"ശൈത്യ കദനകഥ പറയുമ്പോൾ ആര്യൻ ഇരുന്ന് ചിരിക്കുകയായിരുന്നു, അതിനെ സപ്പോർട്ട് ചെയ്യാൻ ജിസേലും"
ബിഗ് ബോസ് മലയാളത്തിൽ പല തരത്തിലുള്ള ടാസ്ക്കുകൾ മത്സരാർത്ഥികൾക്ക് നൽകുക സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ ഫിസിക്കൽ, മെന്റൽ ടാസ്ക്കുകൾക്ക് അപ്പുറം ആരാണ് തങ്ങൾ, എന്താണ് തങ്ങളുടെ ജീവിതം എന്ന് പ്രേക്ഷകരെ അറിയിക്കാൻ മത്സരാർത്ഥികൾക്ക് അവസരം ലഭിക്കാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ടാസ്‌ക്. ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും മറ്റും സംസാരിക്കാൻ ഓരോരുത്തർക്കും നൽകിയ സമയമായിരുന്നു ഇത്.
മുൻ സീസണുകളിൽ പല പ്രമുഖ മത്സരാർത്ഥികളും ജന പിന്തുണ ആർജിച്ചത് പോലും ഈ ഒരു ടാസ്‌ക് സമയത്തായിരുന്നു. എന്തെന്നാൽ ബിഗ് ബോസിൽ മത്സരിക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും ജീവിത പശ്ചാത്തലങ്ങൾ പ്രേക്ഷകർക്ക് അപരിചിതമാണ്. അതിനെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിച്ച് വോട്ടാക്കി മാറ്റുക എന്നതാണ് ഈ ടാസ്‌ക് കൊണ്ട് ഗെയിമർമാർ ലക്ഷ്യമിടേണ്ടത്.

അത്തരമൊരു ടാസ്‌കിൽ വച്ചാണ് ഇപ്പോൾ മോശം സംഭവം ഉണ്ടായത്. മത്സരാർത്ഥി ആയ ശൈത്യ ടാസ്‌കിന്റെ ഭാഗമായി തന്റെ ജീവിതം പറയാന്‍ തുടങ്ങിയപ്പോഴാണ് സംഭവങ്ങളുടെ ആരംഭം. ആക്റ്റിവിറ്റി ഏരിയയില്‍ തയ്യാറാക്കിയ സ്ഥലത്ത് വച്ചാണ് ടാസ്‌ക് നടന്നത്. ശൈത്യയ്ക്ക് ആദ്യം പറയാന്‍ കിട്ടിയ വിഷയം പ്രൊഫഷണല്‍ ലൈഫിനെ കുറിച്ചായിരുന്നു.
ശൈത്യ സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ കേള്‍വിക്കാരനായി ഇരുന്ന ആര്യന്‍ മുഖം പൊത്തി ചിരിക്കാന്‍ തുടങ്ങിയിരുന്നു. ജിസേൽ ആയിരുന്നു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നത്. ആര്യൻ നിലത്ത് കിടക്കുകയാണ് ചെയ്‌തത്. ശൈത്യ സംസാരിക്കുന്നതിനിടയ്ക്ക് റെന ചിരിക്കുന്നത് കൂടി കണ്ടതോടെ അഭിലാഷ് ഒടുവിൽ എണീറ്റ് അരിശം തീർക്കുകയായിരുന്നു.
ടാസ്‌കിന്റെ എന്‍ഡ് ബസര്‍ വന്നതിന് ശേഷമാണ് അഭിലാഷ് ചോദ്യവുമായി രംഗത്ത് വന്നത്. ഇതാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. റെന, ആര്യൻ തുടങ്ങിയവരുടെ പ്രവർത്തിക്ക് എതിരയായിരുന്നു പലരും ശബ്‍ദം ഉയർത്തിയത്. ആര്യൻ നയീകരിച്ചപ്പോൾ ജിസേൽ അതിനെ പിന്താങ്ങിയെന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ ഇപ്പോൾ രേവതി.
രേവതിയുടെ വാക്കുകൾ
സാധാരണ ബിഗ് ബോസിലെ സ്‌റ്റോറി ടെല്ലിംഗ് സമയത്ത് എല്ലാവരും ഇരുന്ന് കരയുന്നതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ചിലപ്പോൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്, അല്ലെങ്കിൽ ബോറടിച്ച് ഇരിക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷേ, ആദ്യമായിട്ടാണ് ഒരാൾ കുടുകുടാ ചിരിച്ചിട്ട് പൊക്കുന്നത് കാണുന്നത്. നടുവേദന കൊണ്ടാണ് ഇങ്ങനെ എന്നാണ് പുള്ളിക്കാരൻ പറയുന്നത്. പക്ഷേ, അപ്പാനിയുടെ മുന്നിൽ പുള്ളി സമ്മതിച്ചിട്ടുണ്ട് ചിരിക്കുകയാണ് ചെയ്‌തത് എന്ന്.
ശൈത്യയുടെ കഥയിൽ കോമഡി ഉണ്ടായിരുന്നില്ല, വിഷമം നിറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു അതിൽ പറഞ്ഞത്. മുഴുവനായും കരഞ്ഞുകൊണ്ടാണ് ആ കുട്ടി പറഞ്ഞത്. ഇനി അതിനകത്ത് എന്തെങ്കിലും ആക്കി ചിരിച്ചതാണോ എന്നും അറിയില്ല. ഏറ്റവും വലിയ കോമഡി എന്തെന്നാൽ ജിസേലിന്റെ അടുത്ത് ഇത് പറയുന്നുണ്ട്. ഓഹ് ഷട്ടപ്പ് എന്നാണ് ജിസേൽ പറഞ്ഞത്. ആ ജിസേൽ ആണ് ആര്യനെ ന്യായീകരിക്കുന്നത്, കരഞ്ഞുകൊണ്ടാണ് അകത്തേക്ക് പോവുന്നത് എന്നാണ് അവർ പറഞ്ഞത്.
ആര്യൻ അവിടെ കരയുകയാണെങ്കിൽ സരിക അവിടുന്ന് ചിരിക്കുമോ? കരയുന്ന ഒരാളെ നോക്കി ആരും ചിരിക്കില്ലല്ലോ. അതുകണ്ട് ഗോഷ്‌ടി കാണിച്ചപ്പോൾ റെനയും ചിരിച്ചു. അതാണ് ഇവിടെ നടന്നത്. അപ്പാനി ന്യൂട്രലായി നിൽക്കുകയാണെന്ന് തോന്നും. ഡബിൾ ഫേസിൽ ആണ് കളിക്കുന്നത്. ഒനിയൽ ഒക്കെ തെറിയുടെ അഭിഷേകം ആയിരുന്നു. റെനയൊക്കെ ചെയ്‌തത് തെറ്റ് തന്നെയാണ്. കുറച്ചുകൂടി സഭ്യമായ ഭാഷയിൽ സംസാരിക്കണം. അവസാനം മാപ്പ് പറഞ്ഞു. ആര്യൻ ഇവിടെ റിയൽ നെഗറ്റീവ് ഗെയിം ആണ് കളിക്കുന്നത്.












Click it and Unblock the Notifications