'ധ്യാൻ ലോക കള്ളൻ, അഖിൽ മാരാർ വെറും അൽപ്പൻ'; താരങ്ങളുടെ കൂടിക്കാഴ്‌ച, പിന്നാലെ അധിക്ഷേപ കമന്റും
മലയാള സിനിമയിലെ മുൻനിര താരമായ ശ്രീനിവാസന്റെ മകനായ ധ്യാൻ സിനിമയിൽ സജീവമാണ്. ഇറങ്ങുന്ന ചിത്രങ്ങൾക്ക് അപ്പുറം അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾക്ക് ആണ് കൂടുതൽ ആരാധകർ ഉള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നിരന്തരം ചിത്രങ്ങൾ റിലീസ് ചെയ്‌തിട്ടും അവയിൽ ഭൂരിഭാഗവും പരാജയപ്പെടുന്ന ധ്യാനിനെ പരിഹസിക്കുന്നതും പതിവ് കാഴ്‌ചയാണ്. ധ്യാനിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ ഇക്കാരണത്താൽ ഇപ്പോഴും വിമർശന വിധേയമാവാറുണ്ട്.
അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്‌തി നേടിയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് അഖിൽ മാരാർ. സംവിധായകൻ കൂടിയായ അഖിൽ മാരാർ ബിഗ് ബോസ് പ്രേക്ഷകർക്ക് സുപരിചിതനാണ്. ബിഗ് ബോസ് കിരീടം നേടിയതിനാൽ തന്നെ താരത്തിനും ആരാധകർ ഏറെയുണ്ട്, അത്രത്തോളം തന്നെ വിമർശകരുമുണ്ടെന്ന് വേണമെങ്കിൽ പറയാം.

ഇപ്പോഴിതാ അഖിൽ മാരാരും ധ്യാൻ ശ്രീനിവാസനും തമ്മിൽ കണ്ടുമുട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുന്നത്. ഇരുവരും ഒരു ഹോട്ടലിന് പുറത്ത് വച്ചാണ് പരസ്‌പരം കണ്ടുമുട്ടിയത്. പിന്നാലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഓൺലൈൻ മീഡിയാസിന്റെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടിയും നൽകുന്നുണ്ട്.
ധ്യാനിനെ കണ്ടയുടൻ അളിയാ ഓടി വാ രക്ഷിക്കൂ എന്നാണ് അഖിൽ മാരാർ പറയുന്നത്. മാധ്യമങ്ങൾ ക്യാമറയുമായി വരുമ്പോൾ വണ്ടിയിൽ കള്ളപ്പണം ഉണ്ടെന്നും തമാശ രൂപേണ ധ്യാൻ ശ്രീനിവാസൻ പറയുന്നത് കേൾക്കാം. ബൈക്കിലാണ് വന്നതെന്ന് അഖിൽ മാരാർ പറയുമ്പോൾ അളിയൻ ബൈക്കും കാറും ഒക്കെ വാങ്ങിയല്ലേ എന്നാണ് ചോദിക്കുന്നത്.
ശേഷം അഖിൽ മാരാരുടെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്നും ധ്യാൻ റിപ്പോർട്ടർമാരോട് പറയുന്നുണ്ട്. എന്റെ അടുത്ത പടം അഖിലാണോ പ്രൊഡ്യൂസ് ചെയ്യുന്നതെന്നും ധ്യാൻ ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി നമ്മൾ രണ്ട് പേരും കൂടി ചെയ്യുമെന്നാണ് അഖിൽ മാരാർ പറയുന്നത്. ധ്യാൻ ശ്രീനിവാസനോട് വിവാദത്തിന് കാരണമായ ചോദ്യം ചോദിച്ച റിപ്പോർട്ടർ ആണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും അഖിൽ മാരാർ പറയുന്നുണ്ട്.
ഇതിന്റെ വീഡിയോക്ക് താഴെ ഇരുവരെയും വിമർശിച്ചുകൊണ്ടുള്ള ഒട്ടേറെ കമന്റുകളാണ് കാണാൻ കഴിയുക. കൂടുതലും അധിക്ഷേപ കമന്റുകളാണ് കാണാൻ കഴിയുക. "ഒരു മാധ്യമ പ്രവർത്തകൻ ഉള്ള കാര്യം വെട്ടി തുറന്ന് ചോദിച്ചപ്പോൾ അവനെ ട്രോളുകയാണിവർ..കള്ളപ്പണം വെളുപ്പിക്കലാണ് ഇപ്പോൾ മലയാള സിനിമയിൽ" എന്നാണ് ഒരാൾ കമന്റ് ചെയ്യുന്നത്. "ധ്യാനിന് ഇത് നല്ലവണ്ണം കൊണ്ടിട്ടുണ്ട്", "ധ്യാൻ ലോക കള്ളൻ, അഖിൽ അൽപ്പനും" എന്നാണ് മറ്റൊരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.
അഖിൽ മാരാരുടെ വസ്ത്രത്തിനും വിമർശനം നേരിടേണ്ടി വരുന്നുണ്ട്. "അഖിലിന്റെ ഷർട്ടിന് എന്താണ് ബട്ടൻസ് ഇല്ലേ", "ഇങ്ങനെയാണേൽ ഷർട്ട് ഇടണ്ടാരുന്നല്ലോ" എന്നിങ്ങനെയാണ് കമന്റുകൾ. എന്നത് ഏത് വസ്ത്രം ധരിക്കണം എന്നത് അഖിലിന്റെ സ്വാതന്ത്ര്യം ആണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം അനുകൂലിച്ചു കൊണ്ടും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ധ്യാൻ പൊതുവേദിയിൽ സംയമനം കൈവിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ സ്‌റ്റാർ എന്ന വിശേഷണമാണ് ധ്യാനിനെ ചൊടിപ്പിച്ചത്. ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീയാണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത് എന്നായിരുന്നു മധ്യപ്രവർത്തകന് ധ്യാൻ നൽകിയ മറുപടി. ഇതിന് പിന്നാലെ ധ്യാൻ ശ്രീനിവാസന് എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.


Click it and Unblock the Notifications