എടാ മോനേ അനിരുദ്ധ് റോക്കിംഗ് സ്റ്റാറാണ്, പ്രതിഫലത്തില്‍ എആര്‍ റഹ്മാനും മുകളില്‍; വാങ്ങുന്നത് ഇത്ര
തമിഴിലെ വമ്പന്‍ ചിത്രമാണോ? എങ്കില്‍ അനിരുദ്ധിന്റെ പാട്ട് നിര്‍ബന്ധാ. ഇതാണ് ഇപ്പോള്‍ തമിഴ് സിനിമകളുടെ അവസ്ഥ. ഏത് ഹൈപ്പില്ലാത്ത ചിത്രത്തെയും പാട്ടുകള്‍ കൊണ്ട് പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്താന്‍ പറ്റിയ സംഗീത സംവിധായകനാണ് അനിരുദ്ധ്. വിക്രം, തിരുചിത്രമ്പലം, ജയിലര്‍ എന്നീ ചിത്രങ്ങള്‍ തന്നെ ഇത്ര വലിയ ഹിറ്റാവാന്‍ കാരണം അനിരുദ്ധിന്റെ മ്യൂസിക്കായിരുന്നു.
റോക്ക്സ്റ്റാര്‍ എന്ന വിശേഷണവും ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. തമിഴ് സിനിമയില്‍ മാത്രമല്ല തെലുങ്കിലും ഇപ്പോള്‍ ഹിന്ദിയിലും എത്തിയിരിക്കുകയാണ് അനിരുദ്ധ്. ഷാരൂഖ് ഖാന്റെ ജവാനിലെ ഗാനങ്ങളെല്ലാം വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പ്രതിഫലവും ഉയര്‍ന്നിരിക്കുകയാണ്.

നിലവില്‍ തെലുങ്ക് സിനിമകള്‍ ധാരാളമായി അനിരുദ്ധിന്റെ തേടിയെത്തുന്നുണ്ട്. പ്രധാന കാരണം വിക്രമിലെ ഗാനങ്ങള്‍ അടക്കം തെലുങ്കിലും വമ്പന്‍ ഹിറ്റായത് കൊണ്ടാണ്. ജൂനിയര്‍ എന്‍ടിആറിന്റെ ദേവരയാണ് അനിരുദ്ധ് തെലുങ്കില്‍ ഇപ്പോള്‍ ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോ ടീസര്‍ നേരത്തെ പുറത്തിറക്കിയപ്പോള്‍ തന്നെ അനിരുദ്ധിന്റെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡില്‍ നിന്നും താരത്തെ തേടി വലിയ അവസരങ്ങള്‍ വരുന്നുണ്ട്. ഉടന്‍ തന്നെ മലയാളത്തിലും ഒരു ചിത്രത്തിന് സംഗീതമൊരുക്കുമെന്ന് നേരത്തെ അനിരുദ്ധ് പറഞ്ഞിരുന്നു. എന്തായാലും തമിഴ് സിനിമയില്‍ ഇപ്പോള്‍ പ്രതിഫല യുദ്ധം തന്നെ അനിരുദ്ധിനെ തുടര്‍ന്ന് ആരംഭിച്ചിരിക്കുകയാണ്.
തമിഴില്‍ എക്കാലവും എആര്‍ റഹ്മാനായിരുന്നു പ്രതിഫല കാര്യത്തില്‍ ഒന്നാമന്. അത്രയ്ക്ക് മികച്ച ഗാനങ്ങള്‍ ഒരുക്കുന്നത് കൊണ്ട് റഹ്മാന് ബോളിവുഡിലും തമിഴിലും ഒരേസമയം ഒന്നാം നമ്പറായിരുന്നു. എന്നാല്‍ ഹിന്ദിയില്‍ റഹ്മാന് സിനിമകള്‍ ചെയ്യുന്നത് കുറച്ചിരിക്കുകയാണ്. ഇത് അനിരുദ്ധിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പ്രതിഫലത്തില്‍ അനിരുദ്ധ് റഹ്മാനേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ്. പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെയാണ് അനിരുദ്ധിന്റെ പ്രതിഫലം. വമ്പന്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ് അനിരുദ്ധിന്റെ സേവനം ലഭ്യമാവുക. ഇന്ത്യന്‍ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധാണ്.
ഓരോ ചിത്രത്തിന്റെ ബജറ്റ് അനുസരിച്ചാണ് അനിരുദ്ധ് പ്രതിഫലം തീരുമാനിക്കുന്നത്. എട്ട് കോടിയില്‍ കുറഞ്ഞൊരു പ്രതിഫലം അനിരുദ്ധ് വാങ്ങുന്നില്ല. അതുകൊണ്ട് ചെറു ചിത്രങ്ങളൊന്നും താരത്തെ സമീപിക്കുന്നില്ല. അതേസമയം എആര്‍ റഹ്മാനും അതുപോലെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എട്ട് കോടിയാണ് റഹ്മാന്റെ പ്രതിഫലം. ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത് കുറവായതും റഹ്മാന്റെ പ്രതിഫലം കുറയാന്‍ കാരണമായിട്ടുണ്ട്.
തെലുങ്കില്‍ എംഎം കീരവാണിയും എട്ട് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ദേവിശ്രീ പ്രസാാദ് പുഷ്പയുടെ വന്‍ വിജയത്തിന് പിന്നാലെ പ്രതിഫലം എട്ട് കോടിയായി ഉയര്‍ത്തിയിരുന്നു. അതേസമയം എആര്‍ റഹ്മാന് രാംചരണിന്റെ പുതിയ ചിത്രത്തിനായി പത്ത് കോടിയാണ് പ്രതിഫലം വാങ്ങുന്നത്. വൈകാതെ തന്നെ റഹ്മാനും അനിരുദ്ധിന് അടുത്തെത്താനാണ് സാധ്യത.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications