സലിം കുമാർ പറഞ്ഞതും ആ സ്ത്രീ വഴക്ക് നിർത്തി; ആ സംഭവത്തെക്കുറിച്ച് ബംഗാൾ ഗവർണർ
പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച നടനാണ് സലിം കുമാർ. അദ്ദേഹം ചെയ്തുവെച്ച കോമഡി വേഷങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ല. കോമഡി മാത്രമല്ല, തന്റെ കയ്യിൽ എല്ലാ വേഷങ്ങളും ഭദ്രമാണെന്ന് പിന്നീട് സലിം കുമാർ തെളിയിക്കുകയും ചെയ്തു. എപ്പോഴും നർമ്മത്തോടെ സംസാരിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോൾ സലിം കുമാറിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ പങ്കുവെച്ചിരിക്കുകയാണ് ബംഗാൾ ഗവർണർ ആനന്ദ ബോസ്.
കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിൻഫെ സ്മരണക്കായി ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകുന്ന ചടങ്ങിലാണ് ഈ കഥ അദ്ദേഹം പറഞ്ഞത്. വേദയിലുണ്ടായിരുന്ന രമേഷ് പിഷാപരടിയാണ് തന്നോട് ഈ കഥ പറഞ്ഞത് എന്ന് പറഞ്ഞാണ് ആനന്ദ ബോസ് അത് പറഞ്ഞത്.

സലിം കുമാറിനെക്കുറിച്ച് പല കഥകളും താൻ കേട്ടിട്ടുണ്ടെന്നും ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കിയതാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഥകളെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പിഷാരടിയെയാണെന്നും കഥയില്ലായ്മയിൽ നിന്ന് കഥയുണ്ടാക്കാൻ ഇത്രയും മിടുക്ക് വേറെ ആരിലും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ സലിം കുമാർ ഒരു വിദേശ യാത്രയ്ക്ക് പോയിട്ടുവരികയാണ്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. ഫ്ലൈറ്റിൽ ഒരു വലിയ പ്രശ്നം. ഇക്കണോമിക്സ് ക്ലാസ് ടിക്കറ്റെടുത്ത പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ലാസിൽ കയറി ഇരിക്കുന്നു. എയർഹോസ്റ്റസ് വന്നിട്ടും അവർ മാറാൻ തയ്യാറായില്ലെന്നും ഫ്ലൈറ്റിൽ ആദ്യം കയറിയത് താനാണെന്നും അതുകൊണ്ട് ബാക്കിയുള്ളവർ പുറകിലിരിക്കട്ടെ എന്നുമാണ് അവരുടെ നിലപാട്. ഒടുവിൽ സലിം കുമാർ പ്രശ്നത്തിൽ ഇടപെട്ടു.
സലി കുമാർ ചെന്ന് അവരുടെ ചെവിയിൽ എന്തോ പറഞ്ഞെന്നും അത്രയും നേരം വഴക്കിട്ടിരുന്ന ആ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായെന്നും ഇക്കണോമിക്സ് ക്ലാസിൽ പോയി ഇരുന്നുവെന്നും ഗവർണർ പറഞ്ഞു. സലിം കുമാർ എന്തായിരിക്കും ആ സ്ത്രീയോട് പറഞ്ഞിരിക്കുക എന്ന് അറിയാൻ എല്ലാവർക്കും കൗതുകമായി. കൂടെയുള്ളവർ കാര്യം ചോദിച്ചപ്പോൾ താൻ അവരോട് പറഞ്ഞത് വേറൊന്നുമല്ല. ചേച്ചി ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ, പുറകിലകത്തേതാണ് ഡൽഹിയിലേക്ക് ഉള്ളത് എന്നായിരുന്നുവെന്ന് ആണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications