സല്‍മാന്‍ ഖാന് പകരം അനില്‍ കപൂര്‍; ബിഗ് ബോസില്‍ വമ്പന്‍ മാറ്റം, പ്രതിഫലം കേട്ടാല്‍ ഞെട്ടും
ബിഗ് ബോസ് ഹിന്ദി സീസണ്‍ തരംഗമായപ്പോള്‍ അടുത്തിടെ പുറത്തിറക്കിയ ഷോയായിരുന്നു ബിഗ് ബോസ് ഒടിടി. ഇത് ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലായിരുന്നു സ്ട്രീം ചെയ്തിരുന്നത്. വിചാരിച്ചതിലും വലിയ ഹിറ്റായി ഇത് മാറിയിരുന്നു. ഈ ഷോയുടെ മൂന്നാം സീസണ്‍ ഇപ്പോള്‍ വരാന്‍ പോവുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
ജിയോ സിനിമ പ്രേക്ഷകര്‍ കൂടുതല്‍ ട്വിസ്റ്റുകളിലേക്കും വൈകാരികതയിലേക്കും കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. കാരണം മറ്റ് ബിഗ് ബോസ് ഷോകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബിഗ് ബോസ് ഒടിടി. ഇതില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടമെല്ലാം വളരെ കൂടുതലാണ്.

ജൂണ്‍ മാസത്തില്‍ തന്നെ ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണ്‍ സ്ട്രീം ചെയ്ത് തുടങ്ങും. ജിയോ സിനിമയില്‍ ഇത് ലൈവ് സ്ട്രീമിംഗ് കാണാനാവും. ജിയോ സിനിമയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ബിഗ് ബോസ് ഒടിടി മൂന്നിന്റെ പ്രൊമോ പുറത്തുവിട്ടിരുന്നു. ഇതിലാണ് വിവരങ്ങളുള്ളത്.
മുന്‍ സീസണുകളില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടങ്ങളും ഇതില്‍ കാണിക്കുന്നുണ്ട്. പലതും കൈയ്യാങ്കളിയിലെത്തിയിരുന്നു. നിരവധി വാക്കേറ്റങ്ങളും ഇതിലുണ്ടായിരുന്നു. റൂബീന ദിലൈക്ക്, ഷെഹനാസ് ഗില്‍, തേജസ്വി പ്രകാശ്, കരണ്‍ കുന്ദ്ര, അഭിഷേക് മല്‍ഹാന്‍, എല്‍വിഷ് യാദവ് എന്നിവരാണ് പ്രൊമോയില്‍ ഉള്ളത്.
അതേസമയം മൂന്നാം സീസണില്‍ ഷെഹസാദ ധാമിയായിരിക്കും ആദ്യ മത്സരാര്‍ത്ഥിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഷെഹസാദയ്ക്ക് ഓഫര്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്വീകരിച്ചതായി താരം അറിയിച്ചിട്ടില്ലെന്ന് ഫിലിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മൂന്നാം സീസണില്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കില്ല അവതാരകനായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ സല്‍മാനായിരുന്നു അവതാരകന്‍. ഇത്തവണ പുതിയൊരാള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടന്‍ അനില്‍ കപൂറായിരിക്കും പുതിയ അവതാരകെന്നാണ് അഭ്യൂഹങ്ങള്‍. സല്‍മാന്‍ ഖാന്‍ സിനിമകളും മറ്റ് കാര്യങ്ങളും ഇതേ തിയതിയില്‍ വരുന്നതിനാല്‍ അവതാരകനായി എത്താന്‍ സാധിക്കില്ല.
വൈകാതെ തന്നെ ജിയോ സിനിമ ബിഗ് ബോസ് ഒടിടി മൂന്നാം സീസണിന്റെ അവതാരകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക ടീസര്‍ പ്രൊമോ പുറത്തിറക്കുന്നുണ്ട്. അതിലാണ് അനില്‍ കപൂറിന്റെ പേര് പുറത്തുവിടുക. അതേസമയം സല്‍മാന്‍ ഖാനെ അപേക്ഷിച്ച് പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയ കുറവാണ് അനില്‍ കപൂറിനുള്ളത്.
സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായതിനാല്‍ ഒരു എപ്പിസോഡിന് പന്ത്രണ്ട് കോടിയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാല്‍ അനില്‍ കപൂറിന് പ്രതിഫിന് ആറിലൊരു ഭാഗം മാത്രമേ ഉള്ളൂ. അതായത് അനില്‍ കപൂറിന് ഈ ഷോയുടെ എല്ലാ എപ്പിസോഡിലും അവതാരകനായാല്‍ രണ്ട് കോടി രൂപ മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.












Click it and Unblock the Notifications