Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾക്ക് അല്ലാതെ തന്നെ ആളുകളുടെ പിന്തുണയുണ്ട്, പൈസ കൊടുത്ത് പിആർ ചെയ്യേണ്ട കാര്യമില്ല'; ബിനു അടിമാലി

ബിഗ് ബോസിൽ സാധാരണഗതിയിൽ മത്സരാർത്ഥികൾ വരുമ്പോൾ അവരെ പ്രമോട്ട് ചെയ്യാൻ വിവിധ ഗ്രൂപ്പുകളും ആർമികളും ഒക്കെ ഉടലെടുക്കുന്ന പതിവുണ്ട്. എല്ലാവർക്കും ഇല്ലെങ്കിലും ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന ആളുകൾ വരുമ്പോൾ അങ്ങനെയൊരു പതിവുണ്ട്, എല്ലാവരും അത് തുറന്ന് പറയാറില്ലെന്ന് മാത്രം. ആറ് സീസൺ ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഒന്നും തന്നെ അത്രത്തോളം ഇക്കാര്യത്തിൽ ചർച്ച വന്നിരുന്നില്ല.

എന്നാൽ ഇന്ന് ആ സാഹചര്യം മാറിയിരിക്കുകയാണ്. ഇത്തവണ പിആർ വിഷയത്തെ കുറിച്ചാണ് വ്യാപക ചർച്ച നടന്ന് കൊണ്ടിരിക്കുന്നത്. പല ആളുകൾക്കും വൻ തുക മുടക്കിയുള്ള പിആറുകൾ നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്. ബിഗ് ബോസ് പോലെ വോട്ടിന് പ്രാധാന്യം നൽകി മുന്നോട്ട് പോവുന്ന ഷോയിൽ പിആർ, പ്രമോഷൻ പരിപാടികൾക്ക് ഒക്കെ വലിയ സ്ഥാനം തന്നെയുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

binuanumolbiggboss

സ്‌റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രശസ്‌തി നേടിയ താരമായിരുന്നു അനുമോൾ. ഇത്തവണ ബിഗ് ബോസ് വീട്ടിൽ ഏറ്റവും ശക്തമായ പ്രകടനം കാഴ്‌ച വയ്ക്കുന്ന മത്സരാർത്ഥി കൂടിയാണ് അവർ. പലപ്പോഴും ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ അനുമോൾ പിടിച്ചു നിൽക്കുന്നതും തന്റെ നിലപാട് കൈവിടാതെ മുന്നോട്ട് നീങ്ങുന്നതും ഒക്കെ കാണാമായിരുന്നു.

ഇപ്പോഴിതാ മത്സരം പത്താം ആഴ്‌ചയിലേക്ക് കടക്കുന്ന വേളയിൽ ബിഗ് ബോസ് സീസണിലെ പിആർ ആണ് പ്രധാനപ്പെട്ട വിഷയം. അനുമോൾ 16 ലക്ഷത്തിന് പിആർ കൊടുത്തുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. ഏതാണ്ട് 100 ദിവസം പൂർത്തിയാക്കി ബിഗ് ബോസിൽ കിരീടം നേടുന്ന വ്യക്തിക്ക് സമ്മാനത്തുകയായി കിട്ടുക 50 ലക്ഷം വിലമതിക്കുന്ന സമ്മാനമാണ്.

അതുകൊണ്ട് തന്നെ വൻതുക മുടക്കിയുള്ള പിആർ സ്‌റ്റണ്ടുകൾക്ക് വിജയിയെ വരെ തീരുമാനിക്കാനുള്ള ശേഷിയുണ്ടെന്നാണ് മുറുമുറുപ്പുകൾ. എന്നാൽ അനുമോളുമായി അടുപ്പമുള്ള പലരും ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് ആണ് രേഖപ്പെടുത്തിയത്. അതിന് പിന്നാലെ സ്‌റ്റാർ മാജിക്കിൽ അനുമോളുടെ സഹതാരമായിരുന്ന ബിനു അടിമാലിയും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. അനുമോളുടെ പിആറിനെ കുറിച്ചായിരുന്നു ചോദ്യം.

എന്നാൽ ഞെട്ടിക്കുന്ന മറുപടി ആയിരുന്നു അതിന് ബിനു അടിമാലി നൽകിയത്. അനുമോൾക്ക് എന്തിനാണ് അത്തരത്തിൽ ഒരു പിആർ എന്നായിരുന്നു ബിനു അടിമാലിയുടെ ചോദ്യം. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ അനുവിനെ എല്ലാവർക്കും അറിയാമെന്നും അതുകൊണ്ട് തന്നെ ആവശ്യത്തിന് പിന്തുണ അവൾക്കുണ്ടെന്നും ബിനു പറയുന്നു. സിനിപ്ലക്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബിനു അടിമാലി.

ബിനു അടിമാലിയുടെ വാക്കുകൾ

അങ്ങനെ പിആർ കൊടുത്താൽ അതിനെന്താണ്? എനിക്ക് പക്ഷേ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവൾക്ക് അങ്ങനെ കാശ് കൊടുത്ത് പിആർ കൊടുക്കേണ്ട വകുപ്പ് അവളുടെ കൈയിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, എനിക്ക് അറിയുകയുമില്ല. അല്ലാതെ തന്നെ ഉള്ള സപ്പോർട്ട് അവൾക്ക് ഓഡിയന്സിന് ഇടയിൽ ഉണ്ടല്ലോ. അതുകൊണ്ട് കാശ് കൊടുത്ത് എന്തെങ്കിലും ചെയ്യാൻ ഒരു സാധ്യതയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

പിആർ വർക്ക് മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. പൈസ ഉള്ളവർ അത് ചെയ്യാൻ കൊടുക്കട്ടെ. എനിക്ക് അവൾ പിആർ വർക്ക് ചെയ്‌തത്‌ ആയിട്ട് തോന്നുന്നില്ല. അവൾക്ക് ഒരു ഓഡിയൻസ് ഉണ്ട്. അവൾ ഒരു പാവം കൊച്ചാണ്. അവൾ രക്ഷപ്പെടണം എന്ന് സ്‌റ്റാർ മാജിക് കാണുന്നവർക്ക് എല്ലാം ആഗ്രഹമുണ്ട്. അന്നും ഇന്നും അവൾക്ക് ആവശ്യത്തിന് സപ്പോർട്ട് ഉണ്ട്.

എന്റെ വായിൽ നിന്ന് എന്തെങ്കിലും ചാടിയിട്ട് എയറിൽ കേറ്റണം. ബിഗ് ബോസിൽ ചെന്നത് കൊണ്ട് അനുമോൾക്ക് എന്തെങ്കിലും മാറ്റം വന്നതായി തോന്നിയിട്ടില്ല. ഒരു വ്യക്തിയും അങ്ങനെ മാറില്ലല്ലോ. ഞാൻ എവിടെ ചെന്നാലും എല്ലാവർക്കും അറിയാം. ഓരോരുത്തർക്ക് നിൽക്കാൻ പറ്റുന്ന പരിധിയുണ്ടല്ലോ. ഇതിലൊക്കെ എത്താൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+