കൊടൂര വില്ലനായി പൃഥ്വിരാജ്; ബഡേ മിയാന്‍ ഛോട്ടെ മിയാനില്‍ അക്ഷ് കുമാറിനും ടൈഗറിനും പ്രതിഫലം ഇത്ര
ബോളിവുഡിന് ഈ വര്‍ഷവും നല്ല കാലമായിരിക്കും എന്നാണ് തുടക്കത്തിലെ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഈദിന് വമ്പനൊരു ചിത്രമാണ് റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും പ്രധാന വേഷത്തില്‍ എത്തുന്ന ബഡേ മിയാന്‍ ഛോട്ടെ മിയാനാണ് ഈ ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജും നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.
വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ട്രെയിലറുകളില്‍ അടക്കം പൃഥ്വിയുടെ വില്ലനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായകന്‍മാരേക്കാള്‍ കൂടുതല്‍ പ്രാധാന്യം പൃഥ്വിരാജിന്റെ റോളിനുണ്ടെന്ന് നേരത്തെ സംവിധായകനായ അലി അബ്ബാസ് സഫര്‍ പറഞ്ഞിരുന്നു.

പഠാനും, ഏക്താ ടൈഗറും ഒക്കെ പോലെ വമ്പന്‍ ക്യാന്‍വാസിലുള്ള ആക്ഷന്‍ ത്രില്ലറാണ് ബഡേ മിയാന്‍ ഛോട്ടെ മിയാന്‍. അതുപോലെ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സ്‌ക്രീനില്‍ ആദ്യമായിട്ടാണ് അക്ഷയ് കുമാറും ടൈഗറും ഒന്നിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും അതുപോലെ ട്രെയിലറിലെ ആക്ഷന്‍ രംഗങ്ങളുമെല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
ഈ ചിത്രം നിര്‍മിക്കാനുള്ള ബജറ്റില്‍ കൂടുതലും താരങ്ങളുടെ പ്രതിഫലത്തിനാണ് നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ ആക്ഷന്‍ താരങ്ങളില്‍ ഒന്നാം നമ്പറുകാരന്‍ ഇപ്പോള്‍ ടൈഗര്‍ ഷ്‌റോഫാണ്. ഈ ചിത്രത്തിനായി നാല്‍പ്പത് കോടി രൂപയാണ് ടൈഗര്‍ പ്രതിഫലം വാങ്ങിയതെന്ന് ഡെക്കാന്‍ ക്രോണിക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ടൈഗറിന്റെ അവസാനം വന്ന ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. ഗണപത്, ഹീറോപന്തി 2, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്നീ ചിത്രങ്ങളെല്ലാം വന്‍ പരാജയം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാതാക്കളുമായി പ്രതിഫലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. 45 കോടിയാണ് ടൈഗര്‍ സാധാരണ വാങ്ങുന്ന പ്രതിഫലം.
എന്നാല്‍ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് കോടി കുറയ്ക്കാന്‍ ടൈഗര്‍ തീരുമാനിച്ചതായി നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു. അതേസമയം അക്ഷയ് കുമാര്‍ ബഡേ മിയാന്‍ ഛോട്ടെ മിയാനില്‍ സര്‍വകാല റെക്കോര്‍ഡ് പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്. 165നും 170 കോടിക്കും ഇടയിലാണ് താരം പ്രതിഫലമായി വാങ്ങിയത്.
അക്ഷയ് കുമാര്‍ സാധാരണ നൂറ് കോടിക്കടുത്ത് മാത്രമേ പ്രതിഫലമായി വാങ്ങാറുള്ളൂ. അതുപോലെ ലാഭവിഹിതമാണ് അക്ഷയ് ചിത്രങ്ങള്‍ക്കായി വാങ്ങാറുള്ളത്. എന്നാല്‍ ഈ ചിത്രത്തില്‍ പ്രതിഫലം നേരിട്ട് വാങ്ങുകയായിരുന്നു. 1990കളില്‍ പുറത്തുവന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ഗോവിന്ദ-അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ റീമേക്കാണിത്.
എന്നാല്‍ കഥാപരിസരം ഒന്നാകെ മാറും. 1998ല്‍ വന്ന ചിത്രം കോമഡി ചിത്രമായിരുന്നു. ഇത് ബോക്‌സോഫീസില്‍ ഹിറ്റുമായിരുന്നു. ബോളിവുഡിലെ ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇത്. 250 കോടിയിലേറെയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications