Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാരി, ജുമക്ക, പിന്നെ വട്ടപ്പൊട്ട് ഇതൊക്കെയാണ് എന്റെ വീക്നെസ്'; തുറന്ന് പറഞ്ഞ് അർജുൻ ശ്യാം

ബിഗ് ബോസ് ഹൗസിൽ ഏത് നിമിഷവും മത്സരാർത്ഥികൾ തമ്മിലുള്ള അടിപിടിയും വഴക്കും ഒഴിഞ്ഞ് നേരമില്ലെന്നാണല്ലോ പൊതുവെയുള്ള പരാതി. എന്നാൽ അതൊക്കെ മാറ്റി മറിക്കുകയാണ് കഴിഞ്ഞ ദിവസം നടൻ ഒരു ടാസ്‌ക്. ഓരോരുത്തരും പ്രണയകഥ പറഞ്ഞ് തുടങ്ങിയതോടെ ബിഗ് ബോസ് ഹൗസ് ആകെ കളറായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ അർജുൻ ശ്യാം തന്റെ പ്രണയകഥ പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. ഫസ്‌റ്റ് ക്രഷിനെ കുറിച്ചുൾപ്പെടെ അർജുൻ മനസ് തുറക്കുകയാണ്. മത്സരാർത്ഥികൾ ഓരോരുത്തരും ശ്രദ്ധയോടെ അർജുന്റെ കഥ കേട്ടിരിക്കുന്നതും വീഡിയോയിൽ കാണാം. പ്രണയത്തെ പറ്റി പറയുവാണേൽ നല്ല പരിപാടി ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അർജുന്റെ തുടക്കം.

arjunshyam

'എന്റെ ഫസ്‌റ്റ് ക്രഷിനെ കുറിച്ച് പറയാം. ഒരു ടീച്ചർ ഉണ്ടായിരുന്നു സ്‌കൂളിൽ. സാരിയൊക്കെ ഉടുത്തിട്ട്, മുഖമൊന്നും ഇപ്പോൾ ഓർമ്മയില്ല. സാരി, ജുമക്ക, ഒരു വലിയ പൊട്ട്. ഇതൊക്കെ എന്റെ വീക്നെസ് ആണ്. എനിക്ക് വലിയ ഇഷ്‌ടമാണ്. അതായിരുന്നു എന്റെ ഫസ്‌റ്റ് ക്രഷ്. എനിക്ക് ക്ലാസ് ഒന്നും ഓർമ്മയില്ല. പക്ഷേ ഇപ്പോഴും ആ മെമ്മറി മനസിലുണ്ട്.' എന്നായിരുന്നു അർജുൻ പറഞ്ഞത്.

പിന്നീട് അർജുൻ തന്റെ പ്രണയത്തെ കുറിച്ചും മനസ് തുറന്നു. 'ഞാൻ കൊറേ സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട്. ഒരുപാട് പേരെ പ്രപ്പോസ് ചെയ്‌തിട്ടുമുണ്ട്‌. അന്നേരം എനിക്ക് അത്യവശ്യം വണ്ണമൊക്കെഉണ്ടായിരുന്നത് കൊണ്ട് റിലേഷൻഷിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അപ്പൻ ഡിപ്പാർട്മെന്റ് സ്‌റ്റാഫ്‌ ആയത് കൊണ്ട് കൊറേ ട്രാൻസ്‌ഫർ കിട്ടിയത് കൊണ്ട് കൊറേ സ്‌കൂളുകൾ മാറിയിട്ടുണ്ട്' അർജുൻ പറഞ്ഞു.

'അങ്ങനെ കോട്ടയത്ത് ഒരു സ്‌കൂളിൽ ജോയിൻ ചെയ്‌തു. അവിടെ ചേരുന്നതിന് മുൻപ് ഞാനൊരു ജിമ്മിൽ ജോയിൻ ചെയ്‌തു. അവിടെ നിന്ന് ഒരു ബേക്കറി കയറിയപ്പോൾ അവിടെ ഒരു പെൺകുട്ടി. പുള്ളിക്കാരിയെ കണ്ടപ്പോൾ എനിക്കൊരു അട്രാക്ഷൻ തോന്നി. കൊറച്ചുനേരം ഞാൻ ട്യൂൺ ചെയ്‌തു നിന്നു, മുഖത്തൊക്കെ നോക്കി പിന്നെയങ് പോയി' അർജുൻ മനസ് തുറന്നു.

'പിന്നെ സ്‌കൂളിൽ വച്ചും ഞാൻ ആ കൊച്ചിനെ കണ്ടു. ഞാൻ വലുതായിരുന്നു, അത് ചെറുതും. ആദ്യമായിട്ടാണ് ഒരു കൊച്ച് എന്റെ മുഖത്തേക്ക് നോക്കുന്നത്. പത്താം ക്ലാസ്‌ പരീക്ഷയുടെ സമയത്തൊക്കെ അടുത്തുണ്ടായിരുന്നു. പിന്നെ കണ്ണ് കൊണ്ടുള്ള പരിപാടി ആയിരുന്നു. ഒരു റബ്ബർ തന്നാണ് പ്രപ്പോസ് ചെയ്‌തത്‌. ലവ് ലെറ്റർ ഒക്കെ തന്നിരുന്നു. അതായിരുന്നു ആദ്യ പ്രണയം' അർജുൻ വെളിപ്പെടുത്തി.

തന്റെ ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും കൂടുതൽ ക്രഷസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും അർജുൻ പറയുന്നുണ്ട്. എന്തായാലും ആദ്യ പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന സെഷനോടെ മത്സരാർത്ഥികൾ കൂടുതൽ അടുപ്പം കാണിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇനി എന്താണെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+