സംഗീതം അഭ്യസിച്ചിട്ടേയില്ല, പാടിയത് കഫേകളില്‍, ആതിഫ് അസ്ലമിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര
വോ ലംഹേ വോ ബാത്തേന്‍, ഈ പാട്ട കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ ഗായകനെയും മിക്കവര്‍ക്കും അറിയാം. ഇങ്ങനെയൊരു ഭാഗ്യമുള്ള ഗായകന്‍ ആരാണെന്ന് അറിയുമോ? പാകിസ്താനില്‍ നിന്നുള്ള ഗായകനായ ആതിഫ് അസ്ലമാണിത്. ബോളിവുഡില്‍ ഹിറ്റ് ഗാനങ്ങള്‍ മാത്രം സ്വന്തമായിട്ടുള്ള ഗായകനാണ് അദ്ദേഹം.
പാക് കലാകാരന്മാര്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ആതിഫിന്റെ ഗാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആതിഫ്. ലവ് സ്റ്റോറി ഓഫ് നയന്റീസ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്.

ആതിഫിന്റെ ബോളിവുഡിലെ അരങ്ങേറ്റം മഹേഷ് ഭട്ട് ചിത്രങ്ങളിലൂടെയായിരുന്നു. സെഹറിലെ വോം ലംഹേ എന്ന ഗാനമായിരുന്നു ആദ്യ ഗാനം. ഇത് ഇന്ത്യ മുഴുവന്‍ തരംഗമായി. പിന്നീട് മഹേഷ് ഭട്ടിന്റെ തന്നെ കല്‍യുഗില്‍ ആദത്ത് എന്ന ഗാനവും ആതിഫിന് ലഭിച്ചു. പിന്നീട് ആതിഫില്ലാതെ ബോളിവുഡ് ഗാനങ്ങളില്ലെന്ന അവസ്ഥയായിരുന്നു.
എല്ലാ ഗാനങ്ങളും ചാര്‍ട്ട്ബസ്റ്ററുകളായിരുന്നു. ബോളിവുഡില്‍ അര്‍ജിത്ത് സിംഗ് കാലം തുടങ്ങുന്നതിന് മുമ്പ് വരെ ആതിഫ് അസ്ലമായിരുന്നു എല്ലാവരുടെയും പ്രിയ ഗായകന്‍. എന്നാല്‍ അര്‍ജിത്ത് വന്നിട്ടും ആതിഫിന്റെ ഗാനങ്ങളുടെ നിലവാരമൊന്നും കുറഞ്ഞില്ല. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാകിസ്താന്‍ ഗായകനാണ് ആതിഫ്.
കോടതി വിലക്ക് നീക്കിയതോടെയാണ് പാകിസ്താന്‍ ഗായകര്‍ക്ക് വീണ്ടും ഇന്ത്യയില്‍ പാടാനുള്ള അവസരം ലഭിച്ചത്. അതേസമയം ആതിഫ് അസ്ലം ഇന്ന് ലോകത്തെ തന്നെ വിലയേറിയ ഗായകനാണ്. താരത്തിന്റെ ഒരു സംഗീത നിശ ലഭിക്കണമെങ്കില്‍ കോടികള്‍ ചെലവാക്കണം. അതുപോലെ താരത്തിന്റെ ആസ്തിയും വളരെ വലുതാണ്.
എന്നാല്‍ ആതിഫിന്റെ വളര്‍ച്ച അത്ര പെട്ടെന്ന് അല്ലായിരുന്നു. കാരണം യാതൊരു സംഗീത പരിശീലനവും ആതിഫിനില്ലായിരുന്നു. പാട്ടുകള്‍ കേട്ടും, അതിലെ സ്വരങ്ങളുമെല്ലാം ചേര്‍ത്താണ് ആതിഫ് സംഗീതം പഠിച്ചത്. റെസ്റ്റോറന്റുകളിലും, കഫേകളിലുമായിരുന്നു ആതിഫ് ആദ്യ കാലങ്ങളില്‍ പാടിയത്. താന്‍ പാടുന്നത് ആരെങ്കിലും കേള്‍ക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ടായിരുന്നു ഇത്.
കോളേജുകളിലെ പാട്ട് മത്സരങ്ങളിലും ഇതിനിടെ ആതിഫ് പാടി. വര്‍ഷങ്ങളുടെ പരിചയസമ്പത്ത് കൊണ്ട് ആതിഫ് തന്റെ ഗാനങ്ങളുടെ മികവ് വര്‍ധിപ്പിച്ചു. ഇന്ന് ഒരു സംഗീത നിശയ്ക്കായി രണ്ട് കോടിയാണ് ആതിഫിന് നല്‍കേണ്ടത്. അമേരിക്ക പോലുള്ള ഇടങ്ങളിലാണ് സംഗീത നിശകള്‍ നടത്താറുള്ളത്. ലൈവ് പെര്‍ഫോമന്‍സിന് 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ആതിഫ് വാങ്ങുന്നത്.
180 കോടിയുടെ ആസ്തിയും ആതിഫിനുണ്ട്. അധികമാര്‍ക്കും ഇത്ര സമ്പത്തുണ്ടാവാന്‍ വഴിയില്ല. എട്ട് മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെയാണ് താരം ഒരു ഗാനത്തിനായി വാങ്ങുന്നത്. അതുപോലെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബിഎംഡബ്ല്യു 7 സീരീസ്, ജാഗ്വര്‍ എക്‌സ്എഫ്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ്, മഹീന്ദ്ര ഥാര്‍, മെഴ്‌സിഡസ് എസ്450 എന്നിവ ആതിഫിന്റെ ശേഖരത്തിലെ കാറുകളാണ്.












Click it and Unblock the Notifications