കള്ളിയങ്കാട്ട് നീലിയാവാന് അനുഷ്ക ഷെട്ടി? കത്തനാരിന്റെ സെറ്റിലെത്തി; പ്രതിഫലമായി വാങ്ങുന്നത് ഇത്ര
മലയാളികള്‍ക്ക് പ്രത്യേകിച്ചൊരു ആമുഖം വേണ്ടാത്ത നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന വേഷത്തിലൂടെ കൊച്ചുകുട്ടികള്‍ക്ക് പോലും അവരെ അറിയാം. തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടവും അവര്‍ക്കുണ്ട്. ബാഹുബലിക്ക് മുന്നേ അരുന്ധതിയിലൂടെ അനുഷ്ക അത് സ്വന്തമാക്കിയതാണ്.
തമിഴിലും തെലുങ്കിലും ഒരേ സമയം വമ്പന്‍ ഹിറ്റുകളുടെ ഭാഗമായിരുന്നു അനുഷ്ക. ഇപ്പോഴിതാ മലയാള സിനിമയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്. കഴിഞ്ഞ ദിവസം അനുഷ്ക ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു.

അനുഷ്കയെ കത്തനാര് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം അനുഷ്ക സെലക്ടീവായിരിക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് നടി ചെയ്തിരിക്കുന്നത്. ബാഹുബലിക്ക് ശേഷം വന്ന ബാഗബതി വലിയ ഹിറ്റായിരുന്നു.
മലയാളത്തില്‍ നിന്ന് ജയറാമും ഉണ്ണി മുകുന്ദനുമെല്ലാം ബാഗമതിയിലുണ്ടായിരുന്നു. നിശബ്ദം, സൈറ നരസിംഹ റെഡ്ഡി, മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി പോലുള്ള ചിത്രങ്ങളാണ് പിന്നീട് നടി ചെയ്തത്. അതുകൊണ്ട് കഴിഞ്ഞ ആറോ ഏഴോ വര്‍ഷങ്ങള്‍ക്കിടെ വളരെ കുറച്ച് റിലീസ് മാത്രമാണ് നടിക്കുണ്ടായിരുന്നത്.
അതേസമയം കത്തനാര് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. 75 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് റിലീസ് ചെയ്യുക. സിനിമയ്ക്കായി 45000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്ളോര്‍ തീര്‍ത്താണ് ഷൂട്ടിംഗ്. ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വേഷമിടുന്നത്.
അനുഷ്ക ഷെട്ടി കള്ളിയങ്കാട്ട് നീലി എന്ന യക്ഷി വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിഎഫ്എക്സിന് വളരെയധികം പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം ജയസൂര്യയുടേതായി തിയേറ്ററില്‍ എത്തുന്ന ചിത്രം കൂടിയായിരിക്കും കത്തനാര്. മലയാളത്തില്‍ നിന്ന് വരുന്ന പാന്‍ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഹൈപ്പും കത്തനാര്ക്കാണ്.
ചിത്രത്തില്‍ അനുഷ്കയ്ക്ക് ലഭിക്കുന്ന പ്രതിഫലം ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബാഹുബലി മുതല്‍ അനുഷ്കയുടെ പ്രതിഫലം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബാഹുബലിയുടെ ആദ്യ ഭാഗത്തിനായി മൂന്ന് കോടി രൂപയാണ് അനുഷ്ക പ്രതിഫലമായി വാങ്ങിയത്. രണ്ടാം ഭാഗത്തില്‍ ഇത് അഞ്ച് കോടിയായി ഉയര്‍ന്നു.
ഏറ്റവും അവസാനം ഇറങ്ങിയ മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടിക്കായി ആറ് കോടി രൂപയാണ് അനുഷ്ക പ്രതിഫലമായി വാങ്ങിയത്. നടിയുടെ ഉയര്‍ന്ന പ്രതിഫലം കൂടിയാണിത്. അഞ്ച് കോടിയാണ് നടിക്ക് കത്തനാരില്‍ ലഭിക്കുന്ന പ്രതിഫലം എന്ന് അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. ഇതിനോടകം മൂന്ന് ഷെഡ്യുളുകള്‍ ചിത്രത്തിന്റേതായി പൂര്‍ത്തിയായിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications