Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ സ്വപ്‌നം സഫലമാവുന്നു, സ്വന്തമായി ബിഗ് ബോസ് വീട് ഒരുങ്ങുന്നോ? വമ്പൻ ട്വിസ്‌റ്റുകൾ വരുന്നു'; രേവതി

ബിഗ് ബോസ് ഏഴാം സീസണിന് തിരശ്ശീല ഉയരാൻ ഇനി അധികം ദിവസങ്ങൾ ബാക്കിയില്ല. ഇക്കുറി ഓഗസ്‌റ്റ് മൂന്നിന് ബിഗ് ബോസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ വിവിധ പ്രമോ പരിപാടികൾ കൃത്യമായി അരങ്ങേറുന്നുണ്ട്. ബിഗ് ബോസ് ഏഴാം സീസൺ ഏറെ വൈകിയാണ് തുടങ്ങുന്നതെങ്കിലും കാര്യങ്ങൾ ഇപ്പോൾ കൂടുതൽ വേഗത്തിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി കാത്തിരിപ്പിന്റെ നീളം കൂടുതലായി തോന്നുന്നതായി ആരാധകർ തന്നെ പറയുന്നുണ്ട്. ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാൻ നിരവധി പേരാണ് യൂട്യൂബിൽ രംഗത്തുള്ളത്. നേരത്തെ പ്രെഡിക്ഷൻ ലിസ്‌റ്റ് ഉൾപ്പെടെ യൂട്യൂബർമാർ പങ്കുവച്ചിരുന്നു. അതിൽ എല്ലാവർക്കും സുപരിചിതമായ ചില പേരുകളും ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്.

biggbossmalayalam7

എന്നാൽ അതിൽ കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ചിലർ നേരത്തെ തന്നെ വാർത്തകൾ നിഷേധിച്ചു രംഗത്ത് വരികയും ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എങ്കിലും പ്രെഡിക്ഷൻ ലിസ്‌റ്റുകൾ ഇപ്പോഴും സജീവമായി തന്നെയുണ്ട്. രേണു സുധി അടക്കമുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പേരുകളും ഇക്കൂട്ടത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ വിശേഷങ്ങൾ പകുവയ്ക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന ജനപ്രിയ പരിപാടിയിലൂടെ രേവതി. ബിഗ് ബോസ് മലയാളത്തിന് പുതിയ വീട് വരുന്നു എന്നാണ് രേവതി പറയുന്നത്. മോഹൻലാൽ പങ്കുവച്ച പ്രമോ ചൂണ്ടിക്കാട്ടിയാണ് രേവതി ഇക്കാര്യം പറയുന്നത്. ഇക്കുറിയും ബിഗ് ബോസ് ചെന്നൈയിൽ തന്നെയായിരിക്കും നടക്കുകയെന്നും കൂടുതൽ ട്വിസ്‌റ്റുകൾ പ്രതീക്ഷിക്കാമെന്നും രേവതി പറയുന്നു. രേവതിയുടെ വാക്കുകൾ ഇങ്ങനെ.

ഇനിയും പ്രമോസ് വരും, അതിനായി കാത്തിരിക്കാം. ഇനിയും പ്രമോകൾ വരാൻ ചാൻസ് ഉണ്ട്. കൗണ്ട് ഡൗൺ പ്രമോകൾക്ക് മുന്നോടിയായി അത് വരാൻ സാധ്യത ഉണ്ട്. അപ്പോൾ അത് വീടിന്റെ തീം തന്നെയായിരിക്കും എന്നുറപ്പാണ്. വീടിനെ കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. വീടിന്റെ വിവരം ആണോ എന്ന് ചോദിച്ചാൽ ഒരു സാൻഡ് ആർട്ട് ആണ്. ലാലേട്ടനും ബിഗ് ബോസും തമ്മിലുള്ള സംഭാഷണമാണ്.

നമുക്ക് സ്വന്തമായ ഒരു ബിഗ് ബോസ് വീട് എന്നതാണ് ചോദിക്കുന്നത്. ഇപ്പ്രാവശ്യം രണ്ട് വീടുകൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഒന്ന് തമിഴ് ബിഗ് ബോസും മറ്റൊന്ന് മലയാളം ബിഗ് ബോസും ആയിരിക്കും. നമുക്ക് വേണ്ടിയിട്ടുള്ള ഒരു മലയാളം സെറ്റ് അവിടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇക്കാര്യം നമുക്ക് കൺഫേം ചെയ്യാം. തമിഴ് സെറ്റിൽ തന്നെ ആവാനായിരുന്നു ചാൻസ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്.

എന്തായാലും അവർ സെറ്റ് റീമേഡ് ചെയ്‌ത്‌ നമ്മുടെ രീതിയിലേക്ക് ആകിയിട്ടുണ്ട്. അങ്ങനെ രണ്ട് സെറ്റ് ടോട്ടലി നമുക്ക് ഇപ്പൊ കിട്ടും. ചെന്നൈ ഫിലിം സിറ്റിയിലാണ് ഇത്. മലയാളം ബിഗ് ബോസ് സെറ്റ് ഏകദേശം തീരാറായിട്ടുണ്ട്. ഒരു സാൻഡ് ആർട്ടിലൂടെയാണ് അതിനെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്. ദാസനും വിജയനും തമ്മിലുള്ള സംസാരം പോലെയാണ് ഇത് കാണിക്കുന്നത്. നമുക്ക് സ്വന്തമായി ഒരു വീട് വേണ്ടേ എന്നാണ് ലാലേട്ടൻ ചോദിക്കുന്നത്.

വാടക വീടിന് പകരം മറ്റൊരു വീടെന്ന് ബിഗ് ബോസും പറയുന്നു. എല്ലാ സൗകര്യങ്ങളും വേണമെന്നു ലാലേട്ടൻ പറയുന്നു. അപ്പൊ ബിഗ് ബോസ് തന്നെ പറയുന്നു വലിയ കൊട്ടാരം പോലെയുള്ള ഒരു വീട് നമുക്കും വേണമെന്ന്. കുമ്പസാര കൂട് കൂടി വേണ്ടേ എന്ന് ബിഗ് ബോസ് ലാലേട്ടനോട് ചോദിക്കുന്നു. അതാണ് പ്രമോയിൽ പറയുന്നത്. ഇനി ചെന്നൈയിൽ തന്നെയാവും. വലിയ ട്വിസ്‌റ്റുകൾ വരാനിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+