Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്ത് മറിമായം, അനു ജോസഫിനും അസി റോക്കിക്കും കൂടി ഒരു വീടോ? അന്തംവിട്ട് ബിഗ് ബോസ് പ്രേക്ഷകർ

ബിഗ്‌ബോസ് ആറാം സീസണിന് കൊടിയേറി കഴിഞ്ഞു. എല്ലാതവണത്തേയും പോലെ തന്നെ ഇക്കുറിയും പരിചിതമായ മുഖങ്ങൾ ഏറെയുണ്ട് മത്സരാർത്ഥികളുടെ കൂട്ടത്തിൽ. എന്നാൽ സർപ്രൈസായി എത്തിയവരും കുറവല്ല. എന്നാൽ ഈ സീസണിൽ വന്നപാടെ തന്നെ ഒരു നിഗൂഢതയ്ക്ക് തുടക്കമിട്ട മത്സരാർത്ഥി ഒരാളേ ഉള്ളൂ, അസി റോക്കി.

ഒരു ടാറ്റു ആർട്ടിസ്‌റ്റായ അസി ഇതിന് പുറമെ കിക് ബോക്സിംഗ്, റൈഡര്‍ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. എന്നാൽ അസിയുടെ വരവ് തന്നെ കൊഴുപ്പിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയുമായി ബന്ധപ്പെട്ടാണ് പ്രേക്ഷകരിൽ പലരും ചില സംശയങ്ങൾ ഉന്നയിക്കുന്നത്. തനിക്ക് ദ്വന്ത വ്യക്തിത്വമുണ്ടെന്നാണ് അസി മോഹൻലാലിനോട് പറഞ്ഞത്.

asirockyandanujoseph

തന്റെ പേരിൽ ഉള്ളത് പോലെ അസി, റോക്കി എന്നീ വ്യക്തിത്വങ്ങളാണ് അവയെന്ന് താരം പറഞ്ഞു. മത്സര മുറുകുന്നതിന് മുൻപ് തന്നെ താരം ബിഗ്‌ബോസ് വീട്ടിൽ സജീവമാണ്. ഇത്രയൊക്കെ ആണെങ്കിലും താരത്തിന് ചുറ്റിപറ്റി എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ അവകാശപ്പെടുന്നത്.

അതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് അസി റോക്കി തന്റെ വീഡിയോയിൽ കാണിച്ച വീട് തന്നെയാണ്. കഴിഞ്ഞ സീസണിലെ മത്സരാർത്ഥി കൂടിയായിരുന്ന പ്രമുഖ ടെലിവിഷൻ നടി അനു ജോസഫിന്റെ വീടല്ലേ അതെന്നാണ് പ്രേക്ഷകർ ഉന്നയിക്കുന്ന സംശയം. അനുവിന്റെ വീടാകട്ടെ പല പ്രമുഖ വ്‌ളോഗർമാരുടെ വീഡിയോയിലൂടെയും പ്രശസ്‌തമാണ്‌. ഇതോടെയാണ് പ്രേക്ഷകർ സംശയവുമായി രംഗത്ത് വരുന്നത്.

എന്നാൽ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഇതൊരു അത്ഭുതമായി തോന്നണം എന്നില്ല എന്നതാണ് വാസ്‌തവം. കാരണം കഴിഞ്ഞ സീസണിൽ അനു മത്സരത്തിന് എത്തിയപ്പോൾ അസിയുടെ പേരും പരാമർശിച്ചിരുന്നു. ബിഗ് ബോസിലേക്ക് താൻ വരാൻ പ്രധാന കാരണം അസി ആണെന്നായിരുന്നു അന്ന് വ്‌ളോഗിലൂടെ അനു ജോസഫ് അവകാശപ്പെട്ടത്.

ഇരുവരും ഒരുമിച്ചുള്ള ആ വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. ധാരാളം പേരാണ് അതിന് നെഗറ്റിവ് കമന്റുകൾ രേഖപ്പെടുത്തിയത്. ഇപ്പോഴിതാ അസി റോക്കി താനെ ബിഗ് ബോസിൽ മത്സരാർത്ഥിയായ എത്തുകയും അനു ജോസഫിന്റെ വീട് പരിചയപ്പെടുത്തുകയും ചെയ്‌തതോടെ പ്രേക്ഷകർ ആകാംഷയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+