Get Updates
Get notified of breaking news, exclusive insights, and must-see stories!

'തനിക്കത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ആസിഫലി കരയുകയായിരുന്നു..'; സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌മേക്കർമാരിൽ ഒരാളായ സംവിധായകനാണ് സിബി മലയിൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. എന്നാൽ തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി യുവതാരങ്ങളെ വച്ച് സിബി മലയിൽ ഒരുക്കിയ ചിത്രമായിരുന്നു അപൂർവരാഗം. 2010ലാണ് ക്യാമ്പസ് പ്രണയവും പകയും ഒക്കെ പശ്ചാത്തലമാക്കി സിബി മലയിൽ ഈ ചിത്രം ഒരുക്കിയത്.

താരതമ്യേന പുതുമുഖങ്ങളായ ആസിഫലിയും, നിഷാനും ഒപ്പം നിത്യ മേനോനും അഭിനയിച്ച ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് സിബി മലയിൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആസിഫലിയുമായുള്ള ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

asifali actor

'ഞാൻ അതുവരെ ചെയ്‌ത സിനിമകളിൽ നിന്നൊക്കെ വ്യത്യസ്‌തമായിരുന്നു അപൂർവരാഗം. രണ്ട് ചെറുപ്പക്കാർ എന്റെ പിന്നാലെ നടന്ന് പറഞ്ഞ കഥയായിരുന്നു അത്. കേട്ടപ്പോൾ എനിക്ക് വളരെ അധികം ഇഷ്‌ടമായി. ആദ്യമായിട്ടാണ് അത്തരത്തിൽ എന്റെ അടുത്ത് കഥയുമായി വരുന്നവരിൽ നിന്ന് ഞാൻ അത് സ്വീകരിക്കുന്നത്.' സിബിൽ മലയിൽ പറയുന്നു.

'അങ്ങനെ ഈ സിനിമ ചെയ്യാമെന്നും പൂർണമായും പുതുമുഖങ്ങൾ മതിയെന്നും അവരോട് ഞാൻ പറഞ്ഞു. കാരണം ഇതിലെ മൂന്ന് കഥാപാത്രങ്ങളും അൺപ്രഡിക്റ്റബിൾ ആയിട്ടുള്ളവരായിരിക്കണം. അവരെ പ്രേക്ഷകർക്ക് മുൻപരിചയം ഉള്ളവരാക്കാൻ കഴിയില്ല. ചിത്രത്തിനായി കാസ്റ്റിങ്‌ കോൾ ചെയ്യാമെന്ന ധാരണയിലെത്തി' അദ്ദേഹം തുടർന്നു പറഞ്ഞു.

'ആ സമയത്താണ് ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രം കാണുന്നത്. അതിലെ രണ്ട് പയ്യന്മാരെയും വളരെ അധികം ഇഷ്‌ടമായി. ആസിഫും നിഷാനും ആയിരുന്നു അത്. പിന്നീട് ഓഡിഷനായി അവരെ വിളിച്ചുവരുത്തി. കഥയുടെ പൂർണരൂപം കേട്ടപ്പോൾ ആസിഫ് എക്സൈറ്റഡായി' സിബി മലയിൽ പറഞ്ഞു.

ലൊക്കേഷനിൽ വച്ചുള്ള ഒരു അനുഭവവും അദ്ദേഹം പങ്കുവച്ചു. 'ക്യാമ്പസിൽ വച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതിൽ ഡാൻസുണ്ടായിരുന്നു. എന്നാൽ ആസിഫിന് അത് ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല. അവന്റെ ആത്മവിശ്വാസം ഒക്കെ പോയി കരഞ്ഞുനിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ പിന്നീട് പതുക്കെ അവൻ അത് പഠിച്ചെടുത്തു. ആ ഭാഗം ഷൂട്ട് ചെയ്‌തു തീർത്തു' സിബി മലയിൽ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+