കുന്നത്. അനീഷ് ഒരു കുരിശായോ എന്നാണ് രേവതി ചോദിക്കുന്നത്.

രേവതിയുടെ വാക്കുകൾ

സീസൺ ഏഴിലെ റാങ്കിംഗ് ടാസ്‌ക് എന്ന സംഭവം കഴിഞ്ഞു. ആരാണ് കളിച്ചത്? ആർക്ക് എന്ത് കിട്ടി? അതിൽ അനീഷ് ആണെങ്കിൽ ചെവിക്ക് അകത്ത് കയറി ഇരുന്ന് പറയുകയാണ്. ഞാനാണ് ഒന്നാമത്, ഞാനാണ് ഒന്നാമത് എന്ന്. ഒരു മണിക്കൂർ ആണ് സമയം, അത് മുഴുവൻ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നു. അനീഷ് ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് ആർക്കും ഒറ്റയ്ക്ക് കളിയ്ക്കാൻ കഴിയുന്നില്ല. ഒറ്റക്കെട്ടായി നിൽക്കാനേ പറ്റുന്നുള്ളൂ.

ഒരാൾ ഒരു ഭാഗത്തും ബാക്കി പത്തൊൻപത് പേർ ഇപ്പുറത്തും എന്ന് പറയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇവിടെ ഷാനവാസ് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കഴിവിന്റെ പരമാവധി നോക്കുന്നുണ്ടായിരുന്നു. പക്ഷേ വീട്ടുകാർ സമ്മതിച്ചില്ല. കാരണം അനീഷ് പോവണ്ട ഒന്നാം സ്ഥാനത്ത് എന്നായിരുന്നു അവരുടെ നിലപാട്. അങ്ങനെ അവൻ പോയിട്ട് ഒന്നും കൊണ്ട് തരണ്ട എന്നാണ് പറയുന്നത്. പണിപ്പുരയിൽ കയറാനുള്ള അവസരം നഷ്‌ടമായി.

റാങ്കിംഗ് ടാസ്‌കും പണിപ്പുരയും കൂടി ലിങ്ക് ചെയ്‌തു കൊടുത്തത് തെറ്റായിപ്പോയി. എങ്ങനെ കയറാം എന്ന ചിന്തയിലേക്ക് പോയി. അതിനിടയിൽ കുഞ്ഞ് കുഞ്ഞ് പ്രശ്‌നങ്ങളുണ്ട്. വെറും കിൻഡർഗാർഡൻ കുട്ടികളെ പോലെയൊക്കെയാണ്. ആദ്യം തന്നെ ഒച്ചവച്ച അനീഷ് പിന്നെ നിർത്തിയത് ഒരു മണിക്കൂറിന് ശേഷമാണ്. ലൈവ് കാണുന്ന ആളുകൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല. എങ്ങനെയാണാവോ അവിടെ മത്സരാർത്ഥികൾ സഹിക്കുന്നത്.

എന്തൊക്കെ പറഞ്ഞാലും അവരെ സമ്മതിക്കണം. അവർക്ക് ഒന്നും കളിയ്ക്കാൻ പോലും പറ്റുന്നില്ല. ബിഗ് ബോസ് ഒന്ന് അന്നൗൺസ് ചെയ്‌താൽ നന്നാവുമായിരുന്നു. അനീഷിന് അത് നല്ലതാണെന്ന് തോനുന്നു. എല്ലാവരും ഉടൻ വോട്ട് ചെയ്യാൻ തുടങ്ങുകയായിരുന്നു. ഇത്തവണ പക്ഷേ റാങ്കിംഗ് ടാസ്‌ക് വളരെ നേരത്തെ ആയിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+