ബിഗ് ബോസിലെ ഷോ മാന്‍; സല്‍മാന്‍ ഖാന് സീസണ്‍ പതിനേഴിന് ലഭിച്ച പ്രതിഫലം എത്രയെന്നറിയുമോ? ഞെട്ടിക്കും
ബിഗ് ബോസ് ഹിന്ദിയുടെ പതിനേഴാം സീസണ്‍ ഫൈനലിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി തികച്ച് ഒരാഴ്ച്ച മാത്രമാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഉള്ളത്. ജനുവരി 28നാണ് ഫിനാലെ നടക്കുന്നത്. അതിന് മുമ്പ് ഫൈനലിസ്റ്റുകളായ ആറ് പേരെ കണ്ടെത്താനുണ്ട്. നിലവില്‍ എട്ട് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ ബാക്കിയുള്ളത്.
അതേസമയം ബിഗ് ബോസ് 17 ഇത്രയധികം ചര്‍ച്ചാവിഷയമായി നില്‍ക്കുകയാണ്. ആരാകും വിന്നര്‍ എന്ന ആകാംക്ഷയ്ക്കിടെ താരങ്ങളുടെ പ്രതിഫല കാര്യവും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്‍ പ്രതിഫലം അടക്കമാണ് എല്ലാവരും അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. അതൊന്ന് പരിശോധിക്കാം.

മുനാവര്‍ ഫാറൂഖി, മാന്നാര ചോപ്ര, അരുണ്‍ ശ്രീകാന്ത് മാഷെറ്റെ, അഭിഷേക് കുമാര്‍, അങ്കിത ലോഖണ്ഡെ, വിക്കി ജെയിന്‍, അയേഷ ഖാന്‍, ഇഷാ മാളവ്യ എന്നിവരാണ് ഷോയില്‍ ബാക്കിയുള്ള മത്സരാര്‍ഥികള്‍. അതേസമയം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് സല്‍മാന്‍ ഖാന് തന്നെയാണ്. 144 കോടി രൂപയാണ് സല്‍മാന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.
ബിഗ് ബോസ് ഹിന്ദിയുടെ നിര്‍ണായകമായ സാന്നിധ്യമാണ് സല്‍മാന്‍ ഖാന്‍. ബിഗ് ബോസ് ഹിന്ദിയുടെ 17ാം സീസണിലെ ഓരോ എപ്പിസോഡിനും ആറ് കോടി രൂപയാണ് സല്‍മാന് ലഭിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരവും സല്‍മാനാണ്.
ഒക്ടോബര്‍ 15നാണ് ഷോ ആരംഭിച്ചത്. ഇതുവരെ വീക്കെന്‍ഡ് കാ വാര്‍ എപ്പിസോഡുകള്‍ പതിനാല് എണ്ണമാണ് കഴിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ സല്‍മാന്‍ പങ്കെടുത്തിരുന്നില്ല. ഇതിന് പകരമായി ഷോയില്‍ അവതാരകനായി എത്തിയത് കരണ്‍ ജോഹറാണ്. 12 ആഴ്ച്ചകളാണ് അവതാരകനായി സല്‍മാന്‍ അപ്പോള്‍ എത്തിയത്.
അതിനാണ് 144 കോടി താരത്തിന് ലഭിച്ചതെന്നാണ് അഭ്യൂഹം. അതേസമയം കൃത്യമായ തുക എത്രയാണെന്ന് ബിഗ് ബോസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് പ്രതിഫലത്തില്‍ വന്‍ കുതിപ്പാണ് സല്‍മാന്‍ നടത്തിയിരിക്കുന്നത്. സല്‍മാന് മാത്രമല്ല ഷോയിലെ താരങ്ങള്‍ക്കും വന്‍ തുക തന്നെ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്.
അങ്കിത ലോഖണ്ഡെയ്ക്ക് ഒരാഴ്ച്ച പന്ത്രണ്ട് ലക്ഷമാണ് ഷോയില്‍ നില്‍ക്കുന്നതിന് ലഭിക്കുക. മാന്നാര ചോപ്രയ്ക്ക് ഒരാഴ്ച്ച പത്ത് ലക്ഷം വീതമാണ് ലഭിക്കുക. മുനാവര്‍ ഫാറൂഖിക്ക് ഏഴ് മുതല്‍ 8 ലക്ഷം രൂപ വരെ ആഴ്ച്ചയില്‍ ലഭിക്കും. വിക്കി ജെയിനിന് അഞ്ച് ലക്ഷമാണ് ആഴ്ച്ചയില്‍ പ്രതിഫലം. ഇഷാ മാളവ്യക്ക് ആഴ്ച്ചയില്‍ ഏഴര ലക്ഷം രൂപ വീതവും ലഭിക്കും.












Click it and Unblock the Notifications