Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നോട് ആജ്ഞാപിക്കാൻ നീയാരാ..?'; ഋഷിയോട് പൊട്ടിത്തെറിച്ച് അപ്‌സര, എന്ത് ആവശ്യത്തിനെന്ന് പ്രേക്ഷകർ

ബിഗ് ബോസ് ഹൗസിൽ മൂന്ന് ദിവസം പിന്നിടുമ്പഴേക്കും വഴക്കുകൾക്കും, വാഗ്വാദങ്ങൾക്കും ഒട്ടും കുറവില്ലെന്ന് നമുക്ക് കാണാം. ഏറ്റവുമൊടുവിൽ ഇന്ന് പരസ്‌പരം ഏറ്റുമുട്ടിയത് മുടിയൻ എന്ന് വിളിക്കുന്ന ഋഷിയും, സീരിയൽ താരം അപ്‌സരയുമാണ്. രതീഷുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ അസി റോക്കിയോട് സംസാരിക്കുന്ന വേളയിൽ ഋഷി ഇടപെട്ടതാണ് അപ്‌സരയെ ചൊടിപ്പിച്ചത്.

അസിയോട് രതീഷുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്ന അപ്‌സരയുടെ അടുത്ത് വന്ന് ഋഷി പ്രകോപിപ്പിച്ചതാണ് വഴക്കിൽ കലാശിച്ചത്. രതീഷ് കരയുന്നത് കണ്ടാണ് എന്തോ പ്രശ്‌നം ഉണ്ടെന്ന് കരുതി താൻ പോയി സംസാരിച്ചതെന്നാണ് അപൂർവ പറയുന്നത്. എന്റെ അനുവാദമില്ലാതെ ഒരു വ്യക്തി എന്റെ ദേഹത്ത് തൊടുന്നത് എനിക്ക് ഇഷ്‌ടമല്ല എന്നാണ് രതീഷ് തന്നോട് പറഞ്ഞതെന്നും അപ്‌സര വീഡിയോയിൽ പറയുന്നുണ്ട്.

rishiapsara

ഈ സമയം അടുത്തിരുന്ന സുരേഷ് മേനോനെ ചൂണ്ടിക്കാട്ടി അപ്‌സര ഒരുദാഹരണം പറയുകയായിരുന്നു. 'ഇവിടെ ള്ള എല്ലാവരും എന്നെ കെട്ടിപിടിച്ചോട്ടെ. പക്ഷേ സുരേഷേട്ടൻ മാത്രം എന്നെ കെട്ടിപിടിക്കുന്നത് എനിക്ക് ഇഷ്‌ടമല്ലെന്ന് കരുതുക. അതെന്റെ സ്വാഭാവം വൈകല്യമാണ്' എന്നായിരുന്നു അപ്‌സര രതീഷ് വിഷയത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞത്.

എന്നാൽ ഇതിനിടയിൽ വന്ന ഋഷി അക്കാര്യം ഒന്ന് കൂടി പറയാൻ ആവശ്യപ്പെട്ടതോടെ അപ്‌സര ദേഷ്യപ്പെടുകയായിരുന്ന. 'നീ ആരാണ് എന്നോട് ആജ്ഞാപിക്കാൻ' എന്ന് ചോദിച്ചു കൊണ്ടായിരുന്നു അപൂർവയുടെ പ്രതികരണം. എന്നാൽ ഇതേ ഭാഷയിൽ തന്നെ ഋഷിയും പ്രതികരിക്കാൻ തുടങ്ങിയതോടെ അവിടെ ബഹളമയം ആവുകയായിരുന്നു. എന്നാൽ ഋഷി വിഷയത്തിൽ അനാവശ്യമായി ഇടപെട്ടതാണെന്ന് ചില പ്രേക്ഷകർ കമന്റിലൂടെ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസമാണ് ജാൻമണി കെട്ടിപ്പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗായകനും അവതാരകനുമായ രതീഷ് ബിഗ് ബോസ് ഹൗസിൽ പ്രശ്‌നങ്ങൾക്ക് തിരികൊളുത്തിയത്. ജന്‍മണി തന്നെ അനുവാദം ഇല്ലാതെ കെട്ടിപ്പിടിച്ചുവെന്ന് പറഞ്ഞായിരുന്നു രതീഷ് പ്രശ്‌നം ഉണ്ടാക്കിയത്.

ഇതിന് പിന്നാലെ സംഭവങ്ങൾ ആകെ മാറി മറിയുകയായിരുന്നു. തന്നെ രതീഷ് ബാഡ് ടെച്ച് നടത്തിയെന്ന് പറഞ്ഞ് സുരേഷ് മേനോന്‍ പരാതി പറയുകയും മറ്റ് അംഗങ്ങളെ വിളിച്ചുകൂട്ടുകയും ചെയ്‌തതോടെ സംഭവം കൂടുതൽ ഉദ്വേഗജനകമായ. പലരും രതീഷിനെതിരെ തിരിഞ്ഞു. എന്നാല്‍ സുരേഷിനെ ആരോ പറയിപ്പിക്കുകയാണ് ഇതൊക്കെ എന്ന നിലപാടിലായിരുന്നു രതീഷ്.

ഇതോടെയാണ് താന്‍ ബിഗ് ബോസ് ഹൗസ് വിടുകയാണ് എന്ന് പറഞ്ഞ് എല്ലാം പെട്ടിയിലാക്കി രണ്ട് പെട്ടിയുമായി രതീഷ് പുറത്തേക്ക് നടക്കാൻ തുടങ്ങിയത്. എന്നാല്‍ വീട്ടിലെ ആരും ആ ഭാഗത്തേക്ക് നോക്കിയില്ല. ഇതോടെ രതീഷിന്റെ പുറത്തേക്ക് പോകൽ പരിപാടി അവസാനിക്കുകയും ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+