Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് പറ്റുന്നില്ല, ഞാൻ എന്ത് ചെയ്‌തിട്ടാ'; സഹികെട്ട് ജാസ്‌മിൻ, സിബിന്റെ പ്രകോപനം കൊള്ളേണ്ടിടത്ത് കൊണ്ടു

ബിഗ് ബോസ് മലയാളം ആറാം സീസൺ ഒന്ന് കൂടി കളറായത് പുതിയ വൈഡ് കാർഡ് എൻട്രികൾ വന്നതോട് കൂടിയാണ്. അഞ്ചോളം താരങ്ങളാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ഇവരിൽ പലരും ഹൗസിലെത്തി ആദ്യ നാളുകളിൽ തന്നെ മത്സരത്തിന്റ പിരിമുറുക്കത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സീസണിലെ ഏറ്റവും ശക്തയായ മത്സരാത്ഥികളിൽ ഒരാളായ ജാസ്‌മിൻ ജാഫർ സഹികെട്ട് നടത്തിയ പ്രതികരണമാണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസത്തെ ഡാൻസ് റിഹേഴ്‌സലിന് ഇടയിലാണ് സംഭവം നടന്നത്. ജാസ്‌മിൻ ഉൾപ്പെടെ വനിതാ മത്സരാർത്ഥികൾ മുഴുവൻ വട്ടത്തിൽ നിന്ന് സ്‌റ്റെപ്പുകൾ പ്രാക്‌ടീസ്‌ ചെയ്യുകയായിരുന്നു. ഇതിനിടയിൽ ജാസ്‌മിൻ വന്ന് നന്ദനയോട് ചിലത് പറയുന്നത് കാണാം. വലിയ സ്‌റ്റെപ്പ് ഒന്നുമല്ല, നിനക്ക് കഴിയുന്നത് പോലെ ചെറിയ സ്‌റ്റെപ്പുകൾ കാണിച്ചു കൊടുത്താൽ മതിയെന്നായിരുന്നു ജാസ്‌മിൻ പറഞ്ഞത്.

sibinandjasmin

പിന്നീട് വീണ്ടും തന്റെ സ്ഥാനത്ത് വന്നു നിന്ന ജാസ്‌മിൻ പരിശീലനം തുടരുന്നതിനിടെ ആയിരുന്നു സിബിന്റെ പ്രകോപനം. 'നീ മിണ്ടാതിരിയെടി' എന്നായിരുന്നു സിബിൻ പറഞ്ഞത്. ഇതോടെ ജാസ്‌മിൻ പ്രകോപിതയാവുകയായിരുന്നു. 'നീ ഇവിടെ കിടന്ന് അധികം സ്‌റ്റാർ ആവാതെ' എന്നും സിബിൻ പറയുന്നുണ്ട്.

ഇതോടെയാണ് ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ ജാസ്‌മിൻ റിഹേഴ്‌സൽ സ്ഥലം വിട്ടത്. എനിക്ക് മടുത്തു സത്യം പറഞ്ഞാൽ, എന്റെ അമ്മച്ചിയാണേ എനിക്ക് മടുത്ത്' എന്നും ഇതിനിടെ ജാസ്‌മിൻ പറയുന്നുണ്ട്. എവിടെയാണ് ഞാൻ നിങ്ങളുടെ അടുത്ത് സ്‌റ്റാർ ആവാൻ വരുന്നത്, ഞാൻ സീരിയസ് ആയിട്ട് ചോദിച്ചു പോകുവാണ്, വന്ന അന്ന് തൊട്ട് സഹിക്കുകയാണ്' ജാസ്‌മിൻ പറഞ്ഞു.

പിന്നാലെ അഭിഷേക് ജാസ്‌മിന് പിന്തുണയുമായി ഒപ്പം ചെല്ലുന്നുണ്ട്, വൈകാതെ ഗബ്രിയും അവിടേക്ക് എത്തുന്നുണ്ട്. എനിക്ക് മടുക്കുന്നു, എനിക്ക് പറ്റുന്നില്ല എന്നൊക്കെ ജാസ്‌മിൻ ഇതിനിടയിൽ പറയുന്നുണ്ട്. അഭിഷേകിനോട് ജാസ്‌മിൻ ഈ പ്രശ്‌നത്തെ കുറിച്ച് പരാതി പറയുന്നുണ്ട്.

'നീ ഇത് കാണുന്നുണ്ടോ, എന്നോട് ലീഡ് ചെയ്യാൻ പറഞ്ഞ ഒരു സാധനത്തിനാണ് എനിക്ക് അഭിപ്രായം പോലും പറയാൻ പറ്റാത്തത്. എന്തൊരു ഗതികേടാണ് ഇത്. ഞാൻ എന്ത് പറഞ്ഞു. ഞാൻ എന്ത് ചെയ്‌തു. എനിക്കിത് കളിയ്ക്കാൻ അറിയില്ല. അപ്പോ ഞാൻ നന്ദനയോട് പറഞ്ഞതാണ് വലിയ സ്‌റ്റെപ്പ് ഒന്നും വേണ്ട അറിയുന്നത് പോലെ ചെറുതായി മതിയെന്ന്' ജാസ്‌മിൻ പറഞ്ഞു.

'എനിക്ക് പറ്റുന്നില്ല, ഞാൻ എന്ത് ചെയ്‌തിട്ടാ.. ഇത് മുഴുവൻ ജാസ്‌മിൻ ലീഡ് ചെയ്യണം. എനിക്ക് തന്ന ഉത്തരവാദിത്തമാണ് അത്. ഞാനപ്പോൾ അതാണ് പറഞ്ഞത് സിബിനെ മിണ്ടാതിരിക്ക് എന്ന്. സിബിനായിരിക്കും അറിയാവുന്നത്, എനിക്ക് ഡാൻസ് കളിയ്ക്കാൻ അറിയില്ല. പക്ഷേ ഒരാളെ ഇൻസൽട്ട് ചെയ്യുന്നതിനും ഒരാളെ അടിച്ചമർത്തുന്നതിനും പരിധിയുണ്ട്' ജാസ്‌മിൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+