Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊക്കെ നിന്റെ കണ്ടെന്റാണെന്ന് എല്ലാർക്കും അറിയാം'; ഗബ്രിയെ ന്യായീകരിച്ച ജാസ്‌മിന്റെ വായടപ്പിച്ച് നോറ

ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാ വിഷയം ജാസ്‌മിനും ഗബ്രിയും തമ്മിലുള്ള ബന്ധമായിരുന്നു. പല ഘട്ടത്തിലും ഇരുവരും പ്രണയം ഒന്നുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങളൊന്നും അതൊന്നും വിശ്വസിക്കാൻ തയ്യാറായായിരുന്നില്ല. ഇപ്പോഴിതാ ഗബ്രിയെ ന്യായീകരിച്ച ജാസ്‌മിനെ നോറ കടന്നാക്രമിക്കുന്ന സ്ഥിതിയാണ് ഏറ്റവും ഒടുവിൽ വന്നു ചേർന്നിരിക്കുന്നത്.

ഭക്ഷണം കഴിക്കുന്ന നേരം മുൻപ് ഗബ്രി പറഞ്ഞ കാര്യം ശ്രീതു കൃഷ്‌ണൻ എടുത്തിട്ടപ്പോഴായിരുന്നു സംഭവം. ഗബ്രി ചെയ്‌തത്‌ തെണ്ടിത്തരം ആണെന്നായിരുന്നു നോറ അപ്പോൾ തന്നെ നൽകിയ മറുപടി. എന്നാൽ ഇത് കേട്ട ജാസ്‌മിൻ അടങ്ങിയിരുന്നില്ല. ഭക്ഷണം കഴിക്കുമ്പോൾ ഒരു തമാശ പോലെയാണ് അന്ന് ഗബ്രി പെരുമാറിയതെന്ന് പലവട്ടം പറഞ്ഞതാണെന്ന് ജാസ്‌മിൻ അവരോട് പറയുകയായിരുന്നു.

norabigboss

എന്നാൽ നോറ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. തെറ്റാണെന്ന് അവൻ ലാലേട്ടന്റെ മുൻപിൽ അംഗീകരിച്ച കാര്യമാണ് അതെന്നും പിന്നെയെന്തിനാണ് അത് ന്യായീകരിക്കുന്നതെന്നും നോറ വീണ്ടും ജാസ്‌മിനോട് ചോദിച്ചു. എന്നാൽ എനിക്ക് നിന്നോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ജാസ്‌മിൻ.

ഈ വിഷയം തന്നെ തുടർന്നും സംസാരിക്കുകയായിരുന്നു നോറ. എന്ത് കാരണം കൊണ്ടാണ് നോറയ്ക്ക് ഇക്കാര്യം അറിയാമെന്ന് പറയുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ ഇതോടെ ജാസ്‌മിൻ പ്രകോപിതയായി പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ നീ പോടീ അവിടുന്ന് എന്നായിരുന്നു നോറയുടെ മറുപടി. നോറയ്ക്ക് അത് അറിയാമെന്ന് പറഞ്ഞ് ഇക്കാര്യം ന്യായീകരിക്കണ്ട എന്നും അവർ നിലപാട് എടുത്തു.

പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതൊക്കെ കണ്ടന്റ് ഉണ്ടാക്കുകയാണ് എന്നായിരുന്നു നോറ ജാസ്‌മിനെതിരെ ഉന്നയിച്ച ആരോപണം. 'നീ കണ്ടന്റ് ഉണ്ടാക്കുകയാണ് എന്ന് എല്ലാർക്കും അറിയാം' എന്നായിരുന്നു നോറ പറഞ്ഞത്. ഇതോടെ ജാസ്‌മിൻ കൂടുതൽ ദേഷ്യം പ്രകടിപ്പിച്ചെങ്കിലും മറ്റ് മത്സരാർത്ഥികൾ വന്ന് രംഗം ശാന്തമാക്കുകയായിരുന്നു.

മുൻപ് ഭക്ഷണം കഴിക്കുന്നതിടയിൽ നോറയോട് ഗബ്രി മോശമായി പെരുമാറിയ വിഷയമായിരുന്നു അവിടെ ചർച്ചയായത്. തനിക്ക് ഭക്ഷണം നിഷേധിച്ചുവെന്നും, അവിടെ നിന്ന് അപമാനിക്കപ്പെട്ടുവെന്നുമായിരുന്നു നോറയുടെ പരാതി. ഇത് മോഹൻലാലിന് മുൻപിൽ എത്തുകയും ഒടുവിൽ ഗബ്രി തെറ്റ് സമ്മതിക്കുകയും ചെയ്‌തതിന് ശേഷവും വിഷയം ജാസ്‌മിൻ ന്യായീകരിച്ചതാണ് വീണ്ടും നോറയെ പ്രകോപിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+