രണ്‍ബീറിനൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍, ആനിമല്‍ നായിക തൃപ്തി കോടീശ്വരി, ആസ്തിയും പ്രതിഫലവും ഇത്ര
രണ്‍ബീര്‍ കപൂറിന്റെ ആനിമല്‍ ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറികൊണ്ടിരിക്കുകയാണ്. രണ്‍ബീറിന്റെ ഇതുവരെ കാണാത്തൊരു വേഷമാണ് ചിത്രത്തിലുള്ളത്. ആക്ഷന്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആനിമലിലെ നായിക രശ്മിക മന്ദാനയേക്കാളും ഏറെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു നായികാ വേഷം ചെയ്ത തൃപ്തി ദിമ്രിയാണ്.
രണ്‍ബീര്‍ കപൂറുമായുള്ള നടിയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ വൈറലായിരുന്നു. അതുപോലെ ഏറെ വിവാദമായിരുന്നു ഇവരുടെ രംഗങ്ങള്‍. സ്ത്രീവിരുദ്ധതയുടെ അങ്ങേയറ്റമാണെന്നായിരുന്നു വിമര്‍ശനം. രണ്‍ബീറിന്റെ കഥാപാത്രം തൃപ്തിയോട് കാല്‍ നക്കാന്‍ ആവശ്യപ്പെടുന്ന രംഗം വരെ ചിത്രത്തിലുണ്ടായിരുന്നു. അതേസമയം ആനിമലിലൂടെയാണ് തൃപ്തി ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടിയൊരു പുതുമുഖമല്ല. എത്രയാണ് നടിയുടെ ആസ്തിയെന്ന് പരിശോധിക്കാം.

പലര്‍ക്കും തൃപ്തി ദിമ്രിയെവേണ്ടത്ര പരിചയമില്ല. ബോളിവുഡ് വളരെ കുറച്ച് സിനിമകളേ അവര്‍ ചെയ്തിട്ടുള്ളൂ. ശ്രേയസ് തല്‍പഡെ സംവിധാനം ചെയ്ത കോമഡി സിനിമ പോസ്റ്റര്‍ ബോയ്‌സിലൂടെയാണ് തൃപ്തി ബോളിവുഡില്‍ അരങ്ങേറുന്നത്. ഇംതിയാസ് അലിയുടെ ലൈലാ മജ്‌നുവില്‍ നായികയായിരുന്നു തൃപ്തി. 2018ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ലൈലാ മജ്‌നു പരാജയമായിരുന്നു.
എന്നാല്‍ ചിത്രത്തിലെ തൃപ്തിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 29കാരിയായ തൃപ്തിയുടെ ഭാഗ്യം പക്ഷേ തെളിഞ്ഞത് ആനിമലിലായിരുന്നു. പല പ്രമുഖ താരങ്ങളെയും ഓഡിഷനില്‍ പിന്തള്ളിയാണ് തൃപ്തി ആനിമലിലെ റോള്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലായിരുന്നു നടിയുടെ ജനനം. മികച്ച വിദ്യാഭ്യാസം നേടിയാണ് തൃപ്തി ബോളിവുഡിലേക്ക് എത്തുന്നത്.
ഡിപിഎസ് ഫിറോസാബാദില്‍ നിന്നാണ് നടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ശ്രീ അരബിന്ദോ കോളേജ് ഓഫ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തൃപ്തി ഡിഗ്രിയെടുത്തത്. സോഷ്യോളജിയിലാണ് നടിക്ക് ബിരുദമുള്ളത്. അതേസമയം ബിരുദമെടുത്ത ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ബോളിവുഡില്‍ അവസരങ്ങള്‍ തേടാന്‍ തുടങ്ങിയത്.
അതേസമയം അനുഷ്‌ക ശര്‍മയുടെ സഹോദരന്‍ കര്‍ണേഷ് ശര്‍മയുമായി പ്രണയത്തിലാണ് നടിയെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ തൃപ്തിയോ കര്‍ണേഷോ സ്ഥിരീകരിച്ചിട്ടില്ല.അതേസമയം ആനിമല്‍ തൃപ്തിയുടെ തലവര തന്നെ മാറ്റിയിരിക്കുകയാണ്. നടിയുടെ ആസ്തിയും ഉയര്‍ന്നിരിക്കുകയാണ്. രണ്ട് കോടിയാണ് നടിയുടെ ആസ്തി. ആനിമലില്‍ മറ്റ് താരങ്ങളെ അപേക്ഷിച്ച് തൃപ്തിയുടെ പ്രതിഫലം അത്ര ഉയര്‍ന്നതല്ല. 40 ലക്ഷമാണ് നടിക്ക് പ്രതിഫലമായി ലഭിച്ചത്.
ആനിമല്‍ പുറത്തിറങ്ങിയതോടെ നടിയുടെ പ്രതിഫലവും ഉയരുമെന്ന് ഉറപ്പാണ്. ആനിമലിന്റെ രണ്ടാം ഭാഗമായ ആനിമല്‍ പാര്‍ക്കിലും തൃപ്തി നായികയായി എത്തും. രശ്മികയേക്കാള്‍ റോള്‍ ഈ ചിത്രത്തില്‍ തൃപ്തിക്കുണ്ടാവാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് തൃപ്തി. 2.7 മില്യണ്‍ ഫോളോവേഴ്‌സ് നടിക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. 2020ല്‍ ടൈംസ്് ഓഫ് ഇന്ത്യയുടെ 50 മോസ്റ്റ് ഡിസൈറബിള്‍ വുമണായി തൃപ്തിയെ തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications