ബാഹുബലിയുമല്ല കെജിഎഫുമല്ല, അതിനും മുകളില്‍ ഈ സൂപ്പര്‍ താര ഫ്രാഞ്ചൈസി: ഇതുവരെ കളക്ഷന്‍ 2900 കോടി
ഇന്ത്യന്‍ സിനിമകളില്‍ നിരവധി ഫ്രാഞ്ചൈസികളുണ്ട്. ഒരു സിനിമയുടെ തുടര്‍ച്ചയായി വരുന്ന സീക്വലുകളാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറുള്ളത്. മലയാളത്തില്‍ സിബിഐ ഡയറിക്കുറിപ്പ്, ഇന്‍ ഹരിഹര്‍ നഗര്‍ പോലുള്ള ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം വന്നിട്ടുണ്ട്. അതുപോലെ ആട് ഒരു ഭീകരജീവിയാണ് പോലുള്ള ചിത്രത്തിന്റെ സീക്വലുമുണ്ട്.
എന്നാല്‍ മറ്റ് ഭാഷകളില്‍ ഇത് വളരെ വലിയ ചിത്രങ്ങളായിട്ടാണ് ഒരുക്കാറുള്ളത്. തെലുങ്കില്‍ ബാഹുബലി ഫ്രാഞ്ചൈസി തന്നെ ഉദാഹരണം തമിഴിലാണെങ്കില്‍ യെന്തിരനും സീക്വലുകള്‍ വന്നിട്ടുണ്ട്. എല്ലാം വമ്പന്‍ വിജയങ്ങളായിരുന്നു. കന്നഡയില്‍ നിന്നാണ് കെജിഎഫ് സീരീസ് വന്നിരിക്കുന്നത്. അതുപോലെ ഹിന്ദിയില്‍ ധൂം, ഗോല്‍മാല്‍ സീരീസുകള്‍ വളരെ പ്രശസ്തമാണ്.

ഇന്ത്യയില്‍ പക്ഷേ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത ഫ്രാഞ്ചൈസി ഏതാണെന്ന് അറിയുമോ? അത് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്നുള്ളതല്ല. ബാഹുലിയോ കെജിഎഫോ പോലുള്ള വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുമല്ല. ബോളിവുഡില്‍ ഹൃത്വിക് റോഷന്റെ കൃഷ് സീരിസുകളും, അതുപോലെ അക്ഷയ് കുമാറിന്റെ ഹൗസ്ഫുള്‍ സീരീസുകളും അജയ് ദേവ്ഗണിന്റെ ഗോല്‍മാസ്, സിംഗം സീരീസുകളുമുണ്ട്.
ഇതെല്ലാം വന്‍ വിജയങ്ങളായ ഫ്രാഞ്ചൈസികളാണ്. ഹോളിവുഡിലെ മാര്‍വലിന്റെയും ഡിസിയുടെയും മോഡലിലാണ് ഈ ഫ്രാഞ്ചൈസികള്‍ എല്ലാം വലുതായത്. ഇതില്‍ പല ചിത്രങ്ങളും മൂന്നാമത്തെയോ നാലാമത്തെയോ ഭാഗങ്ങള്‍ വരാനിരിക്കുന്നുമുണ്ട്.
അതേസമയം ഈ പറഞ്ഞതൊന്നുമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ആഗോള തലത്തില്‍ തന്നെ കളക്ട് ചെയ്തിരിക്കുന്നത്. അഞ്ച് ചിത്രങ്ങളാണ് സ്‌പൈ യൂണിവേഴ്‌സിസില്‍ ഇതുവരെ പുറത്തിറങ്ങിയത്. എല്ലാ ചിത്രങ്ങളും വന്‍ വിജയമായിരുന്നു.
2900 കോടിയാണ് ഈ ചിത്രങ്ങള്‍ ആഗോള വ്യാപകമായി നേടിയത്. ഇന്ത്യയിലെ ഏതൊരു ഫ്രാഞ്ചൈസി ചിത്രങ്ങളെയും വീഴ്ത്തുന്ന റെക്കോര്‍ഡാണിത്. 2012ല്‍ ഏക് ഥാ ടൈഗറാണ് പരമ്പരയിലെ ആദ്യ ചിത്രം. ഇത് ബ്ലോക്ബസ്റ്ററായിരുന്നു. പിന്നീട് ടൈഗര്‍ സിന്ദാ ഹെ, വാര്‍, പഠാന്‍, ടൈഗര്‍ 3 എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത്.
പരമ്പരയിലെ ആദ്യ നാല് ചിത്രങ്ങളും മെഗാ ബ്ലോക്ബസ്റ്ററുകളായിരുന്നു. എന്നാല്‍ അഞ്ചാമത്തെ ചിത്രം ടൈഗര്‍ 3 ഹിറ്റില്‍ ഒതുങ്ങുകയായിരുന്നു. വാര്‍ 2, ടൈഗര്‍ വേഴ്‌സസ് പഠാന്‍, എന്നീ ചിത്രങ്ങളാണ് സ്‌പൈ യൂണിവേഴ്‌സില്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. അതിനൊക്കെ പുറമേ സ്പിന്‍ ഓഫ് ചിത്രങ്ങളും വരാനുണ്ട്. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സ് കഴിഞ്ഞാല്‍ ബാഹുബലി സീരീസാണ് രണ്ടാം സ്ഥാനത്തുള്ളത്.
രണ്ട് ചിത്രങ്ങല്‍ കൊണ്ട 2420 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. മൂന്നാം സ്ഥാനത്ത് 1450 കളക്ട് ചെയ്ത കെജിഎഫ് സീരീസാണ്. നാലാം സ്ഥാനത്ത് ലോകേഷ് കനകരാജിന്റെ എല്‍സിയു ആണ്. ഇതുവരെ 1160 കോടി എല്‍സിയു കളക്ട് ചെയ്തിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ് 1070 കോടി നേടി അഞ്ചാം സ്ഥാനത്തുണ്ട്.












Click it and Unblock the Notifications