ഗബ്രിയോടുള്ള കലിപ്പ് തീർത്തത് ഭിത്തി ഇടിച്ചുപൊളിച്ച്, റോക്കി ഭായ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക്?
ബിഗ് ബോസ് ആറാം സീസൺ പുരോഗമിക്കവേ പ്രേക്ഷകർ ഓരോ നിമിഷവും ഉറ്റുനോക്കുകയാണ്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ടാസ്ക്കുകളേക്കാൾ മൈൻഡ് ഗെയിമുകൾക്കാണ് മത്സരാർത്ഥികൾ പ്രാധാന്യം കൊടുക്കുന്നതെന്ന് വ്യക്തം. ആദ്യ ദിവസങ്ങളിൽ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കിയ രതീഷ് ഉൾപ്പടെ പുറത്തായത് ഈ മൈൻഡ് ഗെയിം തിരിച്ചറിയുന്നതിൽ പിഴവ് കൊണ്ട് കൂടിയാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ മറ്റൊരു സംഘർഷം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്.
ഒരു ടാസ്‌കിനിടെ ഉണ്ടായ തർക്കത്തിൽ നിന്ന് ഉടലെടുത്ത പ്രശ്‌നങ്ങൾ ശക്തനായ മത്സരാർത്ഥിയായ അസി റോക്കിക്ക് പുറത്തേക്കുള്ള വഴി തെളിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഏറെ ഗൗരവമായി എടുക്കുന്ന കൈയ്യാങ്കളി ലെവലിലേക്ക് കഴിഞ്ഞ ദിവസം കാര്യങ്ങൾ എത്തിയിരുന്നു എന്നതാണ് വ്യക്തമാവുന്നത്.

പേപ്പര്‍ കപ്പ് ഉപയോഗിച്ച് വീടുകള്‍ പണിയുക എന്നതായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ടാസ്‌ക്. ഇത്തരത്തിൽ വീട് പണിയുമ്പോള്‍ എതിര്‍ ടീമിനെ അംഗങ്ങൾ ബോള്‍ കൊണ്ട് അവ തകര്‍ക്കുകയും വേണം. രണ്ടും ഒരേ സമയം നടക്കുന്നതിനാൽ അത്യന്തം ആവേശകരമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ പൊക്കത്തില്‍ വീടുണ്ടാക്കുന്ന ടീം വിജയിക്കുമെന്നായിരുന്നു നിയമം. എന്നാൽ ഇത് വലിയ സംഘർഷത്തിനാണ് വഴിയൊരുക്കിയത്.
സംഘർഷത്തിന്റെ ഒരറ്റത്ത് ഗബ്രി തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയം. ഗബ്രിയും റോക്കിയും നിർമിച്ച വീടുകൾ പരസ്‌പരം എറിഞ്ഞു തള്ളിയിട്ടതോടെ വീണ്ടും വീട് കെട്ടാൻ നിൽക്കുന്നതിനിടെ ഗബ്രി റോക്കിയെ പ്രകോപിക്കുകയായിരുന്നു. ആണുങ്ങളോട് കളിക്കട എന്നായിരുന്നു ഗബ്രിയുടെ വെല്ലുവിളി. എന്നാൽ മത്സരം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ ഇത് പറഞ്ഞ് വഴക്കായി, ഇതിനിടെ രംഗത്തേക്ക് ജാസ്‌മിൻ കടന്നു വന്നതോടെ തർക്കം കൊഴുത്തു.
ടീമിലെ സ്ത്രീകളുടെ ആസ്ഥാനത്തേക്ക് റോക്കി മനപൂർവം പന്തറിഞ്ഞു എന്നായിരുന്നു ഗബ്രിയുടെ ആരോപണം. ഇതോടെ കൈയ്യാങ്കളി വരെ എത്തുകയായിരുന്നു. ഒടുവിൽ മൂവരെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ഗെയിമിനെ ആ രീതിയിൽ തന്നെ കാണണം എന്നും താക്കീത് നൽകിയാണ് വിട്ടത്.
എന്നാൽ ഇതിനെല്ലാം ശേഷം ഒരിടത്ത് ഇരിക്കുകയായിരുന്ന ഗബ്രിയുടെയും ജാസ്‌മിൻന്റെയും അടുത്തേക്ക് കുതിച്ചുവന്ന അസി റോക്കി അടുത്തുള്ള ചുമരിൽ ശക്തമായ ഇടിക്കുകയായിരുന്നു. ഇതോടെ വീണ്ടും ചർച്ചകളിൽ റോക്കിയുടെ കാര്യം എടുത്തിടുകയായിരുന്നു.
പവർ ടീം കൂടിയാലോചനയ്ക്ക് ശേഷം എവിക്ഷൻ നടപടി ശുപാർശ ചെയ്‌തേക്കും എന്നാണ് വ്യക്തമാവുന്നത്. എന്നാൽ ഷോയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികൾ ഒരാളായ അസി റോക്കിയെ പുറത്താക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications