Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സമയത്ത് ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്'; അൻഷിത പറഞ്ഞത് ആ നടനുമായുള്ള ബന്ധത്തെ കുറിച്ചോ?

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അൻഷിത അഞ്ജി എന്ന അൻഷിത അക്ബർഷാ. നിരവധി ഹിറ്റ് പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും താരം എല്ലാവർക്കും സുപരിചിതയാണ്. എന്നാൽ മലയാളികൾക്ക് മാത്രമല്ല തമിഴ് പ്രേക്ഷകർക്കും താരം അന്യയല്ല. തമിഴിലെ പ്രമുഖ സീരിയലായ ചെല്ലമ്മയിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമിപ്പോൾ ബിഗ് ബോസിലും മത്സരിക്കുന്നുണ്ട്.

മലയാളം ബിഗ് ബോസിൽ അല്ല താരമെത്തുന്നത്, തമിഴിലാണ്. അതിന്റെ ഇൻട്രോ വീഡിയോയിൽ അൻഷിത തന്നെകുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കമൽ ഹാസന് പകരം ഈ സീസൺ വിജയ് സേതുപതിയാണ് തമിഴിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്ന് നിയന്ത്രിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

anshitha

തന്റെ ഈ പ്രായത്തിനിടയിൽ ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പലപ്പോഴും ആത്മഹത്യക്ക് വരെ ശ്രമിക്കേണ്ടി വന്നിട്ടുണ്ടെന്നും അൻഷിത പറയുകയുണ്ടായി. എന്നാൽ ഇതിന് പിന്നാലെ അൻഷിതയുമായി ബന്ധപ്പെട്ട ഒരു വിവാദ സംഭവം എടുത്തിടുകയാണ് പലരും സമൂഹ മാധ്യമങ്ങളിൽ. സീരിയലിലെ സഹതാരമായ അർണബുമായുള്ള ബന്ധത്തെ കുറിച്ച് ഉയർന്നുവന്ന വിവാദങ്ങളാണ് താരം സൂചിപ്പിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

'ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിൽ ആണെങ്കിലും ചെല്ലമ്മയായിട്ടാണ് തമിഴ് പ്രേക്ഷകർക്ക് തന്നെ അറിയുന്നത്. എന്നോട് വളരെയധികം സ്നേഹം അവർ കാണിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ യഥാർത്ഥ അൻഷിത ആരെന്നറിയാനുള്ള സമയമായി. ബിഗ് ബോസ് വീട്ടിലേക്കുള്ള കടന്നുവരവ് എന്റെ ജീവിതത്തിലെ പുതിയൊരു യാത്രയാണ്' താരം തന്നെ പരിചയപ്പെടുത്തുന്ന വേളയിൽ പറഞ്ഞു.

'മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെയാണ് ഞാൻ തുടങ്ങിയത്. എന്നാൽ പിന്നീട് വലിയൊരു സീരിയലിൽ എനിക്ക് മികച്ച വേഷം കിട്ടി. അതിന് ശേഷമാണ് തമിഴ്‌നാട്ടിൽ നിന്ന് എനിക്ക് ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. മലയാളികളേക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും എനിക്ക് എനിക്ക് തമിഴ്‌നാട്ടുകാരാണ്. പലരും എന്നെ സ്വന്തം മകളായി പോലും കണ്ട് തുടങ്ങി' അൻഷിത മനസ് തുറന്നു.

തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയാണ് വളർത്തിയതും ഈ നിലയിൽ എത്തിച്ചതെന്നും താരം പറയുന്നു. '27 വയസിനിടെ പലതും അനുഭവിക്കേണ്ടി വന്നു. എന്റെ പ്രായത്തിൽ കവിഞ്ഞുള്ള ക്രൂരമായ കാര്യങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ആത്മഹത്യ ചെയ്‌താലോ എന്ന് വരെ തോന്നിയിരുന്നു. എന്റെ സുഹൃത്തുക്കളാണ് കൂടെ നിന്നത്. അവരില്ലെങ്കിൽ ഇന്ന് ഞാനുമില്ല' താരം പറഞ്ഞു.

നേരത്തെ ചെല്ലമ്മ എന്ന തമിഴ് സീരിയയിലെ സഹതാരമായിരുന്ന അർണബുമായി അൻഷിത പ്രണയത്തിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ വലിയ വിവാദങ്ങളിലാണ് താരം ചെന്നുപെട്ടത്. നടന്റെ ഭാര്യയായ ദിവ്യ അൻഷിതയ്ക്ക് എതിരെ രംഗത്ത് വന്നതോടെ പ്രശ്‌നങ്ങൾ വഷളായിരുന്നു. തുടർന്ന് അർണബ് ദിവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ അൻഷിതയെ ആയിരുന്നു പലരും കുറ്റപ്പെടുത്തിയത്.

ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് താരം ബിഗ് ബോസ് വീട്ടിൽ കടന്നുപോവുമ്പോൾ സൂചിപ്പിച്ചതെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. വിവാദ നായകനായ അർണബും ബിഗ് ബോസിൽ അൻഷിതയ്ക്ക് ഒപ്പം ഉണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇരുവരും വിവാദങ്ങൾക്ക് ശേഷവും ഷൂട്ടിംഗ് ലൊക്കേഷനിലെ ഉൾപ്പെടെ വീഡിയോകൾ പങ്ക് വയ്ക്കുക പതിവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+