'നിങ്ങളാണ് ശരി, തെറ്റുകാരിയെന്ന് കരുതി'; മാപ്പുചോദിച്ച് യുവതി, അമൃതയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: നടന്‍ ബാലയുടെ വീണ്ടും വിവാഹിതനായതിന് പിന്നാലെ അമൃത സുരേഷിനോട് മാപ്പുപറഞ്ഞ് സോഷ്യല്‍ മീഡിയയിലെ ആരാധിക. ബാലയുടെ വിവാഹമോചനത്തിന് ശേഷം ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ടത് അമൃത സുരേഷായിരുന്നു. മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്ന് നേരത്തെ ബാല പറഞ്ഞിരുന്നു. പിന്നീട് മകള്‍ ലൈവില്‍ വന്നാണ് ഇതെല്ലാം തെറ്റാണെന്ന് പറഞ്ഞത്.
ബാലയില്‍ നിന്ന് ക്രൂരമായ പീഡനം അമൃതയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് മകള്‍ വെളിപ്പെടുത്തിയിരുന്നു. മുമ്പ് ബാല നിരന്തരം തന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ന്യായീകരിച്ചപ്പോള്‍ മൗനം പാലിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അമൃതയായിരുന്നു ഈ വിഷയത്തില്‍ ശരിയെന്ന് പറഞ്ഞ് ക്ഷമ ചോദിച്ചിരിക്കുകയാണ് ഒരു സോഷ്യല്‍ മീഡിയ യൂസര്‍.

ബാലയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതും, കുടുംബ ബന്ധം തകര്‍ന്നതിലുമെല്ലാം അമൃത തെറ്റുകാരി എന്ന് ചിന്തിച്ച് പോന്ന ഒരാള്‍ തെറ്റ് ഏറ്റുപറഞ്ഞാണ് അമൃതയോട് ക്ഷമ ചോദിച്ചിരിക്കുന്നത്. അതേസമയം ക്ഷമ ചോദിച്ച വ്യക്തിയോട് അമൃത നടത്തിയ പ്രതികരണവും വൈറലായിരിക്കുകയാണ്.
ബാലയുടെ നാലാം വിവാഹ ശേഷം അമൃത കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. ഈ ഫോട്ടോ പോസ്റ്റില്‍ ഒരു പുഞ്ചിരിയോടെ ജീവിതത്തെ നേരിടുന്നതിനെ കുറിച്ചാണ് അമൃത സംസാരിച്ചത്. ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിലാണ് ക്ഷമാപണം വന്നിരിക്കുന്നത്.
അമൃത, ആദ്യ കാലങ്ങളില്‍ ബാലയുടെ വീഡിയോസ് ഒക്കെ കണ്ടപ്പോള്‍ കരുതി അയാള്‍ ആണ് ശരിയെന്ന്. മകളെ അച്ഛനില്‍ നിന്ന് അകറ്റിയ ഒരമ്മ ആയി അമൃതയോട് തനിക്ക് ഇഷ്ടക്കേട് തോന്നിയിരുന്നുവെന്ന് സ്വസ്തി എന്ന ഫോളോവര്‍ പറയുന്നു. എന്നാല്‍ അമൃതയുടെ കാര്യത്തില്‍ കാലം തെളിയിച്ചു അവരാണ് ശരിയെന്ന്, നിങ്ങള്‍ പറഞ്ഞതാണ് ശരി. അമൃതയോ കുടുംബമോ കടന്ന് പോകുന്ന ദുര്‍ഘടം പിടിച്ച വഴികള്‍ അറിയാതെ ഞാനടക്കം ഒരുപാട് ആളുകളെ നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതില്‍ എനിക്ക് ഇപ്പോള്‍ നല്ല മനസ്താപം ഉണ്ടെന്നും യുവതി പറയുന്നു.
നിങ്ങളുടെ ഉള്ളില്‍ ഇരമ്പി മറിയുന്നത് ഒരു മഹാസമുദ്രമായിരുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞില്ലല്ലോ? നിങ്ങള്‍ ജീവിതത്തില്‍ എടുത്ത ഒരു തീരുമാനത്തിലും, നിങ്ങളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഒരു സാധാരണ പെണ്‍കുട്ടി ചെയ്യുന്നത് മാത്രമേ നിങ്ങളുടെ ചെയ്തുള്ളൂ, സോറി ഡിയര്‍, മനസ്സ് കൊണ്ട് എങ്കിലും കുറച്ചു നാളത്തേക്ക് നിങ്ങളെ തെറ്റിദ്ധരിച്ചതില്‍. നിങ്ങള്‍ ശക്തയായൊരു അമ്മയാണ്. അമൃതയുടെ പാപ്പു ആണ് അതിന് തെളിവ് സന്തോഷമായിരിക്ക്. എന്നും താങ്ങും തണലും ആയി പാപ്പുവും അമ്മേം അഭിയും ഒക്കെയുണ്ടല്ലോ. ഇപ്പോള്‍ നിങ്ങളുടെ കൂടെ എന്നെ പോലെ അമൃതയെ മനസ്സിലാക്കിയ ഒരുപാട് പേരുണ്ട്. ജീവിതം സുന്ദര സുരഭിലം ആവട്ടെ. എന്നും ഈശ്വരാനുഗ്രഹം കൂടെയുണ്ടാവും എന്നാണ് കമന്റ്.അതേസമയം അമൃത ഈ കമന്റിന് നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്. സാരമില്ല സ്വസ്തി, ഈ സന്ദേശത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നായിരുന്നു അമൃതയുടെ മറുപടി.












Click it and Unblock the Notifications