Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യനെ ചവുട്ടാൻ കാലുയർത്തി അനീഷ്; റോബിനെ പോലെ പുറത്തേക്കോ? അങ്ങനെ നടന്നെങ്കിൽ കളി മാറിയേനെ!

ബിഗ് ബോസിൽ മത്സരം കൂടുതൽ കടുപ്പത്തിലാവുന്നതിന്റെ ലക്ഷണങ്ങളാണ് മൂന്നാം ദിനം കാണാൻ കഴിഞ്ഞത്. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ എല്ലാം മത്സരാർത്ഥികളും ഒരുപോലെ തങ്ങളുടെ തന്ത്രങ്ങൾ പുറത്തെടുക്കുന്നു എന്നതാണ്. ആരും മാറി നിൽക്കാൻ ശ്രമിക്കാതെ തങ്ങളുടെ സ്ട്രാറ്റജികൾ നടപ്പാക്കാനും അത് കൃത്യമായി സഹ മത്സരാർത്ഥികളിൽ എത്തിക്കാനും അവർ ശ്രമിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

മൂന്നാം ദിനം ബിഗ് ബോസിൽ ശരിക്കും സംഭവ ബഹുലമായിരുന്നു കാര്യങ്ങൾ. രേണു സുധിയും അക്ബറും തമ്മിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായ ദിവസം കൂടിയായിരുന്നു ഇത്. രേണുവിനെതിരെ അക്ബർ നടത്തിയ മോശം പരാമർശങ്ങൾ വലിയ വിമർശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അതിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. അക്ബർ മാപ്പ് പറയണമെന്നാണ് രേണുവും പ്രേക്ഷകരും ഒരുപോലെ ആവശ്യപ്പെടുന്നത്.

aneesharyan

മറുവശത്ത് ഷാനവാസ്, അപ്പാനി ശരത് തുടങ്ങിയ താരങ്ങൾ തങ്ങളുടേതായ മൈൻഡ് ഗെയിമുമായി രംഗത്തുണ്ട്. അതിൽ ഷാനവാസിനെയാണ് ഇപ്പോൾ പല താരങ്ങളും ഉന്നം വയ്ക്കുന്നത്. അതിനിടയിൽ കോമണറും ആദ്യ ആഴ്‌ചയിലെ ക്യാപ്റ്റനും കൂടിയായ അനീഷും രംഗത്തുണ്ട്. ഇപ്പോഴിതാ ഏറ്റവും ശ്രദ്ധേയമാവുന്നത് അനീഷിന്റെ പ്രവർത്തിയാണ്.

നേരത്തെ ബിഗ് ബോസിൽ നിന്നും കൈയാങ്കളിയുടെ പേരിൽ ഒന്ന് രണ്ട് താരങ്ങളിൽ പുറത്തായിരുന്നു. അതിലൊരാളായിരുന്നു ഡോ. റോബിൻ. നാലാം സീസണിൽ എഴുപതാം ദിവസമാണ് റോബിനെ പുറത്താക്കിയത്. സഹ മത്സരാർത്ഥിയുടെ കരണത്ത് അടിച്ചുവെന്ന കുറ്റത്തിനാണ് റോബിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത്.

ഏതാണ്ട് അതേ ഗതി തന്നെയാണ് അനീഷിനെയും കാത്തിരിക്കുന്നതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരു ടാസ്‌കിനിടയാണ് ഈ സംഭവം നടന്നത്. വീക്കിലി ടാസ്‌ക് ആയിരുന്നു നടന്നിരുന്നത്, ശരിക്കും പറഞ്ഞാൽ വലിയൊരു കൈയാങ്കളിയിലേക്കും അതിന് ശേഷമുള്ള പുറത്താക്കലിലേക്കും ഒക്കെ നയിക്കുന്ന ഒരു സംഭവ വികസമായിരുന്നു അത്.

എന്നാൽ ഒരു അണുവിട വ്യത്യാസത്തിന് മാറിപ്പോയത് അനീഷിന്റെ ഭാഗ്യം കൊണ്ടാണെന്ന് പ്രേക്ഷകർ പറയുന്നു. ഗാർഡൻ ഏരിയയിൽ സെറ്റ് ചെയ്‌തിരിക്കുന്ന പണിപ്പെട്ടിയിൽ ചുവപ്പ്, കറുപ്പ്, ​ഗോൾഡ് എന്നീ നിറങ്ങളിലുള്ള കോയിനുകളാണ് ഉണ്ടായിരുന്നത്. ​ഗോൾഡ് കോയിനിൽ സൂപ്പൻ പവറുണ്ട്. ബസർ കേൾക്കുമ്പോൾ അതിൽ നിന്നും കോയിനുകൾ എടുക്കുന്നതായിരുന്നു ടാസ്‌ക്.

മത്സരാർത്ഥികൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ഇതിൽ വളരെ കുറച്ച് പേർ മാത്രമാണ് വിജയിച്ചതെന്ന് കാണാം. അതിന് പിന്നാലെ എല്ലാവരും ലിവിം​ഗ് ഏരിയയിൽ ഒത്തുകൂടിയിരുന്നു. ഇവിടെ വച്ച് ആര്യനും അനീഷും തമ്മിൽ തർക്കം ഉടലെടുത്തു. ആര്യന്റെ കൈയിൽ ഉണ്ടായിരുന്ന കോയിൻ അനീഷ് എടുത്തുവെന്ന് പറഞ്ഞായിരുന്നു തർക്കത്തിന്റെ തുടക്കം.

പിന്നാലെ ആര്യന്റെ വെല്ലുവിളിയും വന്നു. 'എന്നോട് കളിക്കരുത്. നീ രാത്രി കിടന്ന് ഉറങ്ങുമല്ലോ? എവിടെ വച്ചാലും ഞാൻ എടുക്കും. നീ ഉറങ്ങ്' എന്നാണ് ആര്യൻ പറയുന്നത്. രാത്രി മുഴുവൻ ഉറങ്ങാതിരുന്നാലും എന്നിൽ നിന്നും നിനക്ക് കോയിൻ കിട്ടില്ലെന്നായിരുന്നു അനീഷിന്റെ മറുപടി. ഇതിനിടെ ആര്യൻ അനീഷിന്റെ പോക്കറ്റിൽ നിന്നും തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്‌തു. മറ്റ് മത്സരാർത്ഥികൾ ഒക്കെ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.

പിന്നാലെ ദേഷ്യത്തോടെ ചവിട്ടും ഞാൻ എന്ന് പറഞ്ഞ് അനീഷ് ആര്യന് നേർക്ക് കാലുയർത്തുകയായിരുന്നു. എന്നാൽ ചവിട്ട് ഏൽക്കാത്തതിനാൽ വലിയൊരു പ്രശ്‌നത്തിൽ നിന്നും അനീഷ് ഒഴിവാവുകയും ചെയ്യുകയായിരുന്നു. എങ്കിലും ലാലേട്ടൻ എത്തുന്ന എപ്പിസോഡിൽ ഇത് ചർച്ചയാവുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരുപക്ഷേ റോബിനും റോക്കിക്കും ഒക്കെ സംഭവിച്ചത് തന്നെ അനീഷിനും വരുമോ എന്നാണ് ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+