Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കൂർക്കം വലിയിൽ തുടങ്ങിയ പ്രശ്‌നം..! ശ്രീരേഖയും ജാസ്‌മിനും നേര്‍ക്കുനേര്‍, ഇനി എന്തൊക്കെ കാണണം

ബിഗ് ബോസ് മലയാളം ആറാം സീസൺ റോക്കിയുടെ പുറത്താകലിന് ശേഷം അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും നടക്കുന്ന ഇടമായി മാറിയിരിക്കുകയാണ്. ഒട്ടും വിചാരിക്കാത്ത മത്സരാർത്ഥികൾ തമ്മിൽ പോലും പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ ഒരേ ടീമിൽ ഉള്ളവർ പോലും വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന കാഴ്‌ചകൾക്കും ബിഗ് ബോസ് ഹൗസ് വേദിയായി.

ഇത്തവണ ഒരറ്റത്ത് ജാസ്‌മിനും മറ്റൊരു ഭാഗത്ത് ശ്രീരേഖയുമായിരുന്നു. ടണൽ ടീമിൽ അംഗങ്ങളായ ജാസ്‌മിനും ശ്രീരേഖയും കഴിഞ്ഞ ദിവസം ഉറക്കത്തിൽ വിളിച്ചുണർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. ഒരു കാര്യവുമില്ലാതെ രാത്രി വിളിച്ചെഴുന്നേൽപിച്ച് മാറി കിടക്കാമോ എന്ന് ചോദിക്കുകയായിരുന്നു എന്നാണ് ശ്രീരേഖ പരാതി പറയുന്നത്.

sreerkhajasmin

ഈ വിഷയം പവര്‍ ടീമിനോടും, ക്യാപ്റ്റനോടും, ടണൽ ടീം ക്യാപ്റ്റനായ ജാന്‍മോണിയോടും ശ്രീരേഖ പങ്കുവയ്ക്കുന്നുണ്ട്. ഇതിന് പിന്നാലെ മറുപടിയുമായി ജാസ്‌മിൻ എത്തുകയുണ്ടായി. അവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. യമുനയുടെ കൂർക്കം വലിയാണ് ഇതിന് കാരണമെന്ന് പറഞ്ഞ ജാസ്‌മിൻ ശ്രീരേഖയോട് മാപ്പ് പറയുന്നുണ്ട്. പക്ഷേ തെറ്റ് മനസിലാക്കുകയാണ് വേണ്ടതെന്നായിരുന്നു ശ്രീരേഖയുടെ പക്ഷം.

തുടർന്ന് ഇരുവരും തമ്മിൽ മുട്ടൻ വഴക്കിലേക്ക് നീങ്ങുകയായിരുന്നു. ഗബ്രിക്കും ജാസ്‌മിനും അടുത്തടുത്തായി കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയത് എന്നായിരുന്നു ശ്രീരേഖയുടെ ആരോപണം. വല്ലാത്ത ചിലപ്പാണ് ഇതെന്നായിരുന്നു ജാസ്‌മിൻ നൽകിയ മറുപടി. ഇതോടെ തർക്കം മൂർച്ഛിച്ചു.

ജാസ്‌മിനും ഗബ്രിയും ബിഗ് ബോസ് ഹൗസിൽ ഇത്താത്തയും, ഇക്കാക്കയും കളിച്ചോണ്ട് ഇരികുകയാണെന്നും അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു ശ്രീരേഖ പറഞ്ഞത്. നല്ല ഫ്രസ്‌ട്രേഷൻ ഉണ്ടല്ലോ എന്നായിരുന്നു ജാസ്‌മിൻ ചോദിച്ചത്. ഇതോടെ ഇരുവരുടെയും തർക്കം തീർക്കാൻ പവർ ടീം മീറ്റിങ് വിളിക്കുകയായിരുന്നു.

അതേസമയം, സിജോയുമായുള്ള തർക്കവും അതിനൊടുവിലെ കൈയ്യാങ്കളിയും ഒക്കെയായി റോക്കി ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായതിന് പിന്നാലെ വലിയ അലയൊലികളാണ് ബിഗ് ബോസ് വീട്ടിൽ ഉണ്ടാവുന്നത്. റോക്കിയുടെ ഇടി കൊണ്ട സിജോയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബിഗ് ബോസ് സിജോയ്ക്ക് നൽകിയിട്ടുണ്ട്, കൺഫെഷൻ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് സിജോയോട് പരിക്കിന്റെ കാര്യം ബിഗ് ബോസ് അറിയിച്ചത്. നിലവിൽ ഷോയിൽ നിന്ന് പുറത്ത് പോകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട എന്നാണ് ബിഗ് ബോസ് പറഞ്ഞിട്ടുള്ളതെങ്കിലും ശസ്ത്രക്രിയക്ക് ശേഷമേ ബാക്കി കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+