'പാർവതി നടത്തിയ പരാമർശങ്ങൾ കേട്ട് ഞെട്ടി'; നടി പാർവതിക്കെതിരെ വിമർശനവുമായി പ്രമുഖ സംവിധായകൻ
തന്ററെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന താരമാണ് പാർവതി തിരുവോത്ത്. ഇപ്പോൾ പാർവതി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകനായ സന്ദീപ് റെഡി വാംഗ. വാംഗെയുടെ മുൻ ചിത്രങ്ങളായ കബീർ സിംഗ്, അർജുൻ റെഡി എന്നിവയ്ക്കെതിരെ നടി നടത്തിയ പരാമർശങ്ങൾക്ക് വാംഗ മറുപടി പറഞ്ഞു.
ജോക്കർ എന്ന സിനിമയെക്കുറിച്ച് പാർവതി നടത്തിയ പരാമർശങ്ങൾ കേട്ട് താൻ ഞെട്ടിപ്പോയെന്ന് വാംഗ പറഞ്ഞു. ഒരു അഭിമുഖത്തിൽ ആണ് വാംഗെയുടെ പ്രതികരണം. പ്രേക്ഷകർക്ക് മഹത്വവൽക്കരണം എന്നാൽ എന്താണെന്ന് അറിയില്ല, നായകൻ സിനിമയുടെ ക്ലൈമാക്സിൽ അയാളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

താരനുള്ള മുടിയിൽ എണ്ണ തേച്ചാൽ പ്രശ്നം ഉണ്ടോ? ഗുണമോ, ദോഷമോ? വിശദമായി അറിയാംസാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കൾ പോലും ഇത് മനസ്സിലാക്കുന്നില്ല. മലയാളി നടി പാർവതി തിരുവോത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജോക്കർ സിനിമ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ല എന്ന്. ഒരു പാട്ടിന് ചുവടുവെച്ച് കൊണ്ട് ഗോവണിപ്പടിയില് ജോക്കർ നൃത്തം ചെയ്യുന്നുണ്ട്. അത് അക്രമത്തെ ആഘോഷിക്കുന്ന തരത്തിലുള്ള മഹത്വവൽക്കരണമായി അവർക്ക് തോന്നുന്നില്ലെ. പാർവതിയുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയി, വാംഗ പറയുന്നു.
അവർ നല്ലൊരു അഭിനേതാവാണ്. അവരെ പോലുള്ള ഒരാൾക്ക് ജോക്കർ എന്ന സിനിമ അക്രമത്തെ മഹത്വവൽക്കരിക്കുന്ന സിനിമയായി തോന്നാതിരിക്കുകയും കബീർ സിംഗ് അത്തരത്തിലുള്ള സിനിമയായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ സാധാരണ പ്രേക്ഷകരിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കണം, വാംഗെ പറഞ്ഞു.
2019 ൽ ആണ് അർജുൻ റെഡിക്കും കബീർ സിംഗിനുമെതിരെ പാർവതി വിമർശനം ഉയർത്തിയത്. സന്ദീപ് റെഡിയുടെ സിനിമകൾ സ്ത്രീ വിരുദ്ധ സിനിമകൾ ആണെന്ന വിമർശനം ഉയരുന്ന സഹാചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. സന്ദീപ് റെഡിയുടെ അനിമൽ എന്ന സിനുമയും വിമർശിക്കപ്പെട്ടിരുന്നു. രൺബീർ കപൂർ ആണ് അനിമലിലെ നായകൻ. ഈ സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. വലിയ കലക്ഷൻ നേടുകും ചെയ്തിരുന്നു.
ഭൂഷൺ കുമാറിന്റെയും കൃഷൻ ടി സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡി വാംഗെയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.












Click it and Unblock the Notifications