സ്വന്തമായി റേസിംഗ് ടീം, 91 കോടിയുടെ ആസ്തി; അര്ജുന് കപൂര്‍ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ഇത്ര
മുംബൈ: ബോളിവുഡില്‍ ചില താരങ്ങള്‍ പെട്ടെന്ന് സൂപ്പര്‍ താരങ്ങളായി മാറിയവരുണ്ട്. അതുപോലെ സൂപ്പര്‍ താരങ്ങള്‍ ആയ ശേഷം ഫീല്‍ഡ് ഔട്ട് ആയവരുമുണ്ട്. പറഞ്ഞുവരുന്നത് ബോളിവുഡിലെ പ്രമുഖ യുവനടനായ അര്ജുന് കപൂറിനെ കുറിച്ചാണ്. തുടക്കം മുതല്‍ വലിയ ഹിറ്റുകള്‍ അര്ജുന് കപൂറിനുണ്ടായിരുന്നു.
പ്രമുഖ നിര്‍മാതാവ് ബോണി കപൂറിന്റെ മകന് എന്ന പേരിലാണ് താരം ബോളിവുഡില്‍ അരങ്ങേറിയത്. അടുത്ത കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരാജയ ചിത്രങ്ങള്‍ മാത്രമാണ് അര്ജുന് ഉള്ളത്. ഹിന്ദി സിനിമയില്‍ നിന്ന് നായക വേഷത്തില്‍ പുറത്തായത് പോലെയാണ്. ബോളിവുഡിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട് അര്ജുന് കപൂര്‍.

പരാജയ ചിത്രങ്ങള്‍ താരമൂല്യത്തെ ബാധിച്ചുവെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്ക് പോലുമില്ലാത്ത ചില കാര്യങ്ങള്‍ അര്ജുന് സ്വന്തമായിട്ടുണ്ട്. അത് ഒരു റേസിംഗ് ടീമാണ്. ബോളിവുഡിലെ ഒരാള്‍ക്ക് പോലും റേസിംഗ് ടീം സ്വന്തമായിട്ടില്ല. സ്പീഡ് ഡീമണ്‍സ് ഡല്‍ഹി ടീമിന്റെ ഉടമയായി മാറിയിരിക്കുകയാണ് അര്ജുന് കപൂര്‍. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇന്ത്യന്‍ റേസിംഗ ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോവുകയാണ്. അതിന് മുമ്പായിട്ടാണ് അര്ജുന് കപൂറിനെ സ്പീഡ് ഡിമണ്സിന്റെ ഉടമയായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ ഈ ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ട് കലണ്ടറിലെ പ്രീമിയം ഇവന്റായിട്ടാണ് റേസിംഗ് ഫെസ്റ്റിവല്‍ അറിയപ്പെടുന്നത്.
മോട്ടോര്‍സ്പോര്‍ട്സ് മേഖലയിലേക്ക് അര്ജുന് കപൂറിന്റെ ആദ്യ കാല്‍വെപ്പ് കൂടിയാണിത്. നേരത്തെ കൊല്‍ക്കത്ത ടീമായ കൊല്‍ക്കത്ത റോയല്‍ ടൈഗേഴ്സിന്റെ ഉടമയായി സൗരവ് ഗാംഗുലിയെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ആരാധകരുടെ വലിയ പിന്തുണയുണ്ട് റേസിംഗ് ഫെസ്റ്റിവലിന്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്.
ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഗോവ, കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരിക്കുക. അതേസമയം അര്ജുന് കപൂറിന്റെ സാന്നിധ്യം ഡല്‍ഹി ടീമിന് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തല്‍. താരം ഇനി രോഹിത് ഷെട്ടിയുടെ സിംഗം സീരീസിലാണ് അഭിനയിക്കുന്നത്.
250 കോടി ബജറ്റുള്ള സിംഗം സീരീസിലെ വില്ലനാണ് അര്ജുന് കപൂര്‍. അജയ് ദേവ്ഗണ്, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ പോലുള്ള പ്രമുഖര്‍ ഈ ചിത്രത്തിലുണ്ട്. താരത്തിന്റെ ആസ്തി ആരെയും അമ്പരപ്പിക്കുന്നതാണ്. പതിനൊന്ന് മില്യണ്‍ യുഎസ് ഡോളറാണ് അര്‍ജുന്റെ ആസ്തി. 91 കോടിയോളം രൂപ വരുമിത്. സിനിമയില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നുള്ള പരസ്യവരുമാനവുമാണ് അര്ജുന് കൂടുതലായും ലഭിക്കുന്നത്.
ഒരു ചിത്രത്തിനായി ഏഴ് കോടി രൂപ വരെയാണ് അര്ജുന് പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങള്‍ക്കായി 60 ലക്ഷം വരെയും വാങ്ങാറുണ്ട്. മെഴ്സിഡസ് മേയ്ബാച്ച് ജിഎല്‍എസ് 600, മസരാറ്റി ലെവാന്റെ, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഡിഫന്‍ഡര്‍, മേഴ്സിഡസ് എംഎല് 350 എന്നിവ അര്‍ജുന്റെ കാര്‍ ശേഖരത്തിലുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications