Get Updates
Get notified of breaking news, exclusive insights, and must-see stories!

നയൻതാരയും വിഘ്‌നേഷ് ശിവനും വേർപിരിയും..? ഞെട്ടിക്കുന്ന പ്രവചനവുമായി ജോത്സ്യൻ..!

തെന്നിന്ത്യൻ സിനിമാ നായികമാരിൽ ഏറ്റവും ജനപ്രീതിയുള്ള നടിമാരിൽ ഒരാളാണ് നയൻ‌താര. മലയാളിയാണെങ്കിലും മറ്റ് ഭാഷകളിലാണ് താരം കൂടുതൽ സജീവമായി അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ നിരവധി വിവാദങ്ങളും താരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. എന്നാൽ നിലവിൽ ഭർത്താവ് വിഘ്‌നേഷ് ശിവനും, മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പം സന്തുഷ്‌ട ജീവിതം നയിക്കുകയാണ് നയൻസ്.

എന്നാൽ താരത്തിന്റെ കുടുംബ ജീവിതത്തിനെ കുറിച്ച് അടുത്തിടെ ഒരു ജോത്സ്യൻ നടത്തിയ പ്രവചനമാണ് ഇപ്പോൾ വൈറലാവുന്നത്. വിഘ്നേശ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യൻ നടത്തിയ പ്രവചനത്തിൽ പറയുന്നത്. ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ പറഞ്ഞത് പോലെ നടക്കുന്നുണ്ടെന്നാണ് തെളിവുകള്‍ സഹിതം ആരാധകർ പറയുന്നത്.

nayanasandvickylife

ഇരുവരുടെയും വിവാഹ ശേഷം തിരുപ്പതിയിൽ വച്ച് ആയിരുന്നു ആദ്യ വിവാദമുണ്ടായത്. ക്ഷേത്രാങ്കണത്തിൽ നടി ചെരുപ്പ് ധരിച്ചെന്നതായിരുന്നു ആരോപണം. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പിന്നീട് വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതും വിവാദത്തിന് വഴിവച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇരുവർക്കും എതിരെ കടുത്ത ഭാഷയിലാണ് പലരും പ്രതികരിച്ചത്.

ഇതിന് ശേഷം വിഘ്നേഷ് ശിവന്റെ കരിയറിലും പല പ്രശ്‌നങ്ങൾ നടന്നിരുന്നു. സൂപ്പർ താരം അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേശ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും അപ്രതീക്ഷിതമായി പിന്നീട് ഇദ്ദഹത്തെ മാറ്റുകയായിരുന്നു. തുടർന്ന് പ്രദീപ് രം​ഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമയും വിഘ്നേശ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാ​ദം മൂലം ഈ സിനിമയുടെ കാര്യങ്ങളും മുന്നോട്ട് പോയില്ല.

ഏറ്റവും ഒടുവിൽ നയൻ‌താര ചിത്രമായ അന്നപൂരണിയും വിവാദത്തിൽപെട്ടിരിക്കുകയാണ്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തി, ലവ് ജിഹാദിനെ പ്രമോട്ട് ചെയ്യുന്നു, ഭഗവാൻ രാമനെ അപമാനിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉയർത്തി ചിത്രത്തിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ചിത്രം സ്ട്രീം ചെയ്‌ത നെറ്റ്ഫ്ലിക്‌സ് അത് പിൻവലിക്കാൻ നിർബന്ധിതരാവുകയും ചെയ്‌തു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്.

ഇക്കാര്യങ്ങൾ ഒക്കെ കൂട്ടിയിണക്കിയാണ് ആരാധകർ വേണു സ്വാമിയുടെ പ്രവചനത്തിൽ യാഥാർഥ്യം ഉണ്ടെന്ന് വാദിക്കുന്നത്. ഇരുവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന ജോത്സ്യന്റെ പ്രവചനം ഏതാണ്ട് ശരിയായ പശ്ചാത്തലത്തിൽ വേർപിരിയലുമായി ബന്ധപ്പെട്ട പ്രവചനവും ശരിയാകുമോ എന്ന ആശങ്കയിലാണ് ആരാധകർ ഇപ്പോൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+