റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമായി ആര്യന്‍, അപ്പാര്‍ട്‌മെന്റിന്റെ 2 നിലകള്‍ സ്വന്തമാക്കി; വില ഇത്ര
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ സിനിമയില്‍ മാത്രമല്ല തിളങ്ങി നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. വലിയ ബിസിനസുകാരനാണ് ഷാരൂഖ്. റിയല്‍ എസ്റ്റേറ്റ്, ഐപിഎല്‍ ടീം, സിനിമ നിര്‍മാണം അങ്ങനെ നിരവധി മേഖലകളില്‍ ഷാരൂഖിന് നിക്ഷേപങ്ങളുണ്ട്. ഇപ്പോഴിതാ ആ വഴിയേ വന്നിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മക്കള്‍.
നേരത്തെ തന്നെ ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നേരത്തെ തന്നെ നിക്ഷേപം നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് ആഡംബര കെട്ടിടങ്ങള്‍ സുഹാന വാങ്ങിയിരുന്നു. ഇത് ബോളിവുഡിലെ പലരെയും ഞെട്ടിച്ചിരുന്നു. നേരത്തെ അഭിനയലോകത്തേക്ക് സുഹാന എത്തിയിരുന്നെങ്കിലും ബിസിനസില്‍ ഇങ്ങനെ ഒരു ചുവടുവെപ്പ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സുഹാനയില്‍ നില്‍ക്കുന്നതല്ല ഷാരൂഖ് കുടുംബത്തിലെ ബിസിനസ്. ഇപ്പോഴിതാ മകന്‍ ആര്യന്‍ ഖാനും അതേ വഴിയില്‍ എത്തിയിരിക്കുകയാണ്. ആര്യന്‍ ഇപ്പോള്‍ ഒരു കെട്ടിടത്തിന്റെ രണ്ട് നിലകള്‍ ഒന്നായി വാങ്ങിയിരിക്കുകയാണ്. ഇത് ബോളിവുഡില്‍ മാത്രമല്ല ബിസിനസ് ലോകത്ത് ഒന്നാകെ ചര്‍ച്ചയായിരിക്കുകയാണ്.
സുഹാന മഹാരാഷ്ട്രയില്‍ വാങ്ങിയപ്പോള്‍ ആര്യന്‍ വാങ്ങിയത് ഡല്‍ഹിയിലാണ്. ദക്ഷിണ ഡല്‍ഹിയിലുള്ള കെട്ടിടത്തിന്റെ രണ്ട് നിലകളാണ് ആര്യന്‍ വാങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്ന ബോളിവുഡ് താരങ്ങള്‍ പോലും കുറവാണ്. അതാണ് ആര്യന്റെ നിക്ഷേപത്തെ ഇത്ര ചര്‍ച്ചയാക്കാന്‍ കാരണം.
അതേസമയം ഈ രണ്ട് നിലകള്‍ വാങ്ങാനായി 37 കോടി രൂപയാണ് ആര്യന്‍ ഖാന്‍ ചെലവിട്ടത്. ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറും ബേസ്‌മെന്റും സ്വന്തമാക്കിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ തന്നെയാണ്. അതാണ് ഈ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ അത്ഭുതകരമായ കാര്യം. ഡല്‍ഹിയിലെ പാഞ്ച്ശീല്‍ പാര്‍ക്കിലെ വസ്തുവാണ് ആര്യന്‍ വാങ്ങിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2024 മെയിലാണ് ഈ ഇടപാട് നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 2.64 കോടിയാണ് ആര്യന്‍ അടച്ചത്. ഈ കെട്ടിടത്തിന് ഏറെ പ്രത്യേകതകളും ഷാരൂഖിന്റെ കുടുംബത്തെ സംബന്ധിച്ചുണ്ട്. ഷാരൂഖ് ഖാനും ഗൗരിയും കരിയറിന്റെ തുടക്കത്തില്‍ ഇവിടെയാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് ഗ്രൗണ്ട് ഫ്‌ളോറും ബേസ്‌മെന്റും ഈ കെട്ടിടത്തില്‍ താരം സ്വന്തമാക്കുകയായിരുന്നു.
ഡല്‍ഹിയില്‍ ബോളിവുഡ് താരങ്ങള്‍ പൊതുവേ സ്ഥലം വാങ്ങാറുണ്ട്. എന്നാല്‍ ഷാരൂഖ് ഖാന്‍ താന്‍ ജനിച്ച് വളര്‍ന്ന സ്ഥലം എന്ന നിലയില്‍ വൈകാരിക അടുപ്പം ഡല്‍ഹിയോടുണ്ട്. ഇവിടെ നിക്ഷേപങ്ങള്‍ അതുകൊണ്ടാണ് ഷാരൂഖ് നടത്തുന്നത്. ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍ വലിയ തുകയ്ക്ക് ഡല്‍ഹിയില്‍ ആരും സ്ഥലമോ വസ്തുക്കളോ വാങ്ങാറില്ലെന്ന് റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ വെല്‍ത്ത് വൈസറി ക്യാപിറ്റല്‍ പറയുന്നു.
അമിതാഭ് ബച്ചന്‍ നേരത്തെ സൗത്ത് ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്കിലെ വസ്തു വിറ്റിരുന്നു. 23 കോടിക്കാണ് വിറ്റത്. അതേസമയം സുഹാന ഖാന്‍ 2023 ജനുവരിയിലാണ് മഹാരാഷ്ട്രയിലെ തീരദേശ നഗരമായ അലിബാഗില്‍ സ്ഥലം വാങ്ങിയത്. 12.91 കോടിയാണ് ഇതിനായി ചെലവിട്ടത്. സമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വസ്തുവാണ് സുഹാന വാങ്ങിയത്.












Click it and Unblock the Notifications