ആനിമലില്‍ സ്റ്റാറായി, തൃപ്തിയുടെ പ്രതിഫലവും കുതിച്ചു; പുതിയ ചിത്രത്തിന് വാങ്ങുന്നത് ഇത്ര
ആനിമല്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡില്‍ തരംഗമായ നടിയാണ് തൃപ്തി ദിംറി. രണ്‍ബീര്‍ കപൂര്‍ നായനകായ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. എന്നാല്‍ രശ്മികയെ കടത്തിവെട്ടി ചിത്രത്തില്‍ എല്ലാ ക്രെഡിറ്റും തൃപ്തി കൊണ്ടുപോയി. നാഷണല്‍ ക്രഷ് എന്നാണ് ഹിന്ദി ആരാധകര്‍ അവരെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ആനിമലില്‍ ഒരുപാട് നേരമൊന്നും നടി സ്ക്രീനില്‍ ഉണ്ടായിരുന്നില്ല.
എന്നിട്ടും പ്രേക്ഷകര്‍ അവരെ ഏറ്റെടുക്കുകയായിരുന്നു. തൃപ്തിയുടെ ആദ്യ ചിത്രമായിരുന്നില്ല ഇത്. നേരത്തെ ബുള്‍ബുള്‍ അടക്കമുള്ള ചിത്രം ചെയ്തിട്ടും നടിയെ തേടി വിജയങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ ആനിമലിലൂടെ അവര്‍ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നടിയായി മാറുകയായിരുന്നു.

നിരവധി ചിത്രങ്ങളാണ് തൃപ്തിയെ തേടി വരുന്നത്. വിക്കി കൗശലിനൊപ്പം ഒരു ചിത്രം നടിയുടേതായി പുറത്തിറങ്ങാനുണ്ട്. എന്നാല്‍ ഭൂല്‍ ഭൂലയ്യ സീരീസിലെ മൂന്നാം ചിത്രമാണ് അടുത്തതായി വരാനുള്ളത്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്. കിയാര അദ്വാനിക്ക് പകരമാണ് തൃപ്തി ചിത്രത്തിലെ നായികയാവാന്‍ പോകുന്നത്.
ഈ സീരീസിലെ ആദ്യ ചിത്രം വലിയ ഹിറ്റായിരുന്നു. ഇതില്‍ അക്ഷയ് കുമാറായിരുന്നു നായകന്. മലയാളത്തിലെ ക്ലാസിക് ചിത്രം മണിചിത്രത്താഴിന്റെ റീമേക്കായിരുന്നു ഇത്. എന്നാല്‍ രണ്ടാം ഭാഗം കൊവിഡ് സമയം ആയിരുന്നിട്ട് കൂടി വന്‍ വിജയമാണ് നേടിയത്. ഈ ചിത്രം ബ്ലോക്ബസ്റ്റര്‍ ആയതാണ് മൂന്നാം ഭാഗത്തിന് വഴിയൊരുക്കിയത്.
അതേസമയം വലിയ മാറ്റങ്ങളും അണിയറപ്രവര്‍ത്തകര്‍ മൂന്നാം ഭാഗത്തിനായി ഇതിനോടകം വരുത്തിയിട്ടുണ്ട്. നായികയായിരുന്ന കിയാരയെ മാറ്റിയത് അപ്രതീക്ഷിതമായിരുന്നു. പകരക്കാരിയായി തൃപ്തി ദിംറിയെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ നടി ആനിമലിന്റെ വിജയത്തോടെ പ്രതിഫളം ഇരട്ടിയായി ഉയര്‍ത്തിയിരിക്കുകയാണ്.
അതിന് കാരണമുണ്ട്. ആനിമലിന്റെ വിജയത്തിന് ശേഷം തൃപ്തിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. നടിയുടെ ജനപ്രീതി വളരെ ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് പ്രതിഫലം ഉയരാന്‍ കാരണം. നിര്‍മാതാക്കള്‍ തൃപ്തിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. തൃപ്തി വരുന്നത് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നിര്‍മാതാക്കള്‍.
ആനിമലിനായി 40 ലക്ഷം രൂപയാണ് തൃപ്തി പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ ഭൂല്‍ ഭൂലയ്യയുടെ മൂന്നാം ഭാഗത്തിനായി 80 ലക്ഷം രൂപയാണ് നടിയുടെ പ്രതിഫലം. അതേസമയം കാര്‍ത്തിക് ആര്യന് 45നും 50 കോടിക്കും ഇടയിലാണ് പ്രതിഫലം. അതേസമയം തൃപ്തിയുടെ പ്രതിഫലം ബോളിവുഡില്‍ അത്ര വലുതല്ല.
പലരും പത്ത് കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ്. തൃപ്തിയുടെ മാര്‍ക്കറ്റ് ഇനിയും ഉയരുമെന്ന് ഉറപ്പാണ്. പ്രഭാസിന്റെ സ്പിരിറ്റില്‍ തൃപ്തിയായിരിക്കും നായികയെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രവും സംവിധാനം ചെയ്യുന്നത് സന്ദീപ് റെഡ്ഡി വംഗയാണ്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications