Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാലിനെ വിറ്റിട്ടാണ് ആന്റണി പെരുമ്പാവൂർ കാശുണ്ടാക്കുന്നത്, പന്നി പെറുംപോലെ സിനിമ എടുക്കരുത്'; ശാന്തിവിള

ബോക്‌സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ ഇട്ടുകൊണ്ട് മുന്നേറുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. കോവിഡിന് ശേഷം 'നേര്' എന്ന ഒറ്റ തിയേറ്റർ ഹിറ്റ് മാത്രം കൈമുതൽ ആയുണ്ടായിരുന്ന മോഹൻലാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മലയാള സിനിമയുടെ കളക്ഷൻ കണക്കുകളിലേക്ക് എത്തിച്ചത് 450 കോടി രൂപയിലേറെയാണ്. അതിൽ തന്നെ 'തുടരും' മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്.

ഏറെക്കാലത്തിന് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ വേഷത്തിൽ, പഴയ വേഷങ്ങളുടെ പകർപ്പെന്നോണം ചെയ്‌ത ചിത്രത്തിൽ നായിക ശോഭന ആയിരുന്നു. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി എടുത്ത ആദ്യ ചിത്രമായിരുന്നു ഇത്.

mohanlalandantonyperumbavoor

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ ആകെ ആഗോള തലത്തിൽ 200 കോടി എന്ന നേട്ടം മറികടന്നത് കഴിഞ്ഞ ദിവസമാണ്. ദക്ഷിണേന്ത്യയിൽ ഒരു മാസത്തിനിടെ രണ്ട് ചിത്രങ്ങൾ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ നടനെന്ന നേട്ടവും ഇപ്പോൾ മോഹൻലാലിന് സ്വന്തമായിരിക്കുകയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിതാണ് ചിത്രം നിർമ്മിച്ചത്.

ഇപ്പോഴിതാ കഴിഞ്ഞകാല സംഭവ വികാസങ്ങളിൽ ആന്റണി പെരുമ്പാവൂരിനെ വിമർശിച്ചും എം രഞ്ജിതിനെ പുകഴ്ത്തിയും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ആന്റണി രഞ്ജിതിനെ കണ്ടുപഠിക്കണം എന്നാണ് ശാന്തിവിള പറയുന്നത്.ആന്റണി മോഹൻലാലിനെ വിറ്റ് കാശുണ്ടാക്കുകയാണെന്നും അത് ലാലിന് വലിയ ഡാമേജ് ഉണ്ടാക്കുന്നുവെന്നും ശാന്തിവിള തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

പഴയ മഞ്ഞിലാസിന് ശേഷം മോഹൻലാലിന്റെ എല്ലാമെല്ലാമായ ആന്റണി പെരുമ്പാവൂർ ആശിർവാദ് പ്രൊഡക്ഷൻസ് തുടങ്ങിയപ്പോഴാണ് താരത്തെ മറക്കാത്ത സമീപനം നാമൊക്കെ കണ്ടത്. ആശിർവാദിന്റെ ലോഗോയിൽ മോഹൻലാലിന്റെ ചിത്രം മിന്നിമറിയുന്നത് കാണാം. എനിക്ക് ആ ചിത്രം കാണുമ്പോൾ ആന്റണി പെരുമ്പാവൂർ എന്ന മനുഷ്യനോട് സത്യത്തിൽ എനിക്ക് വളരെയധികം ബഹുമാനമാണ് തോന്നിയിട്ടുള്ളത്.

38 വർഷം മുൻപ് പട്ടണപ്രവേശം ചിത്രത്തിന്റെ സെറ്റിലേക്ക് മോഹൻലാലിന്റെ കാറോടിക്കാൻ വരികയും മൂന്നാംമുറ എന്ന സിനിമയോടെ പേഴ്‌സണൽ സാരഥിയാവുകയും പതിയെ പതിയെ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയതോടെ പത്ത് വർഷം കൊണ്ട് 2000ത്തിൽ നരസിംഹം എന്ന പണംവാരി പടം നിർമ്മിച്ച ആളാണല്ലോ ആന്റണി പെരുമ്പാവൂർ. മലയാളത്തിൽ ഏറ്റവും വലിയ പണംവാരി പടങ്ങളും ചിലവ് കൂടിയ ചിത്രങ്ങളും നിർമ്മിക്കുന്ന ആളായി ആന്റണി എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.

വിതരണക്കാരൻ, തിയേറ്റർ ഉടമ എന്നിങ്ങനെ ആന്റണി കഴിഞ്ഞ പത്തിരുപത്തിയഞ്ച് വർഷങ്ങളായി മലയാള സിനിമയിൽ പടർന്നുപന്തലിച്ചു നിൽക്കുകയാണ്. മാതൃഭൂമിയിൽ ആന്റണിയുമായുള്ള അഭിമുഖം വായിച്ചിരുന്നു. അതിനിടയിൽ എത്രയോ തവണ ലാൽ സാർ എന്ന് ആന്റണി പറഞ്ഞുവെന്ന് അഭിമുഖം എടുത്ത പ്രജിത് പറയുന്നു. വിവാദങ്ങൾ ആന്റണിയെ കൂടുതൽ കരുത്തനാക്കി എന്നാണ് പറയുന്നത്.

ആന്റണി ചോദിക്കുമ്പോൾ കോടികൾ മുടക്കാൻ ആളെ കിട്ടുന്നത് മോഹൻലാൽ എന്ന ബ്രാൻഡ് ഉള്ളതുകൊണ്ടാണ്, അങ്ങനെയൊരു കൾട്ടിനെ മുന്നിൽ നിർത്തിയാണ്. അപ്പോൾ അത്രയെങ്കിലും നന്ദി കാണിക്കണ്ടേ. അല്ലെങ്കിൽ അയാൾ മനുഷ്യനാണോ? അതിൽ എന്താണ് അതിശയിക്കാൻ ഉള്ളത്. ആന്റണി മോഹൻലാലിനെ കുറിച്ച് പറഞ്ഞില്ലെങ്കിൽ അല്ലേ അതിശയിക്കേണ്ടത്.

എമ്പുരാൻ സിനിമയ്ക്ക് തുടർച്ച ഉണ്ടാവുമെന്നാണ് ആന്റണി പറയുന്നത്. എന്നാൽ മൂന്നല്ല പത്ത് ഭാഗം എടുത്താലും കുഴപ്പമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം മോഹൻലാലിനെ കാണാൻ വേണ്ടി സാധാരണക്കാർ വരുമെന്ന് ഉറപ്പാണ്. പക്ഷേ എടുക്കുന്ന പടത്തിന് ലൂസിഫറിന്റെ ക്വാളിറ്റി എങ്കിലും ഉണ്ടാവണം എന്ന് മാത്രം.

തുടരും എന്ന സിനിമയിലൂടെ എം രഞ്ജിതും തരുൺ മൂർത്തിയും കാണിച്ച മലയാളികളുടെ കണ്ടിട്ട് കൊതി തീരാത്ത നായകനെ ഇനിയും വെറുപ്പിക്കരുത് എന്നാണ് പറയാനുള്ളത്. എനിക്ക് ആന്റണിയോട് എനിക്ക് ഒരു പകയുമില്ല, ഇഷ്‌ടം മാത്രമേ ഉള്ളൂ. ആന്റണിയെ ബഹുമാനിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. എനിക്ക് ആന്റണിയുടെ വളർച്ചയോട് അവമതിപ്പ് ഉള്ളയാൾ അല്ല ഞാൻ.

ഗിമ്മിക്കുകൾ കൊണ്ടല്ല മോഹൻലാൽ സിനിമകൾ വിജയിപ്പിക്കേണ്ടത് എന്നാണ് എനിക്ക് ആന്റണിയോട് പറയാനുള്ളത്. അതിന് എം രഞ്ജിതിനെ കണ്ടുപഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. എം രഞ്ജിതിനെ നിങ്ങൾക്ക് അറിയാമല്ലോ തുടരും സിനിമയുടെ നിർമ്മാതാവാണ്. പന്നി പെറുംപോലെ 6 മാസത്തിൽ ഒരിക്കൽ സിനിമ പിടിക്കുന്ന നിർമ്മാതാവ് അല്ല എം രഞ്ജിത്.

തുടരും എന്ന സിനിമയിൽ എത്താൻ രഞ്ജിത് എത്ര വർഷം എടുത്തുവെന്ന് ആന്റണി പഠിക്കണം. ഒരു 80 കോടി രൂപ കൈയിൽ കിട്ടിയാൽ രഞ്ജിത് ഇനി സിനിമ പിടിക്കുന്നത് 2028ൽ ആയിരിക്കും. അയാൾ ചുമ്മാ തട്ടിക്കൂട്ട് സിനിമ ഉണ്ടാക്കില്ല. ആന്റണി പെരുമ്പാവൂർ അത് കണ്ട് പഠിക്കണം. കാരണം നിങ്ങൾ മോഹൻലാലിനെ വച്ച് മാത്രം പടം എടുക്കുന്ന ആളാണ്.

12 വർഷം മുൻപാണ് അതിന്റെ കഥ വന്നതെന്ന് ആന്റണി തന്നെ പറയുന്നു. അത് രഞ്ജിത് എങ്ങനെ സമയമെടുത്ത് സിനിമയാക്കി മാറ്റി എന്ന് നോക്കണം. ഈ 12 വർഷങ്ങൾക്ക് ഇടയിൽ കാശ് മാത്രം നോക്കി ആന്റണി എത്ര തല്ലിപ്പൊളി പടങ്ങൾക്ക് വേണ്ടി മോഹൻലാലിൻറെ മുഖത്ത് ക്യാമറ വച്ചിട്ടുണ്ടെന്ന് നോക്കണം നിങ്ങൾ. ഇതൊന്നും ഞാൻ എന്റെ കൊതിക്കെറുവ് കൊണ്ട് പറയുന്നതല്ല.

തുടരും എന്ന ചിത്രത്തിൽ ഒരു ശതമാനം പങ്കാളിത്തം പോലുമില്ല ആന്റണിക്ക്. എ ഫിലിം ബൈ രഞ്ജിത് എന്നായിരുന്നു അതിൽ കാണിക്കേണ്ടത്. രണ്ട് ചെറിയ സിനിമകളിലൂടെ തനിക്ക് സിനിമ എന്ന മീഡിയം നന്നായറിയാം എന്ന് ബോധ്യപ്പെടുത്തിയ തരുൺ മൂർത്തിയെ സംവിധാനം ഏൽപ്പിച്ചത് രഞ്ജിതാണ്, ആന്റണി ആയിരുന്നെങ്കിൽ അവരുടെ കൊറേ കുടുംബ സംവിധായകർ ഉണ്ടല്ലോ, അവരാരേലും ചെയ്തേനെ.

ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ എമ്പുരാന്റെ സ്ഥാനം എവിടെയാണെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ ചിന്തിക്കേണ്ടതുണ്ട്. പൃഥ്വിരാജും മുരളി ഗോപിയും എന്തായാലും ചിന്തിച്ചിട്ടുണ്ടാവും. ഒരിക്കലും ആന്റണി അത് ചിന്തിക്കില്ല. കാരണം ആന്റണിയെ സംബന്ധിച്ച് ആ സിനിമ വലിയ കളക്ഷൻ നേടിയെന്നതാണ് കാര്യം.

നാടോടിക്കാറ്റിനും ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റിനും കൊടുത്ത ഹൈപ്പ് പോലും കൊടുക്കാതെയാണ് രഞ്ജിത് തുടരും റിലീസ് ചെയ്‌തത്‌. ആന്റണി ആയിരുന്നെങ്കിൽ തള്ളി മറിച്ചേനെ. ഫാൻസ്‌ ഷോ പോലും വയ്ക്കാതെ കട്ടൗട്ട് പോലും നൽകാതെ മോഹൻലാൽ എന്ന നടനെ വിശ്വസിച്ച് ഒരു സിനിമ ചെയ്‌താൽ അത് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നാണ് തുടരും തെളിയിക്കുന്നത്.

ആന്റണിക്കും ഇതൊരു പഠനമാക്കാം. 209 സ്‌റ്റേഷനുകളിൽ മാത്രമാണ് ആദ്യം തുടരും റിലീസ് ചെയ്‌തത്‌, പിന്നീട് അത് കേരളം മുഴുവൻ ഏറ്റെടുത്തപ്പോൾ 400 സ്‌റ്റേഷനുകളിലേക്ക് മാറി. മെല്ലെ തിന്നാൽ പനയും തിന്നാം എന്ന പഴം ചൊല്ല് രഞ്ജിത് പഠിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ ആന്റണി അത് കേട്ടിട്ടുണ്ടാവില്ല എന്നുറപ്പാണ്.

ഫാൻസുകാരുടേത് അടക്കം തള്ളയ്ക്ക് വിളി കേട്ടിട്ടും തിയേറ്ററിൽ നിന്ന് ഞങ്ങൾ 80 കോടി മുടക്കി 90 നേടിയെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല ആന്റണി. മോഹൻലാൽ എന്ന കണ്ടു തീരാത്ത മഹാപ്രതിഭയുടെ കഴിവിനെ അല്ലേ ആന്റണി സാറേ നിങ്ങൾ ആക്രി വിലയ്ക്ക് വിൽക്കുന്നത്. ഈ ചിന്ത ആദ്യം വരേണ്ടത് മോഹൻലാലിനും പിന്നെ ആന്റണിക്കുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+