'ഞാൻ ചതിച്ചിട്ടില്ല, പിന്നിൽ നിന്നും കുത്തിയില്ല, ഐ ലവ് യൂ'; റോക്കിയോട് സിജോ, നാടകമെന്ന് പ്രേക്ഷകർ
ബിഗ് ബോസ് ആറാം സീസണിലെ അപ്രതീക്ഷിത സംഭവങ്ങൾക്ക് ഒടുവിൽ അസി റോക്കി പുറത്തായിരിക്കുകയാണ്. സിജോയുമായുള്ള വാക്ക് തർക്കത്തിനിടെ കയ്യാങ്കളിയിലേക്ക് നീങ്ങിയതാണ് റോക്കിയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി സിജോ രംഗത്ത് വന്നിരിക്കുകയാണ്.
ശാരീരികമായ ഉപദ്രവം ബിഗ് ബോസ് നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് റോക്കിയെ പുറത്താക്കിയത്. സിജോയുടെ പ്രകോപനമാണ് ഇതിന് കാരണമായതെന്നും പല പ്രേക്ഷകരും ആരോപിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ ഇരിക്കുന്നതിനാൽ സോഷ്യൽ മീഡിയയിലെ കാര്യങ്ങളും സിജോ അറിയുന്നില്ല. എങ്കിലും ഗാർഡൻ ഏരിയയിലെ ക്യാമറയിൽ നോക്കി റോക്കിയോട് സിജോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

റോക്കി ഇത് കേൾക്കുന്നുണ്ടെങ്കിൽ.. നിനക്ക് എന്നോട് എന്താ ഫീലിംഗ് എന്നൊന്നും എനിക്ക് അറിയില്ല. എന്നോട് ദേഷ്യമാണോ എന്നൊന്നും എനിക്ക് അറിയില്ല. ഒരു കാര്യം നിന്നോട് പറയാം. ഒരിക്കലും നീ പുറത്ത് പോകാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ നിന്നെ പിന്നിൽ നിന്നും കുത്തിയിട്ടില്ല. ഞാൻ നിന്നെ ചതിച്ചിട്ടുമില്ല. അങ്ങനത്തെ ഒരാളല്ല ഞാൻ. ആരെയും ഇവിടെ ഞാൻ ഒന്നും ചെയ്‌തിട്ടില്ല; സിജോ മനസ് തുറന്നു കൊണ്ട് റോക്കിയോടായി പറഞ്ഞു.
ഞാൻ നിന്നെ പ്രവോക്ക് ചെയ്‌തതാണെന്ന് ആരോ പറഞ്ഞിരുന്നു. പക്ഷേ അതിന് വേണ്ടി ഞാൻ ഒന്നും ചെയ്‌തിട്ടില്ല. എനിക്ക് നിന്നെ ഭയങ്കര കാര്യം ആയിരുന്നു. ഇപ്പോഴും കാര്യമാണ്. നിനക്ക് എന്നോട് എത്ര ദേഷ്യം ആണെങ്കിലും കുഴപ്പമില്ല. ഞാൻ നിന്നെ ചതിച്ചിട്ടില്ല. ഞാൻ അങ്ങനെ ചെയ്യില്ല. ഇത് നീ കാണുമോ ഇല്ലയോ എന്നൊന്നും അറിയില്ല. എനിക്ക് നിന്നെ ഒത്തിരി ഇഷ്‌ടമാണ്. ഇപ്പോഴും ഇഷ്‌ടമാണ്. ഐ ലവ് യൂ എന്നായിരുന്നു സിജോ പറഞ്ഞത്.
എന്നാൽ സിജോയുടെ ഈ തുറന്നുപറച്ചിൽ പ്രേക്ഷകർക്ക് പലർക്കും ദഹിച്ചിട്ടില്ല. ഇതൊക്കെ നാടകവും ഗെയിം സ്ട്രാറ്റജിയും ആണെന്നായിരുന്നു ചിലർ പറയുന്നത്. റോക്കി പുറത്താവാൻ കാരണം സിജോ ആണെന്നും ഇപ്പോഴത്തെ മാനസാന്തരം നെഗറ്റീവ് വരാതിരിക്കാൻ വേണ്ടിയാണെന്നും ഒക്കെ ചില പ്രേക്ഷകർ പറയുന്നു.
അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ റോബിന്‍ രാധാകൃഷ്‌ണനെ പുറത്താക്കിയത് പോലെയാണ് കഴിഞ്ഞ ദിവസം റോക്കിയെയും ബിഗ് ബോസ് പുറത്താക്കിയത്. അപ്‌സരയുമായി റോക്കി നടത്തിയ വാക്ക് തർക്കത്തിൽ ഇടപെട്ട സിജോ പ്രകോപിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സിജോയുടെ വെല്ലുവിളി ഏറ്റെടുത്ത റോക്കി മുഖത്ത് ശക്തമായി അടിക്കുകയായിരുന്നു. ഇതോടെയാണ് ബിഗ് ബോസ് ഇടപെട്ടതും റോക്കിയെ പുറത്താക്കിയതും.












Click it and Unblock the Notifications