ജാസ്‌മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവ്? ശരണ്യയുടെ ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ
ബിഗ്‌ബോസ് ആറാം സീസൺ മികച്ച രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ദിനങ്ങളിൽ ഹൗസിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ, ഒറ്റയാനായി നിന്ന രതീഷ് അപ്രതീക്ഷിതമായി പുറത്തായതാണ് കഴിഞ്ഞയാഴ്‌ച നടന്ന പ്രധാന സംഭവ വികാസങ്ങളിൽ ഒന്ന്. കൂടാതെ ജാസ്‌മിൻ-ഗബ്രി പ്രണയം തളിരുന്നുവെന്ന റിപ്പോർട്ടുകളും പലയിടത്തായി വരികയുണ്ടായി. ഇരുവരും അതിനെ തള്ളിപറയാതെ മുന്നോട്ട് പോവുകയും ചെയ്‌തതോടെ സംഗതി ചൂടുപിടിച്ചു.
ഇപ്പോഴിതാ ഇരുവർക്കും ഇടയിലെ ബന്ധത്തിൽ വിശദീകരണവുമായി ജാസ്‌മിൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കുറച്ചധികം ദിവസങ്ങളായി ജാസ്‌മിനും ഗബ്രിയും ബിഗ് ബോസ് ഹൗസിൽ ലവ് ട്രാക്ക് കളിക്കുകയാണെന്ന സംശയം പ്രേക്ഷകർ മാത്രമല്ല വീട്ടിലെ മറ്റ് അംഗങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ശരണ്യ ഈ വിഷയത്തിൽ ജാസ്‌മിനുമായും ഗബ്രിയുമായും സംസാരിക്കുകയായിരുന്നു.

ബിഗ്ബോസ് ഹൗസിലെ ഗാർഡൻ ഏരിയയിൽ വച്ചായിരുന്നു ഇവർ മൂന്ന് പേരും തമ്മിൽ സംസാരിച്ചത്. ലവ് ട്രാക്ക് ആണെങ്കിൽ പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ടെന്നും, അതല്ല ശുദ്ധമായ സൗഹൃദമാണെങ്കിൽ അവർ അതിനെ അംഗീകരിക്കുമെന്നും ശരണ്യ പറയുന്നുണ്ട്. 'ഇവിടെ നിങ്ങൾക്ക് സൗഹൃദത്തിനും പ്രണയിക്കാനുമുള്ള സ്‌പേസുണ്ട്. ഇനി നിങ്ങൾ ലവ് അല്ല ഫ്രണ്ടഷിപ്പ് ആണെങ്കിൽ നല്ല ശുദ്ധമായി സൗഹൃദം. അങ്ങനത്തെ സൗഹൃദം പുറത്തുണ്ട്. നിങ്ങളുടേത് അത്തരത്തിലുള്ള സൗഹൃദം ആണെങ്കിൽ അവർ അതിനെ അഭിനന്ദിക്കും' എന്നായിരുന്നു ശരണ്യ പറഞ്ഞത്.
ലവ് ട്രാക്ക് ആണെങ്കിൽ ഇതെല്ലാം ആൾക്കാർ കാണുന്നുണ്ടെന്നും, നമ്മൾ മാത്രം ഉള്ളപ്പോൾ ആ പ്രൈവസിയിൽ നിൽക്കാമെന്നും ശരണ്യ പറയുകയുണ്ടായി. എന്നാൽ ഇതിന് ഉടൻ ഗബ്രി മറുപടി നൽകുകയും ചെയ്‌തു. ലവ് ആണെങ്കിൽ തനിക്ക് ഇവളുടെ കൈയിൽ പിടിക്കാൻ പോലും ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ഗബ്രിയുടെ പ്രതികരണം.
ഇതിന് പിന്നാലെ ജാസ്‌മിനും മറുപടിയുമായി എത്തി. എനിക്ക് ഇവനോട് കാതൽ തോന്നിയാൽ ചേച്ചിയോ ഞാനോ ഇതിനകത്ത് ഉണ്ടെങ്കിൽ ഞാൻ വന്ന് പറഞ്ഞിരിക്കും. ഇത് ജാസ്‌മി വാക്കാണ്. പബ്ലിക്കായി തന്നെ ഞാൻ അത് പറയും. ഇനിക്കപ്പോ ഇവനോട് ഒരു കാതലും ഇല്ല. എന്റെ നല്ലൊരു ഫ്രണ്ടാണ് എന്നായിരുന്നു ഗബ്രിയെ കുറിച്ച് ജാസ്‌മിൻ പറഞ്ഞത്.
നേരത്തെ തന്നെ ഇരുവരും തമ്മിലുള്ള അടുപ്പവുമായി ബന്ധപ്പെട്ട് മറ്റ് മത്സരാർത്ഥികൾ തന്നെ സംശയം ഉയർത്തിയിരുന്നു. രണ്ട് പേരും ബിഗ് ബോസ് ഹൗസിൽ മറ്റൊരു ലവ് ട്രാക്ക് കളിക്കുകയാണെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണം.












Click it and Unblock the Notifications