ബിഗ് ബോസ് വീട്ടിൽ മുഴുവൻ ഗ്രൂപ്പിസമെന്ന് അനീഷ്; 'അനുമോളുടെ സ്വാർത്ഥത കൊണ്ടാണ് അത് കിട്ടാതെ പോയത്'
ബിഗ് ബോസ് അൻപത്തിയഞ്ച് ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. സംഭവ ബഹുലമായ കാര്യങ്ങൾ തന്നെയാണ് ബിഗ് ബോസിൽ നടക്കുന്നതെന്ന് പറയാമെങ്കിലും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കുന്ന സംഭവങ്ങൾ അധികമൊന്നും ഇക്കുറി ഉണ്ടായിട്ടില്ല. മറ്റൊരു കാര്യം എന്തെന്നാൽ ഏഴ് സീസണുകൾ പിന്നിടുമ്പോൾ ആദ്യമായ് ശക്തനായ കോമണർ മത്സരാർത്ഥി ഇറങ്ങിക്കളിച്ച വർഷം കൂടിയായിരുന്നു ഇത്തവണ. അനീഷ് ആയിരുന്നു അത്.
ആദ്യ മത്സരാർത്ഥിയായി സീസണിൽ ബിഗ് ബോസ് വീട്ടിനുള്ളിൽ കയറിയ ആളാണ് അനീഷ്. അതുകൊണ്ട് തന്നെ അനീഷിനെ അറിയാത്തവർ ആരുമുണ്ടാകില്ല. ഒരു കോമണർ എന്നതിലുപരി ശക്തനായ മത്സരാർത്ഥി എന്ന ലേബൽ സ്വന്തമായുള്ള ആളാണ് അദ്ദേഹം. ഒരു എഴുത്തുകാരൻ കൂടി ആയതിനാൽ അനീഷിനെ വാക്കുകൾ കൊണ്ട് തോൽപ്പിക്കുക പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. പറഞ്ഞുവന്നത് ഇത്തവണ അനീഷ് ഉണ്ടാക്കിയ ഓളത്തെ കുറിച്ചാണ്.

ബിഗ് ബോസ് ഏഴാം സീസണിൽ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഗ്രൂപ്പിസമാണ്. മുൻ സീസണുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട ബിഗ് ബോസ് അണിയറപ്രവർത്തകർ ഇക്കുറി മോഹൻലാൽ നയിച്ച പ്രമോയിൽ ഇതൊന്നും പറ്റില്ലെന്ന് കൃത്യമായി പറഞ്ഞെങ്കിലും അതൊന്നും അവിടെ പാലിക്കപ്പെടുന്നില്ല. അതിന്റെ ഉദാഹരണമായി ഒന്നിലധികം ഗ്രൂപ്പുകൾ ഇവിടെ ഫോം ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡിലും അത് ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാറ്റാരുമല്ല അനീഷ് തന്നെയാണ് അക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ബിഗ് ബോസിൽ ശക്തമായ ഗ്രൂപ്പിസം ഉണ്ടെന്ന് തന്നെയാണ് അനീഷ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ആദ്യഘട്ടത്തിൽ ബിഗ് ബോസിൽ ശക്തമായിരുന്ന അപ്പാനി ശരത്തിന്റെ ഗ്രൂപ്പിന് ഇപ്പോൾ അക്ബർ ആണ് നേതൃത്വം നൽകുന്നത്.
മറുവശത്ത് ആര്യൻ ജിസേൽ ടീമും ശക്തമാണ്. അതിനിടയിലാണ് അനീഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മോഹൻലാൽ ഇമ്മ്യൂണിറ്റി കോയിൻ കൊടുക്കാമെന്ന് പറയുമ്പോൾ എല്ലാവരോടും വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്‌തു വന്നപ്പോൾ കൂടുതൽ വോട്ട് കിട്ടിയതാവട്ടെ ആദിലയ്ക്ക് ആയിരുന്നു. ഇതോടെയാണ് അനീഷ് ഇവിടെ ഫുൾ ഗ്രൂപ്പിസമാണെന്ന് പറയുന്നത്.
അതിനിടെ ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത് ഷാനവാസ്, അനുമോൾ എന്നിവർക്ക് ഒക്കെ എതിരെയാണ്. ബിഗ് ബോസ് വീട്ടിൽ ഗ്രൂപ്പിസം ഇല്ലാതാക്കാൻ വേണ്ടി നടന്ന ഷാനവാസിനാണ് ഇപ്പോൾ ഏറ്റവും വലിയ ഗ്രൂപ്പുള്ളതെന്നാണ് പലരും പറയുന്നത്. ചിലരാവട്ടെ ബോട്ടിൽ ടാസ്‌ക് കുളമാക്കിയത് അനീഷ് അല്ല അനുമോൾ ആണെന്നാണ് പറയുന്നത്. അതിന്റെ കാരണം ഒരു പ്രേക്ഷകൻ കുറിപ്പായി പങ്കുവച്ചിട്ടുണ്ട്.
ജിസേൽ ആര്യൻ വിഷയം വീണ്ടും കുത്തിപ്പൊങ്ങിയപ്പോൾ അതിനെക്കുറിച്ച് അനീഷേട്ടൻ പറഞ്ഞ മറുപടിയണ് അഭിനന്ദനാർഹമായത്. സർ ...അവർ രണ്ട് പേരും വന്ന നാൾ മുതൽ എൻ്റെ ബെഡിന്റെ അടുത്തു തന്നെയാണ് കിടക്കാറുള്ളത്. ഞാനിതേവരെ അവരെ വേറൊരു രീതിയിൽ കണ്ടിട്ട് പോലുമില്ല. എനിക്കത് നോക്കേണ്ട ആവശ്യവുമില്ല ...
അവർ രണ്ട് പേരും നല്ല സുഹൃത്തുക്കളായിട്ട് മാത്രമെ എനിക്കിതേവരെ തോന്നിയിട്ടുള്ളൂ. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും പുതപപ്പിനടിയിലേക്കും ഒളിഞ്ഞ് നോക്കി അത് പാടി നടന്ന് മ്ലേച്ചമായ കോണ്ടെന്റുകൾ ക്രിയേറ്റ് ചെയ്യുന്ന ചിലർക്ക് ഇതൊരു പാഠമാണ്. ജീവിതത്തിലായാലും നമ്മൾക്ക് യാതൊരു വിധ ഉപദ്രവമോ ഉപകാരമോ ഇല്ലാത്ത കാര്യങ്ങളിൽ ചെറിയൊരു മനസുഖത്തിന് വേണ്ടി നമ്മൾ എന്തിനിടപെടുന്നു ??
ബോട്ടിൽ ടാസ്‌ക് കുളമാക്കിയത് സത്യത്തിൽ ആരാണെന്ന് ലാലേട്ടൻ തന്നെ ക്ലൂ തന്നിരുന്നു. അനുമോളുടെ സ്വാർത്ഥത ഒന്നു കൊണ്ട് മാത്രമാണ് ആർക്കും ഒന്നും കിട്ടാതെ പോയത്. ഓരോ ഗെയിമുകളും സത്യസന്ധമായി മാത്രം ഇതേ വരെ കളിച്ചിട്ടുള്ള അനീഷ് എന്നും കുറ്റക്കാരനായി മാറുന്നു .ഗ്രൂപ്പിസം കളിച്ച് അദ്ദേഹത്തെ കുറ്റക്കാരനാക്കി മാറ്റുന്നു .
ടാസ്ക്കിൽ മറ്റുള്ളവർ സത്യത്തിന് വിരുദ്ധമായി ക്രിത്രിമം കാണിക്കുമ്പോൾ മാത്രമാണ് അനീഷ് എന്ന വ്യക്തി പിടി വാശി കാണിച്ചിട്ടുള്ളൂ എന്ന് പ്രേക്ഷകരായ നിങ്ങൾ ഇനിയെങ്കിലും ഒന്ന് മനസിലാക്കണം ..
സ്വന്തം കാര്യം നോക്കി കറക്റ്റ് റൂൾസ് പാലിച്ച് ഒരാൾക്ക് എങ്ങനെ മുന്നോട്ട് പോകാമെന്നും ആയിരം കള്ളങ്ങൾക്കൊണ്ട് മൂടി വെച്ചാലും സത്യം ഒരു നാൾ അതിന്റെ കറുത്ത മറനീക്കി പുറത്ത് വരുമെന്നും നാം മനസിലാക്കണം; കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications