Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണുങ്ങളെല്ലാം ജിസേലിന്റെ വാലിൽ തൂങ്ങുകയാണെന്ന് അനുമോൾ, പിന്നാലെ മോഷണാരോപണം, പൊട്ടിത്തെറി!

ബിഗ് ബോസ് മലയാളം സംഭവ ബഹുലമായി പുരോഗമിക്കുകയാണ്. എവിക്ഷൻ ഉണ്ടാവില്ലെന്ന് പലരും പ്രവചിച്ച ആദ്യത്തെ ആഴ്‌ച മുൻഷി രഞ്ജിത് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുപോയി. മുൻ സീസണുകളിൽ നിന്ന് വളരെയധികം വേറിട്ട് നിൽക്കുന്ന മത്സര രീതിയാണ് ഇക്കുറി പ്രകടമായി കാണുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മത്സരാർത്ഥികൾ തുടക്കം മുതൽ സംശയ ദൃഷ്‌ടിയോടെ പരസ്‌പരം കാണുന്ന സ്ഥിതി വിശേഷമാണ് ഇത്തവണത്തേത്.

അതിന്റെ പ്രതിഫലനം എന്നോണം ആദ്യ ദിവസങ്ങളിൽ തന്നെ പൊരിഞ്ഞ അടി പലവട്ടം ബിഗ് ബോസിൽ നടന്നുവെന്നത് നിങ്ങൾ കൂട്ടിവായിക്കേണം. അതിന്റെ തുടർച്ച തന്നെയാണ് പിന്നീട് കാണുന്നത്. മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ മോഹൻലാൽ സീസൺ തുടങ്ങുന്നതിന് മുൻപ് പറഞ്ഞ പ്രമോയിലെ പല കാര്യങ്ങളും ഇപ്പോഴും ബിഗ് ബോസിൽ നടക്കുന്നു എന്നതാണ്. പ്രേക്ഷകർ ഇത് പാലപ്പോഴായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

gizeleanumolissue

അതിൽ പ്രധാനമാണ് ഒറ്റപ്പെടൽ സ്ട്രാറ്റജി, വൈകാരിക കാർഡ് ഇറക്കൽ, ഗ്രൂപ്പിസം ഒക്കെ. ഇപ്പോഴും ഇത്തരം തന്ത്രങ്ങൾ ബിഗ് ബോസിൽ നിലനിൽക്കുന്നു എന്നത് ആദ്യത്തെ ആഴ്‌ച കൊണ്ട് തന്നെ പലർക്കും ബോധ്യമായി കാണും. മാത്രമല്ല പലരും മത്സരത്തിലേക്ക് പൂർണമായി ഇറങ്ങിയിട്ടുമില്ലെന്ന് അവരുടെ ശരീര ഭാഷ കണ്ടാൽ മനസിലാവുകയും ചെയ്യും.

ഇതിനെയൊക്കെ മറികടക്കാനാണ് ബിഗ് ബോസ് ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ആദ്യ പടിയായിരുന്നു ചില ടാസ്ക്കുകൾ. എന്നാൽ അതിനിടയിൽ ഒറ്റതിരിഞ്ഞുള്ള ചില ആക്രമണങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ബിഗ് ബോസിൽ പതിവാവുകയാണ്. രേണുവും അക്ബറും തമ്മിലുള്ള പ്രശ്‌നത്തിൽ അപ്പുറം ഇപ്പോൾ ബിഗ് ബോസിൽ അനുമോൾ-ജിസേൽ യുദ്ധത്തിന്റെ സീസണാണ് എന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.

സീസണിന്റെ തുടക്കം മുതൽ അനുമോൾ കൃത്യമായി ജിസേലിന് പിന്നാലെയാണ്. അത് ഓരോ ദിവസം കഴിയുന്തോറും വഴക്കിലേക്ക് തെന്നി മാറുന്നത് ബിഗ് ബോസ് പ്രേക്ഷകർ തന്നെ ശ്രദ്ധിച്ചിട്ടുണ്ടാവും. മേക്കപ്പ് വസ്‌തുക്കളോടുള്ള ജിസേലിന്റെ അമിത താൽപര്യമാണ് അനുമോളെ ഇത്തരത്തിലൊരു ഗെയിമിലേക്ക് എത്തിച്ചതെന്ന് വ്യക്തം.

അതിന്റെ പേരിൽ ഇരുവരും ഇപ്പോൾ വഴക്കിലേക്ക് തിരിഞ്ഞിരിക്കുകയാണ് എന്നാണ് പുതിയ ബിഗ് ബോസ് പ്രമോ ഉൾപ്പടെ കാണിക്കുന്നത്. നേരത്തെ ബിഗ് ബോസിലെ മത്സരാത്ഥികളിൽ പുരുഷന്മാർ എല്ലാവരും ജിസേലിന്റെ പിന്നാലെയാണ് എന്ന് അനുമോൾ പറയുന്നത് കാണാമായിരുന്നു. പലപ്പോഴായി ഇരുവരും തമ്മിൽ ബിഗ് ബോസിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

അതിനിടയിലാണ് അനുമോൾ സഹ മത്സരാർത്ഥികളോട് ജിസേലിനെ കുറിച്ച് പറയുന്നത്. പെണ്ണിനെ കണ്ടാൽ ഇങ്ങനെയും വീഴുന്ന ആണുങ്ങൾ ഉണ്ടോ? കുറേ മൊണ്ണകൾ എന്നാണ് ബിഗ് ബോസിലെ പുരുഷന്മാരെ അനുമോൾ വിളിക്കുന്നത്. ഇരിക്കുന്ന എല്ലാ എണ്ണവും അങ്ങനെയാണ്. ആ അഭി ഒഴികെ ബാക്കി എല്ലാവരും അവളുടെ വാലിൽ തൂങ്ങിയാണ് നടക്കുന്നത്. എനിക്ക് പുള്ളിക്കാരിയെ ഒരു പേടിയുമില്ലെന്നും അനുമോൾ പറയുന്നു.

എന്നാൽ അനുമോൾക്ക് അസൂയ ആണെന്നും പലപ്പോഴും അതിരുവിട്ട് സംസാരിക്കുന്നു എന്നൊക്കെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജിസേൽ നിയമ ലംഘനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഒട്ടും കുറവല്ല. കഴിഞ്ഞ ദിവസം എനിക്ക് നിന്നെക്കാൾ പൊക്കവും വലുപ്പവും ഒക്കെ ഉണ്ടെന്ന് ജിസേൽ പറഞ്ഞപ്പോൾ അത് ബോഡി ഷെയിമിങ് ആണെന്ന് പറഞ്ഞ് അനുമോൾ കരഞ്ഞിരുന്നു.

ഇപ്പോഴിതാ ഏറ്റവും ഒടുവിൽ വന്ന പ്രമോയിൽ കാര്യങ്ങൾ കൈവിട്ട നിലയിലാണ്. മത്സരാർത്ഥികൾ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന സ്ഥലത്ത് വച്ച് അനുമോളും ജിസേലും തമ്മിൽ വഴക്ക് ഉണ്ടാവുകയായിരുന്നു. അനുമോളെ ജിസേൽ കള്ളൻ എന്ന് വിളിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. നിങ്ങൾ മോഷ്‌ടികുന്നത് കണ്ടോ എന്ന് ചോദിച്ച് അനുമോൾ ജിസേലിന് നേരെ പാഞ്ഞടുക്കുന്നത്‌ കാണാമായിരുന്നു. ഇത് കയ്യാങ്കളിയാവുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+