5 വര്‍ഷമായി ഒരു സിനിമ പോലുമില്ല, അനുഷ്‌ക ശര്‍മയുടെ സമ്പത്തില്‍ ഇടിവില്ല; ആസ്തി ഇത്ര
നടി അനുഷ്‌ക ശര്‍മ പ്രത്യേകിച്ചൊരു മുഖവുര ബോളിവുഡില്‍ ആവശ്യമില്ലാത്ത നടിയാണ്. അത് മാത്രമല്ല കഴിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോലിയുടെ ഭാര്യ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് അനുഷ്‌ക. നടിയെ കഴിഞ്ഞ അഞ്ച് കൊല്ലമായി സ്‌ക്രീനില്‍ കാണാറില്ലെന്ന് എത്ര പേര്‍ക്ക് ശ്രദ്ധിച്ചിട്ടുണ്ട്. എങ്കില്‍ അതാണ് സത്യം.
അഞ്ച് വര്‍ഷത്തിനിടെ ഒരു സിനിമ പോലും അനുഷ്‌ക ചെയ്തിട്ടില്ല. എന്നാല്‍ നടിയുടെ വരുമാനത്തിലോ ആസ്തിയിലോ യാതൊരു ഇടിവും അതിലൂടെ വന്നിട്ടില്ല. കോടികളാണ് ഇപ്പോഴും അനുഷ്‌കയ്ക്ക് ഇപ്പോഴും ലഭിക്കുന്നത്. ബോളിവുഡിലേക്ക് ശക്തമായി തന്നെ തിരിച്ചുവരാനും കൂടി ഒരുങ്ങുകയാണ് നടി.

കഴിഞ്ഞ 16 വര്‍ഷമായി ബോളിവുഡില്‍ സജീവമായി നില്‍ക്കുന്ന നടിയാണ് അനുഷ്‌ക ശര്‍മ. ആദിത്യ ചോപ്രയുടെ റബ്‌നേ ബനാ ദി ജോഡി എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ് നായികയായി അനുഷ്‌ക ബോളിവുഡില്‍ അരങ്ങേറുന്നത്. വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. എന്നാല്‍ വിവാഹത്തിന് ശേഷം ബോളിവുഡില്‍ അത്ര ആക്ടീവല്ല അനുഷ്‌കയെന്ന് പറയേണ്ടി വരും.
2018 മുതല്‍ അനുഷ്‌കയെ ബോളിവുഡിലെ സിനിമകളില്‍ കണ്ടിട്ടുമില്ല. ഇതിനിടയിലാണ് വിരാടിനും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തോളമായി അവര്‍ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും അനുഷ്‌കയുടെ സമ്പത്തിനെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.
250 കോടിക്കും മുന്നൂറിനും ഇടയിലാണ് അനുഷ്‌കയുടെ ആസ്തി. ബോളിവുഡ് നടിമാരില്‍ സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് അനുഷ്‌ക. ദീപിക പദുക്കോണും ആലിയ ഭട്ടും സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും, അനുഷ്‌കയ്ക്ക് സജീവമായി നിന്നിരുന്നെങ്കില്‍ ഇവരുടെ അത്ര തന്നെ സമ്പത്തുണ്ടാവാന്‍ സാധ്യത ശക്തമായിരുന്നു.
സുല്‍ത്താന്‍, പീകെ, പോലുള്ള വമ്പന്‍ ചിത്രങ്ങളും അനുഷ്‌കയുടെ കരിയറിലുണ്ടായിരുന്നു. ഷാരൂഖിനൊപ്പം തന്നെ ജബ് തക്ക് ഹെ ജാന്‍, രണ്‍ബീര്‍ കപൂറിനൊപ്പം എ ദില്‍ഹെ മുഷ്‌കില്‍, പോലുള്ള വമ്പന്‍ ഹിറ്റ് ചിത്രങ്ങളുടെ അനുഷ്‌കയുടെ പേരിലുണ്ടായിരുന്നു. നേരത്തെ താരമൂല്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു അവര്‍.
ഒരു ചിത്രത്തിനായി പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെയാണ് അനുഷ്‌ക പ്രതിഫലമായി വാങ്ങാറുള്ളത്. അതുപോലെ നിരവധി പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയാണ് ഒരു പരസ്യ ചിത്രത്തിനായി അനുഷ്‌ക വാങ്ങാറുള്ളത്. ക്രീന്‍ സ്ലേറ്റ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയും അനുഷ്‌കയ്ക്ക് സ്വന്തമായിട്ടുണ്ട്.
നിരവധി കമ്പനികളില്‍ നിക്ഷേപവും അവര്‍ക്കുണ്ട്. മുംബൈയില്‍ 34 കോടിയുടെ വീടും, ഗുഡ്ഗാവില്‍ 80 കോടിയുടെ മറ്റൊരു വീടും അനുഷ്‌ക വിരാട് ദമ്പതിമാര്‍ക്കുണ്ട്. അലിബാഗില്‍ 19 കോടിയുടെ ഫാം ഹൗസും ഇവര്‍ വാങ്ങി. ഗായകന്‍ കിഷോര്‍ കുമാറിന്റെ മുന്‍ വീട് അടക്കം ഇവര്‍ വാങ്ങിയതില്‍ വരും. ഓഡി ആര്‍8, എ8 എല്‍, ക്യു 8, ഓഡി ആര്‍എസ്5, റേഞ്ച് റോവര്‍ വോഗ്, ബെന്റ്‌ലി ഫ്‌ളൈയിംഗ് സ്പര്‍, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി തുടങ്ങി വാഹനങ്ങളും ഇവര്‍ക്കുണ്ട്.












Click it and Unblock the Notifications