ഷാരൂഖിന് 7300 കോടി ആസ്തി, ആര്യനും കോടീശ്വരന്‍; ആസ്തി ഇത്ര; 37 കോടിയുടെ നിക്ഷേപം വൈറല്‍
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനാരാണ്. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഷാരൂഖ് ഖാന്‍ എന്ന സൂപ്പര്‍ താരമാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നന്‍. ബോളിവുഡിലെ കിംഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 7300 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഷാരൂഖിന് തൊട്ടുപിന്നിലുളള നടന്റെ ആസ്തി ഇതിന്റെ പകുതി മാത്രമാണ്.
ഷാരൂഖിന്റെ മകനെന്ന നിലയില്‍ പ്രശസ്തനാണ് ആര്യന്‍ ഖാന്‍. പലര്‍ക്കും അറിയാത്തൊരു കാര്യം ആര്യന്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്. ഫിലിം കോഴ്‌സും ആര്യന്‍ അമേരിക്കയില്‍ നിന്ന് പഠിച്ചിറങ്ങിയിരുന്നു. ഷാരൂഖിനെ വെച്ച് നേരത്തെ പരസ്യ ചിത്രവും ആര്യന്‍ സംവിധാനം ചെയ്തിരുന്നു.

ആര്യന്‍ ഷാരൂഖിനെ പോലെ തന്നെ ബിസിനസില്‍ അടക്കം താല്‍പര്യമുള്ളയാളാണ്. ആര്യനും ഒരു കോടീശ്വരനാണെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല. ആര്യന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് വലിയൊരു നിക്ഷേപത്തെ തുടര്‍ന്നാണ്. ആഢംബര നിക്ഷേപമെന്ന് ഇതിനെ വിളിക്കാം.
ഡല്‍ഹിയിലെ പാഞ്ച്ഷീല്‍ പാര്‍ക്ക് മേഖലയില്‍ ആഡംബര വസ്തു സ്വന്തമാക്കിയിരിക്കുകയാണ് ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 37 കോടിയാണ് ഈ സ്ഥല വാങ്ങാനായി ആര്യന്‍ ചെലവിട്ടത്. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ കോടികളാണ് ആര്യന്‍ സമ്പാദിക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ തന്നെ ഷാരൂഖിന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമാണ്.
പാഞ്ച്ഷീല്‍ പാര്‍ക്കില്‍ നേരത്തെ തന്നെ ഷാരൂഖിന്റെ കുടുംബത്തിന് താമസ സ്ഥലമുണ്ട്. അത് നേരത്തെ താരം തന്നെ വാങ്ങിയതാണ്. രണ്ട് ഫ്‌ളോറുകളാണ് ഷാരൂഖിന് സ്വന്തമായിട്ടുള്ളത്. ഷാരൂഖ് ഖ ാനും ഭാര്യ ഗൗരി ഖാനും വളരെ വൈകാരികമായ അടുപ്പമുള്ള സ്ഥലമാണ് ഇത്. സിനിമയിലേക്ക് എത്തും മുമ്പ് ഇരുവരും താമസിച്ചിരുന്നത് ഇവിടെയാണ്. അതാണ് ഈ സ്ഥലം വാങ്ങാനുള്ള കാരണം.
ആര്യന്‍ കൂടുതല്‍ ഫ്‌ളോറുകള്‍ സ്വന്തമാക്കിയതോടെ ഈ ഏരിയ ഷാരൂഖ് കുടുംബത്തിന്റേതായി മാറും. പാഞ്ച്ഷീല്‍ പാര്‍ക്ക് റിയല്‍ എസ്റ്റേറ്റിന് പ്രശസ്തമാണ്. ഇവിടെ സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും വന്‍ വിലയാണ് ഇപ്പോള്‍. നിരവധി ബിസിനസുകാര്‍ ഇവിടെ നിക്ഷേപത്തിനായി രംഗത്തുണ്ട്.
ഡല്‍ഹിയിലെ നിക്ഷേപത്തോടെ ആര്യന്റെ ആസ്തിയില്‍ 46 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഷാരൂഖ് ഖാന്‍ 2001ല്‍ 13 കോടിക്കാണ് ഈ പ്രോപ്പര്‍ട്ടി സ്വന്തമാക്കിയത്. ഇപ്പോള്‍ വില ഇരുന്നൂറ് കോടിക്ക് മുകളിലാണ്. ആര്യന്‍ ഖാന്‍ അതുകൊണ്ട് തന്നെ ഈ നിക്ഷേപത്തില്‍ നിന്ന് വലിയ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. ആര്യന്റെ ഇപ്പോഴത്തെ ആസ്തി 80 കോടി രൂപയാണ്. സിനിമയിലെത്താത്ത താരപുത്രന്‍മാരില്‍ ഏറ്റവും സമ്പന്നനും ആര്യന്‍ തന്നെയാണ്.
നേരത്തെ ആര്യന്‍ സ്വന്തം ക്ലോത്തിംഗ് ബ്രാന്‍ഡും ആരംഭിച്ചിരുന്നു. ഇതിനും വന്‍ പ്രതികരണമാണ് ലഭിച്ചത്. ബലന്‍സിയാഗ സ്‌നീക്കേഴ്‌സ്, റോളക്‌സ് ഡേറ്റോന, എന്നിവയെല്ലാം ആര്യന്റെ ശേഖരത്തിലുണ്ട്. ഓഡി എ6, മെഴ്‌സിഡസ് ജിഎല്‍എസ് 350ഡി, മെഴ്‌സിഡസ് ജിഎല്‍ഇ 43 എഎംജി കൂപ്പ്, ബിഎംഡബ്ല്യു 730 എല്‍ഡി എന്നീ ആര്യന്റെ കാര്‍ ശേഖരത്തിന്റെ ഭാഗമാണ്.












Click it and Unblock the Notifications