മറ്റൊരു റോബിന്റെ ഉദയം? ബിഗ് ബോസ് ഹൗസിൽ വീണ്ടും ലൗ ട്രാക്ക്, ഗബ്രിയും ജാസ്‌മിനും തന്നെ ശ്രദ്ധാകേന്ദ്രം
ബിഗ് ബോസ് മലയാളം ആറാം സീസൺ പുരോഗമിക്കുകയാണ്. തുടങ്ങിയിട്ട് രണ്ട് ദിവസങ്ങൾ ആവുമ്പഴേക്കും സംഭവ ബഹുലമായ കാര്യങ്ങളാണ് വീട്ടിനുള്ളിൽ നടക്കുന്നത്. തുടക്കം തന്നെ അടിയോടെയാണ് ആരംഭിച്ചത് എന്ന് കൂടി ഓർക്കണം. ആകെ 19 പേരാണ് സീസണിൽ നൂറ് ദിവസം തികച്ച് കിരീടവുമായി മടങ്ങാൻ മാറ്റുരയ്ക്കുന്നത്. ഈ 19 വ്യക്തികളുടെയും സ്വഭാവ സവിശേഷതകൾ ആളുകൾക്ക് മുൻപിൽ എത്തുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.
പറഞ്ഞത് വന്നത് ഇതൊന്നുമല്ല. ബിഗ് ബോസിലെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച പേർളി, ശ്രീനിഷ് എന്നിവരുടെ സീസൺ തൊട്ടാണ് ബിഗ് ബോസിൽ പ്രണയം ചർച്ചയായി തുടങ്ങിയത്. അതിന് ശേഷം വളരെയധികം ശ്രദ്ധ നേടിയ ഒരു ജോഡികളായിരുന്നു റോബിൻ രാധാകൃഷ്‌ണനും, ദിൽഷ പ്രസന്നനും. എന്നാൽ നിർഭാഗ്യവശാൽ ഇരുവരുടെയും ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല ധാരാളം വിവാദങ്ങളും ഉണ്ടായി.

ഇപ്പോഴിതാ ആറാം സീസണിൽ മറ്റൊരു പ്രണയത്തെ കുറിച്ചുള്ള ചർച്ചയാണ് പ്രേക്ഷകർക്ക് ഇടയിൽ സജീവമാകുന്നത്. പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ഗബ്രി ജോസ് ആണ് ഈ ചർച്ചകളിലെ നായകൻ. മറുവശത്ത് ആകട്ടെ സോഷ്യൽ മീഡിയയിലെ മിന്നും താരവും ഇൻഫ്ലൂവൻസറും ഒക്കെയായ ജാസ്‌മിനുമാണ്.
ഇരുവരും ഹൗസിൽ ലൗ ട്രാക്ക് പിടിക്കുന്നുണ്ടോയെന്ന സംശയം ആദ്യം ഉന്നയിച്ചത് സഹമത്സരാർഥികൾ തന്നെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഫിറ്റ്നസ് ട്രെയിനറായ ജിന്റോ ബോഡിക്രാഫ്റ്റ് ഉന്നയിച്ച ഈ സംശയമാണ് പിന്നീട് ബിഗ് ബോസ് വീടിനുള്ളിൽ ചെറിയ ഒരു ചർച്ചയ്ക്ക് വഴിവെച്ചത്. ഒടുവിൽ ഇതിനെ കുറിച്ച് സഹ മത്സരാർത്ഥിയായ രതീഷിനോട് ഗബ്രി തന്നെ പ്രതികരിക്കുകയും ചെയ്യുകയുണ്ടായി.
നിലവിൽ അവർ തമ്മിൽ അത്തരത്തിലുള്ള യാതൊരു ബന്ധവും ഇല്ലെന്നും എന്നാൽ ഒരേ തരത്തിലുള്ള ചിന്താഗതിയുള്ളവരാണ് തങ്ങളെന്നും ഗബ്രി രതീഷിനോട് പറയുന്നത് കാണാമായിരുന്നു. തങ്ങൾക്ക് ലൗ ട്രാക്കുമായി മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് ജാസ്‌മിനും പറഞ്ഞു. എന്നാൽ പ്രേക്ഷകരുടെ സംശയം ഇതുകൊണ്ട് തീർന്നിട്ടില്ല.
എങ്കിലും ഗബ്രി തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഒരു ദിവസം കൊണ്ട് ഒരാളോട് ഇഷ്‌ടം തോന്നുന്ന വ്യക്തികളല്ല തങ്ങളെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഭാവി ചിലപ്പോൾ ലൗ ട്രാക്കിലേക്ക് വരാനുള്ള സാധ്യതയും ഗ്രബി തള്ളിക്കളയുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തെ കുറിച്ച് ഏറെ നേരമായി ഇവർ മാത്രമായി ബിഗ് ബോസ് വീടിനുള്ളിൽ ചർച്ച ചെയ്‌തതോടെ പ്രേക്ഷകരും ഇത് ഉറ്റുനോക്കുമെന്ന് ഉറപ്പായി.












Click it and Unblock the Notifications