അനുമോൾ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല; ആർക്കും ഇല്ലാത്ത ധൈര്യമാണ് കാട്ടിയത്! അതോടെ നെവിന് കിട്ടേണ്ടത് കിട്ടി
ബിഗ് ബോസ് വീട്ടിൽ എല്ലാം മത്സരാധിഷ്‌ഠിതമായി മുന്നേറുകയാണ്. ഇനി ഗ്രാൻഡ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ മത്സരാർത്ഥികളും കളം അറിഞ്ഞു തന്നെയാണ് കളിക്കുന്നത്. ഇനി ശേഷിക്കുന്നത് ചുരുക്കം ചിലർ മാത്രമാണ്. പാതിവഴിയിൽ പ്രതീക്ഷകൾ തകർന്ന് പലരും വീണപ്പോൾ മറ്റ് ചിലർ അപ്രതീക്ഷിതമായി മുന്നേറുകയാണ്. നേരത്തെ വീഴുമെന്ന് തോന്നിയവർ പോലും അവസാന ഭാഗത്തേക്ക് കുതിക്കുകയാണ്.
ഇത്തവണത്തെ സീസണിൽ വളരെ അധികം ഹേറ്റ് തുടക്കം മുതൽ സമ്പാദിച്ചവർ ഒക്കെ അവസാനം ആയപ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ ആയിരിക്കുകയാണ്. മാത്രമല്ല ചിലരാവട്ടെ ആദ്യത്തെ പതർച്ച ഒഴിവാക്കി മത്സരത്തിൽ മുഴുകുകയും ചെയ്‌തു. അതിൽ ആര്യൻ അടക്കമുള്ളവരാണ് മുൻപന്തിയിൽ.

ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസിൽ മത്സരം കടുക്കുകയാണ്. എല്ലാത്തിലും അവസാനം ജനങ്ങളാണ് ഇതിന്റെ വിധി തീരുമാനിക്കുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. അങ്ങനെയുള്ള ബിഗ് ബോസിൽ ചില മത്സാർത്ഥികൾ എപ്പോഴും വേറിട്ട ശബ്‌ദമായി മാറാറുണ്ട്. അതിൽ ഇത്തവണ ശക്തമായ പ്രതികരണവും മറ്റും നടത്തിയ മത്സരാർത്ഥി ആയിരുന്നു അനുമോൾ.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ വലിയ രീതിയിൽ പ്രതികരിച്ച അനുമോളെ കുറിച്ച് പറയുകയാണ് ആരാധകർ. ഇപ്പോഴത്തെ സോഷ്യൽ മീഡിയ ചർച്ചയും ഇക്കാര്യം തന്നെയാണ്. ഈ ആഴ്‌ചത്തെ നോമിനേഷനിൽ അനുമോളുടെ മറ്റൊരു മുഖമാണ് കണ്ടതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അടുത്തിടെ മോഹൻലാൽ വന്ന എപ്പിസോഡിൽ നടന്ന ചില സംഭവവികാസങ്ങൾ പല ആരാധകരും വിമർശിച്ചിരുന്നു.
ചില താരങ്ങളോട് പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. അതിനെ ശരി വയ്ക്കുകയാണ് അനുമോൾ. നെവിൻ, അക്ബർ എന്നിവരെ നോമിനേറ്റ് ചെയ്‌തു കൊണ്ടാണ് അനുമോൾ തന്റെ നിലപാട് വ്യക്തമാക്കിയത്. നെവിൻ, അക്ബർ, ആര്യൻ ഇവർ എന്തു കാണിച്ചാലും ലാലേട്ടൻ ചോദിക്കുന്നില്ല എന്ന വിമർശനം ശക്തമാവുന്ന വേളയിൽ അനുമോളെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
അനുമോൾ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല! ഇന്നലെ നോമിനേഷൻ സമയത്ത് വീക്കെൻഡ് എപ്പിസോഡിൽ പറയാൻ കഴിയാത്ത കാര്യങ്ങൾ കറക്റ്റ് ആയി പറഞ്ഞാണ് അനുമോൾ നെവിനെയും അക്ബറിനെയും നോമിനേറ്റ് ചെയ്‌തത്. ഞെട്ടിപ്പിക്കുന്ന നിരീക്ഷണം ആണ് അനുമോൾ പറഞ്ഞത്. നെവിൻ, അക്ബർ, ആര്യൻ ഇവർ എന്തു കാണിച്ചാലും ലാലേട്ടൻ ചോദിക്കുന്നില്ല എന്നുമാത്രം അല്ല സ്നേഹവും വാത്സല്യത്തോടെ ആണ് പെരുമാറുന്നത്.
പുറത്ത് നല്ല സപ്പോർട്ട് ആണെന്ന് മനസിലാക്കിയ നിവിൻ എന്തു ആവാം എന്ന തരത്തിൽ ആണ് ഹൗസിൽ പെരുമാറുന്നത്. ആ ധൈര്യത്തിൽ ആണ് തന്റെ അടുത്ത് ഗുണ്ടായിസം കാണിച്ചത്. അക്ബറിന്റെ ശവം തീനി മെന്റാലിറ്റി... അക്ബർ ആവശ്യപ്പെട്ട പ്രകാരം ഫുഡ് ഉണ്ടാക്കി കൊടുത്തിട്ടും അത് തിന്നു കഴിഞ്ഞു തന്നെ ആക്രമിക്കുകയായിരുന്നു. അക്ബർ പറയാറുണ്ട് താൻ എന്തായാലും എവിക്റ്റ് ആവില്ല എന്ന്. കാരണം ബിഗ്ബോസ് ക്രൂവിൽ തനിക്കുള്ള സപ്പോർട്ടും, സ്വാധീനവും അക്ബർ പറയാറുണ്ട്.
ഇതൊന്നും എപ്പിസോഡിൽ വരില്ലെന്ന് ഉറപ്പാണ്. ലൈവ് കണ്ടവർ അനുവിൻ്റെ നിരീക്ഷണ പടവത്തിൽ ഞെട്ടിയിരിക്കുകയാണ്. ഹൗസിൽ ഉള്ള ഒരാൾക്കും ഇല്ലാത്ത ധൈര്യം ആണ് അനുവിന് ഉള്ളത് ഇത് അഭിനദിച്ചേ മതിയാവൂ. ഇതിൻ്റെ റിയാക്ഷൻ എന്നപോലെ ബിഗ്ബോസ് പതിവില്ലാതെ ഉറങ്ങിയ നിവിനോട് കടുപ്പിച്ചു ശകാരിക്കുന്നുണ്ടായിരുന്നു; പോസ്‌റ്റിൽ പറയുന്നു.












Click it and Unblock the Notifications