'പ്രേക്ഷകർ പലതും പറയും അതൊന്നും മൈൻഡ് ചെയ്യേണ്ട, അക്കാര്യം ഇന്റർവ്യൂവിൽ ഞാൻ വെറുതെ തള്ളിയതാണ്'; അനുമോൾ
ബിഗ് ബോസ് ഏഴാം സീസണിൽ വിജയി ആയത് അനുമോൾ ആയിരുന്നു. സഹ മത്സരാർത്ഥികളുടെ ഒറ്റപ്പെടുത്തലുകൾക്ക് ഇടയിലും മറ്റ് പ്രതിസന്ധികൾക്ക് ഇടയിലും അനുമോൾ ജയിച്ചു വരികയായിരുന്നു. എന്നാൽ ഈ ജയത്തിന് ശേഷം അനുമോൾക്ക് എതിരെ പല കോണുകളിൽ നിന്ന് വിമർശനം ശക്തമാവുന്നുണ്ട്. പ്രധാനമായും പിആറിലൂടെയും ജയിച്ചതെന്നാണ് എല്ലാവരും ഉന്നയിക്കുന്ന കാര്യം. ഇതിനോട് പ്രതികരിക്കുകയാണ് അനുമോൾ ഇപ്പോൾ. ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുവിന്റെ പ്രതികരണം.
അനുമോളുടെ വാക്കുകൾ ഇങ്ങനെ
എനിക്ക് അനീഷേട്ടനെ പോലെ ആവാൻ പറ്റില്ലാലോ, അതുപോലെ അനീഷേട്ടനെ റോബിനെ പോലെയാവാനും കഴിയില്ല. നിങ്ങളാണ് അനുകരിക്കുന്നത് എന്നൊക്കെ വിചാരിച്ചു എടുക്കുന്നത്. പ്രേക്ഷകർക്ക് പലതും പറയാം, മൈൻഡ് ചെയ്യേണ്ട. അവർ പലതും പറയും. ഇപ്പൊ കല്യാണം കഴിക്കുന്നില്ലെന്നാണ് എന്തായാലും തീരുമാനം. രണ്ട് വർഷം കഴിഞ്ഞിട്ടേ കല്യാണം ഉണ്ടാവുകയുള്ളൂ. ഞാൻ സെറ്റിൽ ആയി സിനിമയൊക്കെ ചെയ്‌തിട്ടേ അതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ.

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സിനിമ ചെയ്യണമെന്നുള്ളത്. അതൊക്കെ ചെയ്‌ത്, അതിപ്പോൾ നായിക ആവണം എന്നൊന്നുമില്ല. നല്ല സിനിമകൾ നല്ല ടീമുകളോടൊപ്പം ചെയ്യണം എന്നാണ് ആഗ്രഹം. കോളുകൾ ഒക്കെ വരുന്നുണ്ട്. പക്ഷേ അതൊക്കെ സർപ്രൈസ് ആണ്. ഇതിനെ കുറിച്ചുള്ള ആൻസർ ഞാൻ തന്നെ പറഞ്ഞില്ലേ. എന്നെകുറിച്ച് പറയുന്നവർ ഒക്കെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഇത് ജീവിതമല്ലേ ഇങ്ങനെ സ്ട്രോങ്ങ് ആയിട്ട് പോവണ്ടേ നമുക്ക്.
ജീവിതമാവുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. സഹിച്ചും ക്ഷമിച്ചും കൊറച്ച് കരഞ്ഞുമൊക്കെ നിൽക്കുക. ബിഗ് ബോസിൽ എല്ലാവരും നല്ലവർ ആയിരുന്നു. പിന്നെ ഗെയിമിന്റെ ഭാഗമായിട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും വഴക്കൊക്കെ ഉണ്ടാക്കുന്നത്. സൗഹൃദം എന്ന് പറയുന്നത് ലക്ഷ്‌മി, മസ്‍താനി, പ്രവീൺ, ഒനിയൽ, പിന്നെ അഭിലാഷ് ഒക്കെ ബ്രദറിനെ പോലെയാണ്. എല്ലാവരുമായിട്ടും നല്ല ഫ്രണ്ട്സ് തന്നെയാണ്. പക്ഷേ വീട്ടിൽ വന്ന ശേഷം കോൺടാക്റ്റ് ചെയ്‌തത് ഇവരെയൊക്കെയാണ്.
റെനയും ബാക്കിയുള്ള ആളുകളും ഒക്കെ പറഞ്ഞോട്ടെ. എനിക്ക് ഏറ്റവും ഇഷ്‌ടം അമ്മയുണ്ടാക്കുന്ന ചോറും കറിയും ഒക്കെയാണ്. അവിടെ വച്ച് കൊടുത്തതിൽ എല്ലാവർക്കും എല്ലാ ഭക്ഷണവും ഇഷ്‌ടമായിരുന്നു. ചിക്കൻ കറിയും മട്ടൻ കറിയും ഒക്കെ ആയിരുന്നു കൂടുതൽ ഇഷ്‌ടമായത്. കഴിച്ചിട്ട് കുറ്റം പറയുന്നതൊക്കെ ഗെയിമിന്റെ ഭാഗം മാത്രമാണ്.
വീട്ടിൽ അമ്മമാർ ഭക്ഷണം ഉണ്ടാക്കി കൊടുത്താലും കുറ്റം പറയില്ലേ അങ്ങനെ മാത്രം കൂട്ടിയാൽ മതി. ഷോയിൽ പോവുന്നതിന് മുൻപ് കുക്കിംഗ് അറിയില്ലെന്നൊക്കെ പറഞ്ഞത് സത്യമാണ്. എനിക്ക് ശരിക്കും കുക്കിംഗ് അറിയില്ല. എംജി സാറിന്റെ ഷോയിൽ ഞാൻ ശരിക്കും തള്ളിയതാണ്. മോശമല്ലേ കുക്കിംഗ് അറിയില്ലെന്നൊക്കെ പറയുന്നത്. ഇവിടെ ചേട്ടൻ നന്നായി പൊറോട്ട അടിക്കും, അതിന്റെ കൂടെ ഞാനും നിൽക്കാറുണ്ടെന്ന് മാത്രം.
എത്രയോ വർഷങ്ങൾക്ക് മുൻപ് ഉള്ള ഇന്റർവ്യൂ ആണത്. അന്ന് ഞാൻ വളരെ ചെറുതായിരുന്നു. ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ മോശമാവില്ലേ എന്ന് കരുതി തള്ളിയതാണ്. കാർത്തിക് സൂര്യയുടെ ഇന്റർവ്യൂവിൽ അതുപോലെ ഞാൻ പറഞ്ഞിരുന്നു. അതും ഞാൻ വെറുതെ പറഞ്ഞതാണ്. അനീഷേട്ടൻ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്കറിയില്ല. വേണമെങ്കിൽ പോയി അന്വേഷിച്ചു നോക്കിയാൽ മതി.
ഞാൻ ഇന്നാണ് പുറത്തിറങ്ങിയത്, ശബ്‌ദം ഒക്കെ പോയത് കൊണ്ട് ആശുപത്രിയിൽ പോയി. സ്വീകരണമുണ്ട് ആര്യനാട്, ഞങ്ങളുടെ നാട്ടിൽ. പിന്നെ നാളെ കോഴിക്കോട് പിന്നെ ആലുവയിൽ ഞാനും ഷിയാസിക്കയും. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വേറെ മാറ്റങ്ങൾ ഒന്നുമില്ല. ഫിനാലെയ്ക്ക് ശേഷം ലക്ഷ്‌മിയും എന്റെ കൂടെ ഉണ്ടായിരുന്നു. ഗെയിം സമയത്ത് അവർക്ക് നമ്മളോട് അങ്ങനെ സ്നേഹമൊന്നും കാണിക്കാൻ കഴിയില്ലല്ലോ.












Click it and Unblock the Notifications