അയലാന്‍ തകര്‍ത്തോടുന്നു, ശിവ കാര്‍ത്തികേയന്റെ പ്രതിഫലം നായികയ്ക്കും താഴെ; രാകുലിന്റെ പ്രതിഫലം ഇത്ര
തമിഴിലെ മുന്‍നിര താരങ്ങളിലൊരാളാണ് ശിവ കാര്‍ത്തികേയന്‍ കുറഞ്ഞ കാലം കൊണ്ട് വമ്പന്‍ ഹിറ്റുകള്‍ തന്നെ ശിവ സ്വന്തമാക്കിയിട്ടുണ്ട്. പൊങ്കല്‍ റിലീസായി ശിവയുടെ കരിയറിലെ തന്നെ വന്‍ ബജറ്റില്‍ ഒരു ചിത്രം റിലീസായിരുന്നു. അയലാന്‍ എന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ക്കൊപ്പമായിരുന്നു അയലാന്‍ റിലീസായത്.
മാവീരന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷമുള്ള ശിവ കാര്‍ത്തികേയന്റെ റിലീസാണിത്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം വിഎഫ്എക്‌സ് തന്നെയാണ്. അറുപതില്‍ അധികം വിഎഫ്എക്‌സ് ഷോട്ടുകള്‍ ചിത്രത്തിലുണ്ട്. ഒരു അന്യഗ്രഹജീവി ഭൂമിയിലെത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ചിത്രത്തിന്റെ കഥ.

അതേസമയം ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് അയലാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 3.30 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. രണ്ടാം ദിനം കളക്ഷന്‍ വര്‍ധിച്ചു. 4.40 കോടി രപയാണ് ചിത്രത്തില്‍ ലഭിച്ചത്. മൂന്നാം ദിനം മുപ്പത് ശതമാനമാണ് കളക്ഷന്‍ വര്‍ധിച്ചത്.
മൂന്ന് ദിനം കൊണ്ട് 13.40 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ധനുഷിന്റെ ചിത്രവുമായി ക്ലാഷില്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ കളക്ഷന്‍ ചിത്രം നേടുമായിരുന്നു. തിങ്കളാഴ്ച്ച ചിത്രം നല്ല രീതിയില്‍ തന്നെ കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് കൂടി ശിവ കാര്‍ത്തികേയന്‍ അങ്ങനെയാണെങ്കില്‍ സ്വന്തമാക്കുമെന്നാണ് സൂചന.
അതേസമയം അയലാന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ചിത്രത്തില്‍ ശിവയേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചത് നായികയായ രാകുല്‍ പ്രീത് സിംഗിനാണ്. തമിഴ് സിനിമയില്‍ അത്രത്തോളം പോപ്പുലര്‍ അല്ലാത്ത ഒരു നടിക്ക് ഒരു സൂപ്പര്‍ താരത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചതും വലിയ വാര്‍ത്തയായിരുന്നു.
തമിഴ് സിനിമയില്‍ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് ശിവ കാര്‍ത്തികേയന്‍. പക്ഷേ അയലാന് സംഭവിച്ചതും രസകരമായ കാര്യമാണ്. രാകുല്‍ പ്രീത് സിംഗിന് ചിത്രത്തില്‍ ഏഴ് കോടിയാണ് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ ശിവ കാര്‍ത്തികേയന്‍ ചിത്രത്തിനായി പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല. അതാണ് രാകുലിന് താഴെ പോകാന്‍ കാരണം.
ചിത്രം കൊവിഡ് കാലത്ത് ബജറ്റ് കൂടുതലായത് കൊണ്ട് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഫലമൊന്നും വാങ്ങേണ്ടെന്ന് ശിവ കാര്‍ത്തികേയന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ ലാഭത്തില്‍ നിന്നായിരിക്കും ശിവയ്ക്ക് പ്രതിഫലം ലഭിക്കുക. നിലവില്‍ രാകുലിനാണ് പ്രതിഫലം കൂടുതല്‍ ലഭിച്ചത്.
ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷം അവതരിപ്പിച്ച ബോളിവുഡ് നടന്‍ ശരത് ഖേല്‍ക്കറിന് നാല് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. മറ്റൊരു നെഗറ്റീവ് കഥപാത്രത്തെ അവതരപ്പിച്ച ഇഷാ കോപ്പിക്കറിന് നാല് കോടിയും പ്രതിഫലമായി ലഭിച്ചു. നൂറ് കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഗലാട്ട റിപ്പോര്‍ട്ട് ചെയ്യുന്നു. വിഎഫ്എക്‌സാണ് ചിത്രത്തിന്റെ ചെലവ് വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications