"മോശം വാക്കുകൾ ഉപയോഗിച്ചത് കൊണ്ടാണ് ഒനിയൽ ജയിലിൽ പോയത്, ഭാര്യമാർ അടികൊള്ളണമെന്ന് അനീഷ് പറഞ്ഞു"
ബിഗ് ബോസ് അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് ആഴ്‌ചകൾ പിന്നിടുമ്പോൾ തന്നെ മത്സരം മറ്റൊരു തരത്തിലേക്ക് നീങ്ങിയിരിക്കുന്നു. ആദ്യഘട്ടത്തിൽ മുന്നിട്ട് നിന്നവർ പിന്നെ പിന്നിലേക്ക് പോവുകയും ആദ്യം പിന്നിൽ നിന്നവർ മുന്നിലേക്ക് വരികയും ഒക്കെ ചെയ്‌ത ആദ്യ ആഴ്‌ചകളാണ് കഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു മത്സരാർത്ഥിക്ക് മാത്രം മുൻതൂക്കം ഉണ്ടെന്ന് പറയാനാവില്ല.
അനീഷ്, ഷാനവാസ്, അക്ബർ, അനു, ജിസേൽ, ശരത്, ആര്യൻ, അഭിലാഷ് തുടങ്ങിയവരാണ് ആദ്യ ആഴ്‌ച്ചകളിൽ തിളങ്ങി നിൽക്കുന്നത്. ഇവരിൽ ആർക്കും കൃത്യമായ മുൻതൂക്കം അവകാശപ്പെടാൻ കഴിയുകയുമില്ല. അനീഷും ഷാനവാസും വെവ്വേറെ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത് എങ്കിലും ലക്ഷ്യം ഒന്ന് തന്നെയാണ്. അക്ബർ, അപ്പാനി ശരത് തുടങ്ങിയവർ ഒരുമിച്ച് നിന്നുകൊണ്ടാണ് ഇവരെ നേരിടുന്നതെന്നും കാണാം.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സുപ്രധാന സംഭവ വികാസങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ അതിലൊന്നായിരുന്നു ശൈത്യയുടെ കഥ പറച്ചിലും അതിനെ തുടർന്നുണ്ടായ തർക്കങ്ങളും വഴക്കുകളും. ശൈത്യ കഥ പറയുമ്പോൾ ആര്യനും റെനയും ചിരിച്ചത് വലിയ വിമർശനത്തിന് ഇടയാക്കി. അഭിലാഷ് ആയിരുന്നു ഇക്കാര്യം ആദ്യം എടുത്തിട്ടത്. ശൈത്യ പോലും സംഭവം അറിയുന്നത് അതിന് ശേഷമാണെന്ന് പറയാം.
പിന്നാലെ ഒനിയൽ റെനയെ വലിയ രീതിയിൽ കടന്നാക്രമിച്ചു. ഇത് പക്ഷേ ഒരു പരിധിവിട്ടതോടെ തെറി വിളിയിലേക്ക് കടക്കുകയും ഒടുവിൽ മാപ്പ് പറയേണ്ടിയും വന്നു. ഈ സംഭവമാണ് ഒനിയൽ ജിസേലിനൊപ്പം ജയിലിലേക്ക് പോകാൻ ഇടയാക്കിയത്. ഇരുവരും ഏറ്റവും കൂടുതൽ നോമിനേഷനുകളിലൂടെ ജയിൽ കഴിയുകയാണ്.
ആര്യൻ ജയിലിലേക്ക് വരുമെന്ന് കരുതിയ സ്ഥാനത്താണ് ഒനിയൽ എത്തിയിരിക്കുന്നത്. അതിന്റെ കാരണം എടുത്തു പറയുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ രേവതി ഇപ്പോൾ. ഒനിയൽ തുടർച്ചയായി മോശം വാക്കുകൾ പ്രയോഗിച്ചതാണ് ജയിലിലേക്ക് എത്താൻ കാരണമായതെന്ന് രേവതി പറയുന്നു. അനീഷ് ഭാര്യമാരെ കുറിച്ച് പറഞ്ഞതും രേവതി ചൂണ്ടിക്കാട്ടി. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
ആര്യന്റെ കുറ്റം പറയാൻ വേണ്ടി പോയ ഒനിയൽ അതിനേക്കാൾ മോശം വാക്കുകൾ ഉപയോഗിച്ചതോടെ ജിസിലിനൊപ്പം ജയിലിൽ പോയി. ജയിലിൽ ജിസേലും ഒനിയലും സമയം എണ്ണി കഴിയേണ്ടി വരും. കാരണം ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസ് സമയം പറഞ്ഞിരിക്കുകയാണ്. തല അടിച്ചു പൊട്ടിക്കുമെന്ന് ഒനിയൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് മാത്രമല്ല വേറെയും കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
ഒരുപാട് കട്ട് ചെയ്‌തു, മ്യൂട്ട് ചെയ്‌തുമാണ് കാണിച്ചത്. ആര്യന്റെ തെറ്റ് ആയിരിക്കും എല്ലാവരും കൂടുതൽ കണ്ടത്. ആര്യനും ജിസേലും നല്ല മാനിപ്പുലേറ്റർസ് ആണെന്ന് തോന്നിയിട്ടുണ്ട്. ശൈത്യയുടെ കഥയ്ക്ക് ഇടയിലാണ് ആര്യൻ ചിരിച്ചത്. ആ ശൈത്യ പോലും ഇവരുടെ സൈഡായി മാറിയെന്നതാണ് പ്രത്യേകത. അങ്ങനെ ആക്കാൻ അവർക്ക് കഴിഞ്ഞു. ക്യാപ്റ്റൻസി നോമിനേഷനിൽ ശൈത്യക്ക് ഇവർ വോട്ട് ചെയ്‌തു. ശൈത്യ നൂറ് ശതമാനം ഹാപ്പിയാണ്.
അനുവിന്റെ കിച്ചൺ വലിയ വിഷയമാണ്. സാധാരണ ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വളരെ ലേറ്റ് ആയി ബ്രേക്ക് ഫാസ്‌റ്റ് കഴിക്കുന്ന സീസൺ ഇതാണെന്ന് പറയാം. അതിൽ മേക്കേഴ്‌സിന്റെ ഭാഗത്ത് നിന്നും കാരണമുണ്ട്. കാപ്പി വഴക്കും ഇതിനിടയിൽ ഉണ്ടായിരുന്നു. ഭയങ്കര ലേറ്റ് ആയിരുന്നു. എട്ടര ഒക്കെ ആയിരിക്കും ബ്രേക്ക് ഫാസ്‌റ്റ് ഉണ്ടാക്കി കഴിയുന്നത്. ബിഗ് ബോസ് മൊത്തത്തിൽ താളം തെറ്റി കിടക്കുകയാണ്.
അനീഷിന്റെയും ശാരികയുടെയും അക്ബറിന്റെയും ഒരു അടിയും അതിന് ഇടയിൽ നടന്നു. അനീഷ് പറഞ്ഞത് എനിക്ക് കൃത്യമായി മനസിലായില്ല. അതിന് മുന്നേ അവിടെ വഴക്ക് തുടങ്ങി. അതൊരു റോംഗ് മെസേജ് പോലെയാണ് എനിക്ക് തോന്നിയത്. ഭാര്യ ഭർത്താവിന്റെ അടി കൊണ്ടാലും അഡ്‌ജസ്‌റ്റ് ചെയ്യണമായിരുന്നു എന്നാണ് അത്. പിന്നാലെ ശാരികയും എന്തൊക്കെയോ പറഞ്ഞു. മൊത്തം അടിയായി. ഒരിക്കലും ഇത്തരം കാര്യങ്ങൾ ന്യായീകരിക്കാൻ കഴിയില്ല.












Click it and Unblock the Notifications